ചിത്രം ക്രിസ്മസ് റിലീസ് ആയി തിയറ്ററുകളില്‍ എത്തും.
ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചലച്ചിത്രം മാർക്കോയിലെ ആദ്യഗാനം ട്രെന്റിങ്ങിൽ.
ബ്ലെഡ് എന്ന ഗാനത്തിന്റെ ആദ്യ വെർഷൻ ഡബ്സിയും രണ്ടാം വെർഷൻ സന്തോഷ് വെങ്കിയുമാണ് പാടിയത്. ഇവ യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നും രണ്ടും സ്ഥാനത്ത് ഇടംപിടിച്ചിട്ടുമുണ്ട്. രവി ബസ്‍റൂര്‍ ആണ് സംഗീത സംവിധാനം.
നവംബർ 22ന് ആണ് മാർക്കോയുടെ ആദ്യദഗാനം റിലീസ് ചെയ്തത്. ഇതിൽ പാടിയത് ഡബ്സി ആയിരുന്നു. എന്നാല്‍ ആദ്യ ഗാനത്തിന്‍റെ യുട്യൂബ് വീഡിയോയ്ക്ക് താഴെ ഡബ്സിയുടെ ആലാപനം പോരെന്നും ഈ ഗാനത്തിന് ചേരുന്ന ആലാപന ശൈലി അല്ലെന്നുമൊക്കെയുള്ള കമന്‍റുകള്‍ ധാരാളമായി എത്തി. തുടര്‍ന്നാണ് ഇതേ ഗാനം മറ്റൊരു ഗായകനെക്കൊണ്ട് പാടിക്കുമെന്ന് അറിയിച്ച് നിര്‍മ്മാതാക്കള്‍ രംഗത്തെത്തിയത്. കെജിഎഫ് അടക്കമുള്ള ചിത്രങ്ങളിലെ ആലാപനം കൊണ്ട് ശ്രദ്ധ നേടിയ സന്തോഷ് വെങ്കിയെക്കൊണ്ട് ഇതേ ഗാനം പാടിച്ച് പുറത്തിറക്കുമെന്നായിരുന്നു.
മലയാളത്തിലെ ഏറ്റവും വയലന്‍റ് ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന 'മാർക്കോ' സംവിധാനം ചെയ്യുന്നത് ഹനീഫ് അദേനിയാണ്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റണാണ്.
ഏറ്റവും മഹനീയമായ നിമിഷം; നയൻസ്- വിക്കി 'സ്വപ്ന വിവാഹം' പുറത്തുവിട്ട് നെറ്റ്ഫ്ലിക്സ്
ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ നായികാ കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളും ബോളിവുഡ് താരങ്ങളാണ് അവതരിപ്പിക്കുന്നത്.
ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ചിത്രത്തിന്‍റെ മ്യൂസിക് റൈറ്റ്സ് സോണി മ്യൂസിക്കിനാണ്. ചിത്രം ക്രിസ്മസ് റിലീസ് ആയി തിയറ്ററുകളില്‍ എത്തും. ചിത്രം അഞ്ച് ഭാഷകളിലാണ് റിലീസ് ചെയ്യുക.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം