വമ്പൻ പ്രഖ്യാപനം, സിദ്ധാര്‍ഥ് മല്‍ഹോത്ര ചിത്രത്തിന് പേരിട്ടു

By Web Team  |  First Published Nov 9, 2024, 2:41 PM IST

സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ ചിത്രം പ്രഖ്യാപിച്ചു.


സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനാകുന്ന ബോളിവുഡ് ചിത്രം പ്രഖ്യാപിച്ചു, വൻ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സ്റ്റീഫൻ പോപ്പിൻസും അരുണ്‍ഭ് കുമാറുമാണ് സംവിധാനം ചെയ്യുന്നത്. ചിത്രം അടുത്ത വര്‍ഷമാകും റിലീസാകുക.

ചിത്രം ബാലാജി ടെലിഫിലിംസാണ് അവതരിപ്പിക്കുക. സാഗര്‍ ആംമ്പ്രയുടെയും പുഷ്‍കര്‍ ഓജയുടെയും സംവിധാനത്തില്‍ ഉള്ള യോദ്ധയാണ് സിദ്ധാര്‍ഥ് മല്‍ഹോത്രയുടേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയതും ഹിറ്റായതും. പൊലീസ് ഓഫീസറായിട്ടുള്ള ഒരു കഥാപാത്രമുള്ള സിനിമ സിദ്ധാര്‍ഥ് മല്‍ഹോത്ര വേണ്ടെന്നുവെച്ചുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. യോദ്ധയിലും സിദ്ധാര്‍ഥ് മല്‍ഹോത്ര അത്തരമൊരു കഥാപാത്രമായിട്ടാണ് എത്തിയത്.

‘वन’ से निकल कर बड़े पर्दे पर, आ रही है एक कहानी। ‘VVAN- Force of the Forrest’ releasing in 2025 🔥

Produced By @TVFMotionaPic and
Directed By and
Written By

Coming On Chhath,… pic.twitter.com/86xjT0aKFM

— Sidharth Malhotra (@SidMalhotra)

Latest Videos

undefined

ചിത്രത്തിന്റെ നിര്‍മാണം ധര്‍മ പ്രൊഡക്ഷൻസാണ്. വിതരണം നിര്‍വഹിച്ചിരിക്കുന്നത് എഎ ഫിലിംസാണ്. ദൈര്‍ഘ്യം 130 മിനിറ്റാണ്. ദിഷാ പഠാണിയും പ്രധാന കഥാപാത്രമാകുന്ന ചിത്രത്തില്‍ രോണിത് റോയ്‍ തനുജ്, സണ്ണി ഹിന്ദുജ, എസ് എം സഹീര്‍, ചിത്തരഞ്‍ജൻ ത്രിപതി, ഫാരിദാ പട്ടേല്‍ മിഖൈലല്‍ യവാള്‍ക്കര്‍ എന്നിവരും വേഷമിടുന്നുണ്ട്.

തിരക്കഥ സാഗര്‍ ആംബ്രെയാണ്  ഴുതിയത്. യോദ്ധ ഒരു ആക്ഷൻ ത്രില്ലര്‍ ചിത്രമായിട്ടാണ് ഒരുക്കിയിരുന്നത്. സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണമായി മാറിയതെന്നായിരുന്നു അഭിപ്രായം. അരുണ്‍ കട്യാല്‍ എന്ന ഒരു കഥാപാത്രമായിട്ടാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര യോദ്ധ എന്ന ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. സിദ്ധാര്‍ഥ് മല്‍ഹോത്ര നിലവില്‍ ബോളിവുഡ് യുവ താരങ്ങളില്‍ ഒന്നാം സ്ഥാനത്തെത്താനുള്ള ശ്രമത്തിലാണ്. എ ജെന്റില്‍മാൻ എന്ന ഒരു ചിത്രത്തില്‍ ഗായകനായും സിദ്ധാര്‍ഥ് മല്‍ഹോത്ര തിളങ്ങിയിരുന്നു. ജബരിയാ ജോഡി, ഷേര്‍ഷാ തുടങ്ങിയ സിനിമകള്‍ക്ക് പുറമേ താങ്ക് ഗോഡ്, എക് വില്ലൻ, സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ തുടങ്ങിവയിലൂടെയും പ്രേക്ഷകരുടെ പ്രിയം നേടിയ താരമാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര.

Read More: ഐ ആം കാതലൻ ശരിക്കും എത്ര നേടി?, പ്രേമലു ഇഫക്റ്റ് വര്‍ക്കായോ?, കളക്ഷനില്‍ നസ്‍ലെന് സര്‍പ്രൈസുണ്ടോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!