ജീവിച്ചിരിക്കുന്നത് തന്നെ ഭാഗ്യമെന്നാണ് രാജ് കുന്ദ്രയുടെ അറസ്റ്റില്‍ ശില്‍പ ഷെട്ടി പ്രതികരിച്ചിരിക്കുന്നത്.
അശ്ലീല വീഡിയോ നിര്‍മിച്ച കേസില്‍ അടുത്തിടെയാണ്, ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് കൂടെയായ രാജ് കുന്ദ്ര അറസ്റ്റിലായത്. മുംബൈ പൊലീസാണ് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്‍തത്. ബോളിവുഡില്‍ വലിയ കോളിളക്കം സൃഷ്‍ടിച്ചിരുന്നു രാജ് കുന്ദ്രയുടെ അറസ്റ്റ്. ഇപോഴിതാ സംഭവത്തില്‍ പ്രതികരണമെന്നോണം അമേരിക്കൻ എഴുത്തുകാരനായ ജെയിംസ് തർബറിന്റെ വാക്കുകള്‍ ശില്‍പ ഷെട്ടി പങ്കുവെച്ചിരിക്കുന്നു.
ഒരു പുസ്‍തകത്തിന്റെ പേജാണ് ശില്‍പ ഷെട്ടി പങ്കുവെച്ചിരിക്കുന്നത്. ജീവിച്ചിരിക്കുന്നത് തന്നെ ഭാഗ്യം. ആ ബോധ്യത്തോടെയാണ് ഓരോ ശ്വാസവും എടുക്കുന്നത്. ജീവിതത്തില്‍ ഇതുവരെ ഉണ്ടായിട്ടുള്ള വെല്ലുവിളികളെയും പ്രതിസന്ധികളെയുമൊക്കെ ഞാൻ അതിജീവിച്ചിട്ടുണ്ട്. ഇനിയുണ്ടാകുന്ന പ്രതിസന്ധികളെയും അതീജിവിക്കും. എന്റെ ജീവിതം ജീവിക്കുന്നതിൽ നിന്ന് ഒന്നിനും എന്നെ വ്യതിചലിപ്പിക്കാനാകില്ല എന്നാണ് ഇതിലെ വാക്കുകള്‍. ഇപോഴത്തെ പ്രശ്‍നങ്ങളെ കുറിച്ചാണ് ഈ വാക്കുകളിലൂടെ ശില്‍പ ഷെട്ടി വ്യക്തമാക്കാൻ ഉദ്ദേശിക്കുന്നത് എന്നാണ് കമന്റുകള്‍.
undefined
ഇപ്പോള്‍ നടന്ന അറസ്റ്റിനെക്കുറിച്ച് തനിക്കൊന്നും പറയാനില്ലെന്നാണ് രാജ് കുന്ദ്രയ്ക്ക് എതിരെ മുമ്പ് പരാതിയുമായി എത്തിയ പൂനം പാണ്ഡെ വ്യക്തമാക്കിയത്. എന്റെ ഹൃദയം ശില്‍പ ഷെട്ടിയുടെയും കുഞ്ഞുങ്ങളുടെയും ഒപ്പമാണ്. അവർ ഏതുതരം മാനസികാവസ്ഥയിലൂടെയാകും കടന്നുപോകുകയെന്ന് ചിന്തിക്കാൻപോലും കഴിയുന്നില്ല. ഞാൻ അനുഭവിച്ച മാനസിക സംഘര്‍ഷങ്ങളെക്കുറിച്ച് പങ്കുവയ്ക്കാനുള്ള അവസരം ഇതല്ല എന്നും പൂനം പാണ്ഡെ പറഞ്ഞിരുന്നു
സംഭവത്തില്‍ പ്രധാന പ്രതി കുന്ദ്രയാണ്. കുന്ദ്രയ്‌ക്കെതിരെ മതിയായ തെളിവുകൾ ഉണ്ടെന്ന് പൊലീസ് അറിയിച്ചിരുന്നു. അശ്ലീല സിനിമകള്‍ നിര്‍മിച്ചതിനും അവ ചില മൊബൈല്‍ ആപുകള്‍ വഴി പ്രചരിപ്പിച്ചതിനുമാണ് കേസ് എടുത്തിരിക്കുന്നത്. കേസിൽ ഒമ്പത് പേർ ഇതുവരെ അറസ്റ്റിലായി. യുവതികൾക്ക് സിനിമയില്‍ അവസരം വാഗ്‍ദാനം ചെയ്‍ത് ഭീഷണിപ്പെടുത്തി ഷൂട്ടിംഗിന് എത്തിച്ച് അശ്ലീല രംഗങ്ങൾ ചിത്രീകരിക്കുകയായിരുന്നു ഈ റാക്കറ്റ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.