'കല്‍ക്കി'ക്ക് ശേഷം പ്രഭാസ്; 'ദി രാജസാബ്' മോഷന്‍ പോസ്റ്റര്‍ എത്തി

By Web TeamFirst Published Oct 23, 2024, 3:13 PM IST
Highlights

മാരുതിയുടെ സംവിധാനത്തിലെത്തുന്ന പ്രഭാസ് ചിത്രം. അടുത്ത വര്‍ഷം ഏപ്രില്‍ 10 ന് തിയറ്ററുകളില്‍

ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഇന്ന് ഏറ്റവും താരമൂല്യമുള്ള നായകന്മാരില്‍ ഒരാളാണ് തെലുങ്ക് താരം പ്രഭാസ്. ബാഹുബലി എന്ന ഫ്രാഞ്ചൈസി തന്നെ അതിന് കാരണം. എന്നാല്‍ ബാഹുബലിക്ക് ശേഷം പ്രഭാസിന് തുടര്‍ പരാജയങ്ങള്‍ നേരിടേണ്ടിവന്നിരുന്നു. എന്നാല്‍ അവസാന രണ്ട് ചിത്രങ്ങളായ സലാര്‍, കല്‍ക്കി 2898 എഡി എന്നിവയിലൂടെ വിജയ വഴിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് പ്രഭാസ്. ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ പിറന്നാള്‍ ദിനത്തില്‍ അടുത്ത ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

മാരുതി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ പേര് ദി രാജസാബ് എന്നാണ്. റൊമാന്‍റിക് കോമഡി ഹൊറര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. ഈ ഘടകങ്ങളെല്ലാം, വിശേഷിച്ചും ഹൊററിന്‍റെ അംശങ്ങള്‍ വ്യക്തമാക്കുന്ന മോഷന്‍ പോസ്റ്റര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. പീപ്പിള്‍ മീഡിയ ഫാക്റ്ററിയുടെ ബാനറില്‍ ടി കെ വിശ്വ പ്രസാദ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. തമന്‍ എസ് ആണ് സംഗീതം. സഹനിര്‍മ്മാണം വിവേക് കുച്ചിഭോട്ല, ഛായാഗ്രഹണം കാര്‍ത്തിക് പളനി.

Latest Videos

പ്രൊഡക്ഷന്‍ ഡിസൈന്‍ രാജീവന്‍, അസോസിയേറ്റ് പ്രൊഡ്യൂസര്‍ രാജ സുബ്രഹ്‍മണ്യന്‍, സുനില്‍ ഷാ, എഡിറ്റിംഗ് കോട്ടഗിരി വെങ്കടേശ്വര റാവു, സംഘട്ടനം റാം ലക്ഷ്മണ്‍, കിംഗ് സോളമന്‍, വിഎഫ്എക്സ് പ്രൊഡ്യൂസര്‍ ആര്‍ സി കമലകണ്ണന്‍, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ എസ്‍കെഎന്‍, മാര്‍ക്കറ്റിംഗ് വോള്‍സ് ആന്‍ഡ് ട്രെന്‍ഡ്സ്, സൗണ്ട് ഡിസൈന്‍ സിങ്ക് സിനിമ, വിഎഫ്എക്സ് കമ്പനി ഡെക്കാണ്‍ ഡ്രീംസ്, മോഷന്‍ പോസ്റ്റര്‍ വെങ്കി, വിഷ്വല്‍ സൂപ്പര്‍വിഷന്‍ അനില്‍ കുമാര്‍ ഉപാദ്വൗള. 2025 ഏപ്രില്‍ 10 ന് ആഗോള റിലീസ് ആയി ചിത്രം തിയറ്ററുകളിലെത്തും. തെലുങ്കിന് പുറമെ ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിലും ചിത്രം എത്തും. 

ALSO READ : സ്ക്രീനിൽ കാണാൻ പോവുന്നത് വൻ ആക്ഷൻ രംഗങ്ങൾ; 'ഗ്ലാഡിയേറ്റർ 2' ന് വേണ്ടി അഭിനേതാക്കൾ തയ്യാറെടുത്തത് ഇങ്ങനെ

click me!