ചേർന്ന് നേടിയത് 1500 കോടിയിലധികം! പക്ഷേ സാറ്റലൈറ്റ് റൈറ്റ് വിറ്റുപോകാതെ ആ വമ്പൻ ചിത്രങ്ങൾ, പ്രതിസന്ധി

By Web TeamFirst Published Oct 15, 2024, 7:47 PM IST
Highlights

ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്ക് പുതിയ പ്രതിസന്ധി? വെളിപ്പെടുത്തലുമായി നിര്‍മ്മാതാവ്

പാന്‍ ഇന്ത്യന്‍ പ്രേക്ഷകരെ ലക്ഷ്യമിടുന്ന ബിഗ് ബജറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാക്കളെ സംബന്ധിച്ച് എല്ലാ വഴിക്കുമുള്ള റെവന്യൂ പ്രധാനമാണ്. കേവലം തിയറ്റര്‍ കളക്ഷന്‍ മാത്രമല്ല അവര്‍ മുന്നില്‍ കാണുന്നത്. മറിച്ച് പല തലത്തിലുള്ള റൈറ്റ്സിന്‍റെ വില്‍പ്പന കൂടിയാണ്. മലയാള സിനിമയെ സംബന്ധിച്ച് ഒടിടി റൈറ്റ്സ് പ്രതിസന്ധിയിലായിട്ട് കുറച്ചുനാള്‍ ആയി. ഇപ്പോഴിതാ തെലുങ്ക് സിനിമയെ സംബന്ധിച്ച് സാറ്റലൈറ്റ് റൈറ്റ്സ് പ്രതിസന്ധിയിലാവുകയാണെന്നാണ് വിവരം. പ്രമുഖ നിര്‍മ്മാതാവ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

തമിഴിലെ പ്രമുഖ നിര്‍മ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയാണ് ഇതേക്കുറിച്ച് അടുത്തിടെ പറഞ്ഞത്. തന്‍റെ പുതിയ ചിത്രം കങ്കുവയുടെ പ്രൊമോഷന്‍റെ ഭാഗമായി എക്സില്‍ സിനിമാപ്രേമികളുമായി നടത്തിയ ചര്‍ച്ചയിലാണ് ജ്ഞാനവേല്‍ ഇക്കാര്യം പറഞ്ഞത്. തെലുങ്ക് സിനിമയില്‍ നിന്ന് അടുത്തിടെ വലിയ കളക്ഷന്‍ നേടിയ കല്‍ക്കി 2898 എഡി, ദേവര പാര്‍ട്ട് 1 എന്നീ ചിത്രങ്ങളുടെ സാറ്റലൈറ്റ് റൈറ്റ് ഇതുവരെ വിറ്റുപോയിട്ടില്ലെന്നാണ് ജ്ഞാനവേല്‍ രാജ പറഞ്ഞിരിക്കുന്നത്.

Latest Videos

സ്റ്റാര്‍ മാ ഗ്രൂപ്പിനെയാണ് രണ്ട് ചിത്രങ്ങളുടെയും നിര്‍മ്മാതാക്കള്‍ ആദ്യം സമീപിച്ചതെന്നും എന്നാല്‍ അവര്‍ താല്‍പര്യമൊന്നും കാട്ടാത്തതിനാല്‍ പിന്നീട് സീ ഗ്രൂപ്പിനെ സമീപിച്ചിരിക്കുകയാണെന്നും റിപബ്ലിക് വേള്‍ഡിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം വലിയ തുകകള്‍ക്ക് ഒടിടി റൈറ്റ്സ് വില്‍ക്കാന്‍ ഇരുചിത്രങ്ങള്‍ക്കും സാധിച്ചിട്ടുണ്ട്. കല്‍ക്കിയുടെ ഹിന്ദി സ്ട്രീമിംഗ് റൈറ്റ്സ് നെല്‍ഫ്ലിക്സിനാണ്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ പതിപ്പുകള്‍ പ്രൈം വീഡിയോയിലൂടെയും എത്തും. ദേവര പാര്‍ട്ട് 1 ന്‍റെ ഒടിടി റൈറ്റ്സും സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്സ് ആണ്. 1054.67 കോടിയാണ് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് കല്‍ക്കി നേടിയ കളക്ഷന്‍. ആദ്യ 10 ദിവസം കൊണ്ട് ദേവര നേടിയ കളക്ഷന്‍ 466 കോടിയാണെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. 

ALSO READ : ധ്യാന്‍ ശ്രീനിവാസന്‍ നായകന്‍; 'ഒരു വടക്കൻ തേരോട്ടം' വരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!