ബറോസ് ക്രിസ്മസ് റിലീസായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.
ഏതാനും നാളുകള്‍ക്ക് മുന്‍പ് ആയിരുന്നു മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസിന്‍റെ ട്രെയിലര്‍ റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിച്ചത്. ചിത്രത്തിന് ആശംസ അറിയിച്ചു കൊണ്ട് ബോളിവുഡ് സൂപ്പര്‍ താരം അമിതാഭ് ബച്ചനും രംഗത്തെത്തിയിരുന്നു. പിന്നാലെ നന്ദി പറഞ്ഞിരിക്കുകയാണ് മോഹന്‍ലാല്‍.
'സർ, നിങ്ങളുടെ പിന്തുണ ശരിക്കും വിനയാന്വിതമാണ്. നിങ്ങളുടെ പ്രോത്സാഹനത്താൽ ബറോസിനെ അനുഗ്രഹിക്കുന്നത് ഏറ്റവും വലിയ ബഹുമതിയായി ഞാന്‍ കാണുകയാണ്. എൻ്റെ ഹൃദയം നിറഞ്ഞ നന്ദി', എന്നാണ് ബച്ചന്റെ ട്വീറ്റ് പങ്കിട്ട് മോഹൻലാൽ കുറിച്ചത്. ബറോസ് ക്രിസ്മസ് റിലീസായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.
undefined
നാല്പത്തി നാല് വർഷം നീണ്ട തന്റെ അഭിനയ ജീവിതത്തിൽ നിന്നും ഉൾകൊണ്ട പാഠങ്ങളുമായാണ് മോഹൻലാൽ സിനിമ സംവിധാനത്തിലേക്ക് തിരിഞ്ഞത്. 2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണിത്. ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24 ന് ആയിരുന്നു. 170 ദിവസത്തോളം ചിത്രീകരണം നടന്നു. ഈ വര്‍ഷം മാര്‍ച്ച് 28 ആയിരുന്നു പ്രഖ്യാപിക്കപ്പെട്ടിരുന്ന റിലീസ് തീയതിയെങ്കിലും ആ ദിവസം എത്തിയില്ല. പിന്നീട് 2024 ഓണം റിലീസായി സെപ്റ്റംബർ 12ന് ബറോസ് എത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ പിന്നീടത് മാറ്റി. പിന്നാലെ ഒക്ടോബർ മൂന്നിന് റിലീസ് ചെയ്യുമെന്നും മോഹൻലാൽ ഔദ്യോഗികമായി അറിയിച്ചു. പക്ഷേ ഇതും മാറ്റുക ആയിരുന്നു.
Sir, your support is truly humbling. To have you bless Barroz with your encouragement is the highest honor. My heartfelt thanks for this gesture. 🙏 https://t.co/HHtiNNyVZi
— Mohanlal (@Mohanlal)ആശിർവാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് 'ബറോസ്' നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. കൗമാരക്കാരനായ സംഗീത വിസ്മയം ലിഡിയന്‍ നാദസ്വരമാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍.
അമേരിക്കന്‍ ടെലിവിഷന്‍ ചാനലായ സിബിഎസിന്‍റെ വേള്‍ഡ്സ് ബെസ്റ്റ് പെര്‍ഫോമര്‍ അവാര്‍ഡ് നേടിയ ലിഡിയന്‍റെ ആദ്യ സിനിമയാണ് ബറോസ്. അതേസമയം റിലീസിന് മുന്നോടിയായി ദുബൈയില്‍ ഒരു സ്പെഷല്‍ ഷോ ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ക്കായും വിതരണക്കാര്‍ക്കായും മോഹന്‍ലാല്‍ സംഘടിപ്പിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം