വിജയിയുടെ 'ദ ഗോട്ട്' പ്ലോട്ട് ചോര്‍ന്നു: രണ്ട് വേഷത്തില്‍ മാത്രമല്ല വിജയ്, വന്‍ സര്‍പ്രൈസുണ്ട്.!

By Web Team  |  First Published Jan 6, 2024, 1:00 PM IST

ചിത്രത്തിന് തുടക്കത്തില്‍ 'ബോസ്'  'പസിൽ' എന്നീ പേരുകളായിരിക്കും എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു, എന്നാൽ പുതുവത്സരത്തില്‍ ചിത്രത്തിന്‍റെ പേര് ദ ഗോട്ട് ആണെന്ന് അണിയറക്കാര്‍ പ്രഖ്യാപിച്ചു. 


ചെന്നൈ: വെങ്കട് പ്രഭു സംവിധാനം ചെയ്ത വിജയ് നായകനായി എത്തുന്ന ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം. സോഷ്യൽ മീഡിയയിൽ ഇപ്പോള്‍ ചോര്‍ന്നിരിക്കുന്ന പ്ലോട്ട് ഡീറ്റെയിൽസ് ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വീണ്ടും ഇരട്ടിയാക്കിയിരിക്കുന്നു എന്നാണ് വിവരം. 

ചിത്രത്തിന് തുടക്കത്തില്‍ 'ബോസ്'  'പസിൽ' എന്നീ പേരുകളായിരിക്കും എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു, എന്നാൽ പുതുവത്സരത്തില്‍ ചിത്രത്തിന്‍റെ പേര് ദ ഗോട്ട് ആണെന്ന് അണിയറക്കാര്‍ പ്രഖ്യാപിച്ചു. ഇപ്പോള്‍ ചിത്രത്തിന്‍റെ പ്ലോട്ട് വിവരങ്ങള്‍ എന്ന പേരില്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ വച്ച് നോക്കിയാല്‍ ഈ പേര് തീര്‍ത്തും അനുയോജ്യമാണെന്ന് പറയാം. 

Latest Videos

ചിത്രത്തിലെ കാസ്റ്റിംഗില്‍ തന്നെ വലിയൊരു കാര്യമുണ്ടെന്നാണ് സൂചന. മോഹൻ, പ്രശാന്ത്, പ്രഭുദേവ, സ്നേഹ, ലൈല, ജയറാം, മീനാക്ഷി ചൗധരി, യോഗി ബാബു എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഇവരില്‍ വലിയൊരു വിഭാഗം 90-കളിലും 2000-കളുടെ തുടക്കത്തിലെ ദക്ഷിണേന്ത്യൻ സിനിമയിലെ മുന്‍നിരക്കാരായിരുന്നു എന്നതാണ്.  

ഒരു റെഡിറ്റ് പോസ്റ്റ് പ്രകാരം ദ ഗോട്ടിന്‍റെ പ്ലോട്ട് ഇങ്ങനെയാണ്. “ടൈം ട്രാവലിനെ  അടിസ്ഥാനമാക്കിയാണ് ഈ സിനിമ, ഈ യാത്ര സമയത്തില്‍ പുതി ടൈംലൈനിൽ ഒരു പുതിയ ശാഖ സൃഷ്ടിക്കുകയും മൾട്ടിവേഴ്സിലേക്ക് നായകന എത്തിക്കുന്നു. അച്ഛനും മകനുമില്ല, വ്യത്യസ്ത കാലഘട്ടങ്ങളിലെ ഒരേ കഥാപാത്രമാണ് കണ്ട് മുട്ടുന്നത്. 

undefined

സാങ്കേതികവിദ്യയുടെ സഹായത്തോടെ തന്റെ ചെറുപ്പകാലത്തെ വ്യക്തിയെ കണ്ടുമുട്ടുന്ന ഒരു കുറ്റവാളിയായിരിക്കും ദളപതി വിജയ്. അതേ സമയം ഇളയ ദളപതി റോ ഏജന്റാകാൻ ആഗ്രഹിക്കുന്നു യുവാവാണ്.  എന്നാല്‍ തന്‍റെ കാലത്തേക്ക് തിരിച്ചെത്തുന്നതിന് സഹായം ലഭിക്കാൻ മുതിർന്ന വിജയ് ഒരു നുണ പറയുന്നു. ഇപ്പോള്‍ പുറത്തുവിട്ട പോസ്റ്റര്‍ പോലെ രണ്ട് വിജയി ഉണ്ടാകും. പക്ഷെ വിജയ് മറ്റ് മൂന്നില്‍ കുറയാത്ത ഗെറ്റപ്പിലും എത്തും.  ഈ വേഷങ്ങളില്‍ ഭൂരിഭാഗവും ചെറിയ അതിഥി വേഷങ്ങളായിരിക്കും. എന്നാല്‍ ഇതിലൊരാള്‍ വില്ലനായിരിക്കും"

ഈ സിനിമയുടെ 'ടൈം ട്രാവൽ' ഡിസിയുടെ ഫ്ലാഷ് പോലെയോ, ബാക് ടു ഫ്യൂച്ചര്‍ പോലെയോ ആയിരിക്കും. ബാക്ക് ടു ദ ഫ്യൂച്ചറിനേക്കാൾ കൂടുതൽ ദി ഫ്ലാഷ് (2022) പോലെ ഒരു സിനിമയായിരിക്കും ഇത്. പ്രഭുദേവ, പ്രശാന്ത് ഒക്കെ ചിത്രത്തില്‍ പഴയകാല കഥാപാത്രങ്ങളായി എത്തും. മോഹന്‍ പ്രധാന വില്ലന്‍ അല്ലെന്നും ചോര്‍ന്ന പ്ലോട്ട് പറയുന്നു. 

എന്തായാലും ഈ പ്ലോട്ടില്‍ എത്രത്തോളം സത്യം ഉണ്ടെന്ന് അറിയില്ല. അതേ സമയം ദ ഗോട്ട് ഷൂട്ടിംഗ് ഇപ്പോള്‍ ശ്രീലങ്കയില്‍ പുരോഗമിക്കുന്നു എന്നാണ് വിവരം. എജിഎസ് എന്‍റര്‍ടെയ്മെന്‍റാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

G.O.A.T. Plot Details (potential spoilers if true)
byu/Top_Pick5313 inkollywood

'വിവേകാനന്ദൻ വൈറലാണ്' ടീസർ യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ..!

മലയാളത്തില്‍ ജോജു തകര്‍ത്ത 'പൊറിഞ്ചു' ആകാന്‍ തെലുങ്കില്‍ നാഗര്‍‌ജ്ജുന വാങ്ങിയ പ്രതിഫലം ഇതാണ്.!
 

click me!