'വിന്‍റേജ് എസ്.ടി.ആര്‍ ബാക്ക്': സിലംബരശന്‍റെ പുതിയ ചിത്രം പ്രഖ്യാപിച്ചു, എജിഎസ് നിര്‍മ്മാണം

By Web Team  |  First Published Oct 22, 2024, 2:28 PM IST

എജിഎസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിൽ സിലംബരശൻ ടിആർ അഭിനയിക്കുന്നു. 


ചെന്നൈ: ദം, വല്ലവൻ, മന്മഥൻ  തുടങ്ങിയ തന്‍റെ ആദ്യകാല ചിത്രങ്ങളുടെ വൈബുള്ള ചിത്രത്തിലാണ് താന്‍ അടുത്തതായി അഭിനയിക്കുന്നത് എന്ന് രണ്ട് ദിവസം മുന്‍പാണ് നടൻ സിലംബരശൻ ടിആർ പറഞ്ഞത്.  ഇപ്പോഴിതാ സംവിധായകൻ അശ്വത് മാരിമുത്തുവുമായി ചേര്‍ന്ന് പുതിയ പ്രൊജക്ട് പ്രഖ്യാപിച്ചിരിക്കുകയാണ് സിമ്പു എന്ന എസ്.ടി.ആര്‍. 

തിങ്കളാഴ്‌ച ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ എജിഎസ് എന്‍റര്‍ടെയ്മെന്‍റ് എജിഎസ് 27 എന്ന് താല്‍കാലികമായി പേരിട്ടിരിക്കുന്ന ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു.  ദം സിനിമയിലെ സിഗ്നേച്ചര്‍ പോസുമായി മുഖം കാണിക്കാതെ നില്‍ക്കുന്ന സിമ്പുമാണ് പോസ്റ്ററില്‍. ഇതാദ്യമായാണ് സിമ്പുവും എജിഎസും ഒന്നിക്കുന്നത്. ചിത്രം വിന്‍റേജ്  എസ്ടിആറിനെ വീണ്ടും സ്‌ക്രീനുകളിൽ എത്തിക്കുമെന്ന് പോസ്റ്ററിനൊപ്പമുള്ള ഹാഷ്ടാഗ് സൂചിപ്പിക്കുന്നു. 

Latest Videos

undefined

അതേസമയം എജിഎസ് പ്രൊഡക്ഷൻ ഹൗസുമായുള്ള അശ്വത് മാരിമുത്തുവിന്‍റെ രണ്ടാമത്തെ ചിത്രമായിരിക്കും എസ്ടിആര്‍ ചിത്രം. പ്രദീപ് രംഗനാഥൻ നായകനായ  ഡ്രാഗൺ ഇതിനകം നിർമ്മാണത്തിലാണ്.

മറുവശത്ത്, കമൽഹാസൻ-മണിരത്‌നം ടീം 33 കൊല്ലത്തിന് ശേഷം ഒന്നിക്കുന്ന തഗ് ലൈഫില്‍ സുപ്രധാന വേഷത്തിലാണ് സിമ്പു.  ഗൗതം കാർത്തിക്കിനൊപ്പം ഒബെലി കൃഷ്ണയുടെ പത്തു തല എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്. എജിഎസ് 27  സംബന്ധിച്ച്  മറ്റ് വിശദാംശങ്ങൾ, പ്ലോട്ടും മറ്റ് അഭിനേതാക്കളും എന്നിവ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. നേരത്തെ രാജ്കമല്‍ ഫിലിംസ് നിര്‍മ്മിക്കാനിരുന്ന സിമ്പു നായകനായി വരുന്ന എസ്ടിആര്‍ 48 എന്ന ചിത്രം സംബന്ധിച്ച് ഇപ്പോള്‍ അപ്ഡേറ്റൊന്നും ലഭിച്ചിട്ടില്ല. 

This film will bring back the vintage in this new era to set the screens on fire for his STR bloods and i take it as a responsibility 🔥! Proud to work again with my 🧨🧨🧨
Kattam katti kalakrom ❤️‍🔥 pic.twitter.com/NsYqNau3Wt

— Ashwath Marimuthu (@Dir_Ashwath)

ഒബെലി കൃഷ്ണയുടെ പത്തു തല കന്നഡ ചിത്രം മഫ്ത്തിയുടെ റീമേക്കായാണ് എത്തിയത്. കന്നഡ ചിത്രത്തില്‍ പുനിത്ത് രാജ് കുമാര്‍ അഭിനയിച്ച റോളാണ് തമിഴില്‍ എസ്.ടി.ആര്‍ ചെയ്തത്. ചിത്രത്തിലെ ഗാനങ്ങള്‍ എആര്‍ റഹ്മാന്‍ ആയിരുന്നു ചെയ്തത്. എന്നാല്‍ ചിത്രം ബോക്സോഫീസില്‍ പരാജയമായിരുന്നു.

'ദളപതി' വിസ്മയം ആവര്‍ത്തിക്കുമോ?: രജനി മണിരത്നം കൂട്ടുകെട്ട് വീണ്ടും !

ചിമ്പുവിനെ വിലക്കണം എന്ന് ആവശ്യവുമായി നിര്‍മ്മാതാവ്; തള്ളി കോടതി

click me!