സിനിമയിൽ ജോലി ചെയ്യാൻ സാധിക്കുന്നതിന് ഐശ്വര്യയോട് നന്ദിയുണ്ടെന്ന് അഭിഷേക് ബച്ചൻ പറഞ്ഞു.
മുംബൈ: ഐശ്വര്യ അഭിഷേക് വിവാഹമോചനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടയിൽ ഉത്തരവാദിത്തമുള്ളതും ത്യാഗമനോഭാവമുള്ളതുമായ അമ്മയായതിന് അഭിഷേക് ബച്ചൻ ഐശ്വര്യ റായിക്ക് നന്ദി പറഞ്ഞു. തനിക്ക് സിനിമയിൽ ജോലി ചെയ്യാൻ സൗകര്യമൊരുക്കിയതിന് ഐശ്വര്യയോട് നന്ദിയുണ്ടെന്ന് ദി ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ അഭിഷേക് പറഞ്ഞു.
'എന്‍റെ വീട്ടിലെ അന്തരീക്ഷത്തില്‍ ഞാന്‍ ശരിക്കും ഭാഗ്യവാനാണ്. എനിക്ക് സിനിമയില്‍ ജോലി ചെയ്യാന്‍ സാധിക്കുന്നു. കാരണം ഐശ്വര്യ ആരാദ്യയ്ക്ക് വേണ്ടി വീട്ടിലുണ്ട്. അതിന് അവളോട് അകമഴിഞ്ഞ നന്ദിയുണ്ട്. എന്നാല്‍ കുട്ടികള്‍ അത് ഒരു മൂന്നാം കക്ഷിയെപ്പോലെ കാണണം എന്നില്ല. അവര്‍ എപ്പോഴും നമ്മളെ മാതാപിതാക്കളായെ കാണുകയുള്ളൂ" അഭിഷേക് പറഞ്ഞു.
undefined
കുട്ടിക്കാലത്ത് മാതാപിതാക്കളും അടുത്ത് ഇല്ലെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1970-കളിൽ അച്ഛൻ അമിതാഭ് ബച്ചൻ തന്‍റെ കരിയറിന്‍റെ ഉന്നതിയിലായിരുന്നപ്പോൾ, 1976-ൽ അഭിഷേകിന്‍റെ ജനനത്തിനു ശേഷം അമ്മ ജയാ ബച്ചൻ അഭിനയത്തിൽ നിന്ന് പിന്മാറി.
കുട്ടികൾക്കൊപ്പം സമയം ചിലവഴിക്കാൻ ആഗ്രഹിച്ചതിനാൽ ഞാൻ ജനിച്ചപ്പോൾ തന്നെ അമ്മ സിനിമയിൽ അഭിനയിക്കുന്നത് നിർത്തി. പക്ഷേ അച്ഛൻ അടുത്തില്ലാത്തതിന്‍റെ ശൂന്യത ഞങ്ങൾക്കനുഭവപ്പെട്ടിട്ടില്ല. അതിൽ അധികമൊന്നും ഉണ്ടാക്കിയതായി ഞാൻ കരുതുന്നില്ല. ദിവസാവസാനം, ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് വരും, അഭിഷേക് കൂട്ടിച്ചേർത്തു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് അഭിഷേക് അഭിനയിച്ച ഐ വാണ്ട് ടു ടോക് റിലീസായത്. ഐ വാണ്ട് ടു ടോക്കിന് ബോക്സോഫീസില്‍ തണുത്ത പ്രതികരണമാണ് ലഭിച്ചത്. ഷൂജിത് സിർകാർ സംവിധാനം ചെയ്ത ചിത്രം ബോക്സോഫീസില്‍ കാര്യമായ ചലനമൊന്നും നടത്തിയില്ല.
സാക്നില്‍.കോം കണക്ക് അനുസരിച്ച് ആദ്യവാരത്തില്‍ ചിത്രം 3 കോടിക്ക് താഴെയാണ് ഇന്ത്യന്‍ ബോക്സോഫീസില്‍ നേടിയത്. റൈസിംഗ് സൺ ഫിലിംസും കിനോ വർക്‌സും ചേർന്ന് നിർമ്മിച്ച ഫാമിലി ഡ്രാമ അഭിഷേക് അഭിനയിക്കുന്ന ഈ വര്‍ഷത്തെ ആദ്യത്തെ പടമാണ്.
ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്‍റെയും വിവാഹമോചനം സംബന്ധിച്ച അഭ്യൂഹങ്ങള്‍ വിനോദലോകത്തെ പ്രധാന വാർത്തയാകുന്ന സമയത്താണ് അഭിഷേകിന്‍റെ പുതിയ ചിത്രം എത്തിയിരിക്കുന്നത്. ചിത്രം ഒരു ഓഫ് ബീറ്റ് ടൈപ്പ് ചിത്രമായതിനാലാണ് പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ സമയമെടുത്തേക്കും എന്ന് പ്രമോഷനില്‍ സംവിധായകന്‍ ഷൂജിത് സിർകാർ തന്നെ സൂചിപ്പിച്ചിരുന്നു.
അഭിഷേക്-ഐശ്വര്യ വേർപിരിയൽ അഭ്യൂഹങ്ങള്‍, 'ഊഹാപോഹങ്ങളെക്കുറിച്ച്' എഴുതി അമിതാഭ് ബച്ചന്‍
വിവാഹ മോചന അഭ്യൂഹങ്ങള്‍ക്കിടെ തീയറ്ററിലെത്തിയ അഭിഷേക് ബച്ചന്‍റെ ചിത്രത്തിന് സംഭവിച്ചത് !