96 എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സി പ്രേംകുമാറിന്‍റെ രണ്ടാമത്തെ ചിത്രം
തമിഴ് സിനിമയില്‍ സമീപകാലത്ത് പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് മെയ്യഴകന്‍. തിയറ്ററില്‍ വലിയ സാമ്പത്തിക വിജയം നേടാനായില്ലെങ്കിലും പിന്നാലെയുള്ള ഒടിടി റിലീസില്‍ ചിത്രം കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തി. ഇപ്പോഴിതാ ചിത്രത്തിലെ ഒരു രംഗം പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാര്‍. ഏറ്റവും വേണ്ടപ്പെട്ട ഒരാളുടെ വിവാഹം കൂടുവാന്‍ വര്‍ഷങ്ങള്‍ക്കിപ്പുറം, ജനിച്ചു വളര്‍ന്ന മണ്ണിലേക്ക് തിരിച്ചെത്തുന്ന അരുള്‍മൊഴിയുടെ രംഗമാണ് അത്. അരവിന്ദ് സ്വാമിയാണ് ചിത്രത്തില്‍ അരുള്‍മൊഴിയായി എത്തിയിരിക്കുന്നത്.
96 എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സി പ്രേംകുമാറിന്‍റെ രണ്ടാമത്തെ ചിത്രമാണ് മെയ്യഴകന്‍. കാര്‍ത്തിയാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. 96 ല്‍ പ്രണയമായിരുന്നു പ്രധാന തീം എങ്കില്‍ മെയ്യഴകനില്‍ അത് ഗൃഹാതുരതയും വേരുകളുമായുള്ള ഒരു മനുഷ്യന്‍റെ പൊക്കിള്‍ക്കൊടി ബന്ധവുമാണ്. രാജ് കിരണ്‍, ശ്രീ ദിവ്യ, സ്വാതി കൊണ്ടേ, ദേവദര്‍ശിനി, ജയപ്രകാശ്, ശ്രീരഞ്ജിനി, ഇളവരസ്, കരുണാകരന്‍, ശരണ്‍ ശക്തി, റൈച്ചല്‍ റെബേക്ക, മെര്‍ക്ക് തൊടര്‍ച്ചി മലൈ ആന്‍റണി, രാജ്കുമാര്‍, ഇന്ദുമതി മണികണ്ഠന്‍, റാണി സംയുക്ത, കായല്‍ സുബ്രമണി, അശോക് പാണ്ഡ്യന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാര്‍ത്തിയുടെ കരിയറിലെ 27-ാമത്തെ ചിത്രമാണ് ഇത്.
2ഡി എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ ജ്യോതികയും സൂര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം മഹേന്ദിരന്‍ ജയരാജു, എഡിറ്റിംഗ് ആര്‍ ഗോവിന്ദരാജ്, കലാസംവിധാനം അയ്യപ്പന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ രാജീവന്‍, വസ്ത്രാലങ്കാരം ശുഭശ്രീ കാര്‍ത്തിക് വിജയ്, സഹനിര്‍മ്മാണം രാജശേഖര്‍ കര്‍പ്പൂരസുന്ദര പാണ്ഡ്യന്‍, ട്രെയ്‍ലര്‍ എഡിറ്റ് എസ് കാര്‍ത്തിക്.
ALSO READ : സ്റ്റൈലിഷ് ലുക്കിൽ ശ്രീവിദ്യ മുല്ലച്ചേരി; ചിത്രങ്ങൾ