മാമുക്കോയയുടെ മകന്‍ ക്യാമറയ്ക്ക് മുന്നിലേക്ക്; 'ഒരുമ്പെട്ടവൻ' ക്യാരക്ടർ പോസ്റ്റർ എത്തി

By Web Team  |  First Published Nov 26, 2024, 8:56 AM IST

സുജീഷ് ദക്ഷിണകാശിയും ഹരിനാരായണൻ കെ എമ്മും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രം


ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ജോണി ആന്റണി, ഡയാന ഹമീദ്, ബേബി കാശ്മീര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുജീഷ് ദക്ഷിണകാശിയും ഹരിനാരായണൻ കെ എമ്മും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരുമ്പെട്ടവൻ. ചിത്രത്തിന്‍റെ ഒരു ക്യാരക്റ്റര്‍ പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. നിസാർ മാമുക്കോയ അവതരിപ്പിക്കുന്ന എസ് എച്ച് ഒ ജോൺ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തെത്തിയിരിക്കുന്നത്. അന്തരിച്ച പ്രശസ്ത നടന്‍ മാമുക്കോയയുടെ മകനാണ് നിസാര്‍. നിസാറിന്‍റെ ബിഗ് സ്ക്രീനിലെ അരങ്ങേറ്റമാണ് ഈ ചിത്രം.

ദക്ഷിണ കാശി പ്രൊഡക്ഷന്റെ ബാനറിൽ സുജീഷ് ദക്ഷിണകാശിയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണവും. സുധീഷ്, ഐ എം വിജയൻ, സുനിൽ സുഖദ, സിനോജ് വർഗീസ്, കലാഭവൻ ജിന്റോ, ശിവദാസ് കണ്ണൂർ, ഗൗതം ഹരിനാരായണൻ, സുരേന്ദ്രൻ കാളിയത്ത്, സൗമ്യ മാവേലിക്കര, അപർണ്ണ ശിവദാസ്, വിനോദ് ബോസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രമുഖ താരങ്ങൾ. ഛായാഗ്രഹണം സെൽവ കുമാർ എസ് നിർവ്വഹിക്കുന്നു. കെ എൽ എം സുവർദ്ധൻ, അനൂപ് തൊഴുക്കര എന്നിവർ എഴുതിയ വരികൾക്ക് ഉണ്ണി നമ്പ്യാർ സംഗീതം പകരുന്നു. വിജയ് യേശുദാസ്, വൈക്കം വിജയലക്ഷ്മി, സിത്താര കൃഷ്ണകുമാർ, ബേബി കശ്മീര എന്നിവരാണ് ഗായകർ.

Latest Videos

സുജീഷ് ദക്ഷിണകാശി, ഗോപിനാഥ്‌ പാഞ്ഞാൾ എന്നിവർ ചേർന്ന് കഥ, തിരക്കഥ, സംഭാഷണമെഴുതുന്ന ചിത്രത്തിന്റെ എഡിറ്റർ അച്ചു വിജയനാണ്. പ്രൊജക്റ്റ് ഡിസൈനർ സുധീർ കുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാഹുൽ കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ മുകേഷ് തൃപ്പൂണിത്തുറ, കല ജീമോൻ എൻ എം, മേക്കപ്പ് സുധീഷ് വണ്ണപ്പുറം, കോസ്റ്റ്യൂംസ് അക്ഷയ പ്രേംനാഥ്, സ്റ്റിൽസ് ജയപ്രകാശ് അതളൂർ, അസോസിയേറ്റ് ഡയറക്ടർ, എ ജി അജിത്കുമാർ, നൃത്തം ശ്രീജിത്ത് പി ഡാസ്ലേഴ്സ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സന്തോഷ് ചങ്ങനാശ്ശേരി, 
അസിസ്റ്റന്റ് ഡയറക്ടർസ് സുരേന്ദ്രൻ കാളിയത്, ജോബിൻസ്, ജിഷ്ണു രാധാകൃഷ്ണൻ, ഗോകുൽ പി ആർ, ദേവ പ്രയാഗ്, കിരൺ, പ്രൊഡക്ഷൻ മാനേജർ നിധീഷ്, പി ആർ ഒ- എ എസ് ദിനേശ്.

ALSO READ : വര്‍ഷങ്ങള്‍ക്കിപ്പുറം നാട്ടിലെത്തുന്ന 'അരുള്‍മൊഴി'; 'മെയ്യഴകനി'ലെ ആ രംഗം എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!