ഈ പ്രൊഡക്ഷന്റെ സെറ്റ് തയ്യാറാക്കാന്‍ ഷോ മേക്കർമാർക്ക് കൂടുതൽ സമയം ആവശ്യമാണെന്നാണ് റിപ്പോർട്ട്.
ലണ്ടന്‍: ബ്രിട്ടീഷ് സംവിധായകൻ ജാമി ലോയിഡ് സംവിധാനം ചെയ്യുന്ന റോമിയോ ആൻഡ് ജൂലിയറ്റ് തീയറ്റര്‍ പ്രൊഡക്ഷന്‍ റദ്ദാക്കി. ഡെഡ്ലൈൻ റിപ്പോര്‍ട്ട് അനുസരിച്ച് ലണ്ടനിലെ ഡ്യൂക്ക് ഓഫ് യോർക്ക് തിയേറ്ററില്‍ ശനിയാഴ്ച രാത്രി നടത്താനിരുന്ന പ്രീമിയർ ചില സാങ്കേതിക കാരണങ്ങളാല്‍ റദ്ദാക്കുകയായിരുന്നു.
ഈ പ്രൊഡക്ഷന്റെ സെറ്റ് തയ്യാറാക്കാന്‍ ഷോ മേക്കർമാർക്ക് കൂടുതൽ സമയം ആവശ്യമാണെന്നാണ് റിപ്പോർട്ട്. വ്യാഴാഴ്ചയാണ് ഷോ റദ്ദാക്കിയ വിവരം ഷോയ്ക്ക് ടിക്കറ്റ് എടുത്തവരെ അറിയിച്ചത്. മെയ് 23-നാണ് ഷോയുടെ അടുത്ത തീയതി നിശ്ചയിച്ചിരിക്കുന്നത്. ഈ ഷോയില്‍ റോമിയോയായി സ്പൈഡർ മാൻ താരം ടോം ഹോളണ്ട് അഭിനയിക്കും എന്നതാണ് ഈ ഷോയ്ക്ക് വലിയ പ്രധാന്യം നല്‍കിയത്. ഇതില്‍ ജൂലിയറ്റായി കോമഡി സിറ്റ്കോമിന് പേരുകേട്ട ഫ്രാൻസെസ്ക അമേവുദ-റിവേഴ്സും അഭിനയിക്കും.
ഫെബ്രുവരിയിൽ ജാമി ലോയ്ഡ് കമ്പനി ഷേക്സ്പിയറിന്റെ പ്രശസ്ത നാടകം അവതരിപ്പിക്കുന്ന കാര്യം പ്രഖ്യാപിച്ചത്. ഈ ഷോയുടെ എല്ലാ ടിക്കറ്റുകളും റിലീസ് ചെയ്ത് രണ്ട് മണിക്കൂറിനുള്ളിൽ വിറ്റുതീർന്നതായി റിപ്പോർട്ട് വന്നിരുന്നു. ഡെഡ്ലൈൻ അനുസരിച്ച്, ഏകദേശം 60,000 ആളുകൾ ഷോയ്ക്കായി വെർച്വൽ ടിക്കറ്റ് വാങ്ങിയിരുന്നു. ഷേക്സ്പിയറിന്റെ പ്രണയ നാടകം മെയ് 11 മുതൽഓഗസ്റ്റ് 3 വരെയാണ് നിശ്ചയിച്ചിരുന്നത്. ഇതിലെ ആദ്യത്തെ ഷോയാണ് ഇപ്പോള്‍ റദ്ദാക്കിയത്.
അതേ സമയം ഒരു ബ്ലാക് നടിയായ ഫ്രാൻസെസ്ക അമേവുദ-റിവേഴ്സിനെ ജൂലിയറ്റായി കാസ്റ്റ് ചെയ്തത് പ്രഖ്യാപിച്ചതിന് ശേഷം വംശീയമായി അവര്‍ അധിക്ഷേപം നേരിട്ടത് വാര്‍ത്തയായിരുന്നു. ഇതിനെ തുടര്‍ന്ന് നാടകത്തിന്റെ നിര്‍മ്മാതാക്കള്‍ നിന്ദ്യമായ വംശീയ അധിക്ഷേപത്തെ അപലപിച്ചുകൊണ്ട് ഒരു പ്രസ്താവന പുറത്തിറക്കിയിരുന്നു. നടിയുടെ പേര് പറയാതെയാണ് ഇവര്‍ പ്രതികരിച്ചത്.
ബിഗ് ബോസ് താരം അബ്ദു റോസിക്ക് വിവാഹിതനാകുന്നു; വധു ഇവരാണ്, ചിത്രങ്ങള്‍ പങ്കിട്ടു