കേരളത്തിൽ വലിയ റിലീസിന് ആണ് കങ്കുവ ഒരുങ്ങുന്നത്.
തമിഴ് സിനിമാസ്വാദകരും സൂര്യ ആരാധകരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന കങ്കുവയുടെ പ്രമോഷൻ പരിപാടികൾ കേരളത്തിലെത്തി. സൂര്യയും അണിയറ പ്രവർത്തകരും കൊച്ചിയിൽ എത്തിയതിന്റെ വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. പ്രസ് മീറ്റിനിടയിലുള്ള ഷോർട് വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. ഇതിൽ കങ്കുവ എങ്ങനെയായിരിക്കും എന്ന ചോദ്യത്തിന് സൂര്യ നൽകിയ മറുപടി ഏറെ ശ്രദ്ധനേടുകയാണ്.
തിയറ്ററിൽ പോയി അടിച്ചുപൊളിക്കാൻ പറ്റിയ സിനിമയാണോ കങ്കുവ എന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതിന് 'നെരുപ്പ്.. നെരുപ്പ് മാതിരി ഇരിക്കും', എന്നായിരുന്നു സൂര്യയുടെ മറുപടി. ഇവിടെ വന്നത് കൊണ്ട് ഞാൻ പറയുന്നുവെന്ന് വിചാരിക്കരുത് ഇന്ത്യൻ സിനിമയ്ക്ക് തന്നെ റോൾ മോഡലാണ് മലയാള സിനിമയെന്നും താരം കൂട്ടിച്ചേര്‍ത്തു.
undefined
അതേസമയം, കേരളത്തിൽ വലിയ റിലീസിന് ആണ് കങ്കുവ ഒരുങ്ങുന്നത്. സംസ്ഥാനത്ത് പുലർച്ചെ നാല് മണിക്ക് ഷോ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. കേരളത്തിൽ വിതരണം ചെയ്യുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ്. ആന്ധ്രാപ്രദേശ്, തെലുങ്കാന, കര്‍ണാടക എന്നിവടങ്ങളിലും ഷോ പുലര്‍ച്ചെയുണ്ടാകും എന്നാണ് വിവരം. തമിഴ്നാട്ടിൽ ഒൻപത് മണിമുതലാകും ഷോ ആരംഭിക്കുക. നവംബര്‍ 14നാണ് ചിത്രത്തിന്റെ റിലീസ്. 350 കോടി ബജറ്റിലൊരുങ്ങുന്ന ചിത്രം 38 ഭാഷകളിലായി റിലീസ് ചെയ്യും.
Press Meet at Kerala
Press meet Fans Meet aaga Maariya Tharunam😂🔥
What A crase 👑 Started 🤝 EveryDay Promotions👌 Good Plan
Overseas Booking Started & Good Booking
10000 Screen La
Day 1 100cr+ Possible ??? pic.twitter.com/ECbICzmW6U
ബോളിവുഡ് താരം ബോബി ഡിയോൾ വില്ലൻ വേഷം ചെയ്യുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് ദിശ പട്ടാണിയാണ്. യോഗി ബാബു, പ്രകാശ് രാജ്, കെ എസ് രവികുമാർ, ജഗപതി ബാബു, ഹാരിഷ് ഉത്തമൻ, നടരാജൻ സുബ്രമണ്യം, ആനന്ദ് രാജ്, വസുന്ധര കശ്യപ്, റെഡിന് കിങ്‌സ്‌ലി, കോവൈ സരള എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. മദൻ കർക്കി, ആദി നാരായണ, സംവിധായകൻ ശിവ എന്നിവർ ചേർന്ന് രചിച്ച ചിത്രം, 1500 വർഷങ്ങൾക്ക് മുൻപ് നടക്കുന്ന കഥയാണ് പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം