മോഹൻലാലിന്റെ അടുത്ത സുഹൃത്ത് സമീര്‍ ഹംസയുടെ മകനാണ് 'ബ്രോ ഡാഡി'യെ (Bro Daddy) അനുകരിക്കുന്നത്.
മോഹൻലാല്‍ നായകനായ ചിത്രം 'ബ്രോ ഡാഡി' (Bro Daddy) പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു, പൃഥ്വിരാജ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. പൃഥ്വിരാജ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുകയും ചെയ്‍തിരുന്നു. 'ബ്രോ ഡാഡി' ചിത്രത്തിലെ മോഹൻലാലിന്റെ രംഗങ്ങള്‍ ഒരു കൊച്ചു മിടുക്കൻ അനുകരിച്ചതാണ് ഇപ്പോഴത്തെ ചര്‍ച്ച.
മോഹൻലാലിന്റെ അടുത്ത സുഹൃത്തായ സമീര്‍ ഹംസയുടെ മകൻ ഷഹ്‍റാനാണ് 'ബ്രോ ഡാഡി' രംഗം അനുകരിച്ചിരിക്കുന്നത്. 'ബ്രോ ഡാഡി' ചിത്രത്തിലെ മോഹൻലാലിന്റെ മാനറിസങ്ങള്‍ അനുകരിക്കുന്ന ഷഹ്‍റാന്റെ വീഡിയോ ഹിറ്റായിരിക്കുകയാണ്. കല്യാണി പ്രിയദര്‍ശനും മോഹൻലാലുമൊക്കെ വീഡിയോ ഇൻസ്റ്റാഗ്രാം സ്റ്റോറിയാക്കുകയും ചെയ്‍തു. ഒരു കോമഡി ചിത്രമായിട്ടായിരുന്നു 'ബ്രോ ഡാഡി' എത്തിയത്.
undefined
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചത്ത്. ഒരു ഫണ്‍-ഫാമിലി ഡ്രാമയാണ് 'ബ്രോ ഡാഡി'യെന്ന് പൃഥ്വിരാജ് ചിത്രം പ്രഖ്യാപിച്ചപ്പോൾ തന്നെ പറഞ്ഞിരുന്നു. ശ്രീജിത്ത് എനും ബിബിൻ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയത്. ഒട്ടേറെ രസകമായ രംഗങ്ങള്‍ 'ബ്രോ ഡാഡി'യിലുണ്ടായിരുന്നു.
Read More : 'കാറ്റാടി' കുടുംബം ചിരിപ്പിക്കും, ഗംഭീരമാക്കി ലാലു അലക്സും- 'ബ്രോ ഡാഡി' റിവ്യു
'ബ്രോ ഡാഡി' ചിത്രം സംവിധാനം ചെയ്‍തതിനെ കുറിച്ച് പൃഥ്വിരാജ് റിലീസിന് മുന്നേ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ഞാൻ ആകസ്‍മികമായി ഒരു സംവിധായകൻ ആയി മാറിയതാണ്. സ്വന്തം രീതിയില്‍ സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും 'ലൂസിഫര്‍' ഞാൻ സംവിധാനം ചെയ്യണമെന്ന് മുരളി ഗോപി ചിന്തിച്ചതുകൊണ്ടാണ് സംഭവിച്ചത്. എന്നെ വിശ്വസിച്ചു. 'ബ്രോ ഡാഡി' സിനിമയുടെ തിരക്കഥാകൃത്തുക്കളായ ബിബിനും ശ്രീജിത്തും വിവേക് രാമദേവൻ വഴിയാണ് എന്നിലേക്ക് എത്തുന്നത്. എന്തുകൊണ്ടാണ് അവര്‍ സിനിമയ്‍ക്ക് ഞാൻ യോജിച്ചതാണെന്ന് ആലോചിച്ചതെന്ന് ഇപ്പോഴും എനിക്ക് അറിയില്ല. പക്ഷേ അവര്‍ അങ്ങനെ ആലോചിച്ചതില്‍ ഞാൻ സന്തോഷവാനാണ്.
'ബ്രോ ഡാഡി' സിനിമ 'ലൂസിഫറി'ല്‍ നിന്ന് വളരെ വ്യത്യസ്‍തമാണ്. അതുകൊണ്ടുതന്നെ അത്തരം സിനിമ ചെയ്യാൻ പൂര്‍ണമായും മാറിചിന്തിക്കണം. ആവേശമുള്ള ഒരു റിസ്‍കാണ് ഇത്. ഞാനത് ചെയ്‍തു. എന്നില്‍ ലാലേട്ടൻ വിശ്വസിച്ചതിന് അദ്ദേഹത്തോട് എന്നും കടപ്പെട്ടിരിക്കും. ആന്റണി പെരുമ്പാവൂര്‍ തനിക്ക് ഒപ്പം നിന്നു. സാങ്കേതികപ്രവര്‍ത്തകര്‍, അസിസ്റ്റന്റ്‍സ്, സുഹൃത്തുക്കള്‍ തുടങ്ങി എല്ലാവരോടും നന്ദി. മികച്ച അഭിനേതാക്കളും തനിക്കൊപ്പം നിന്നതില്‍ നന്ദിയെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. 'ബ്രോ ഡാഡി' ചിത്രത്തിന്റെ ഷൂട്ടിംഗില്‍ ഒരുപാട് തമാശകളുണ്ടായി കാണുമ്പോള്‍ നിങ്ങള്‍ക്കും അത് അനുഭവിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. പൃഥ്വിരാജിന്റെ പ്രതീക്ഷകള്‍ പോലെ ചിത്രം വൻ ഹിറ്റായി മാറുകയും ചെയ്‍തു. മീനയായിരുന്നു മോഹൻലാലിന് ചിത്രത്തിന് നായികയായി എത്തിയത്. 'ബ്രോ ഡാഡി' ചിത്രത്തില്‍ പൃഥ്വിരാജിന്റെ ജോഡിയായിരുന്നു കല്യാണി പ്രിയദര്‍ശൻ.
മോഹൻലാലിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത് 'നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടാ'ണ്. ബി ഉണ്ണികൃഷ്‍ണനാണ് ചിത്രം സംവിധാനം ചെയ്‍തത്. ഒരു കംപ്ലീറ്റ്മോഹൻലാല്‍ ഷോയാണ് ചിത്രമെന്നായിരുന്നു അഭിപ്രായങ്ങള്‍. 'ആറാട്ട്' എന്ന ചിത്രത്തിന് വമ്പൻ ഓപ്പണിംഗാണ് കിട്ടിയത്.
ബി ഉണ്ണികൃഷ്‍ണൻ സംവിധാനം ചെയ്‍ത ചിത്രത്തിന് തിരക്കഥ എഴുതിയത് ഉദയ് കൃഷ്‍ണയായിരുന്നു. ശ്രദ്ധ ശ്രീനാഥ് ആണ് ചിത്രത്തില്‍ പ്രധാന സ്‍ത്രീ കഥാപാത്രമായിഎത്തിയത്. നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും ചിത്രത്തിൽ അണിനിരന്നു. കെജിഎഫിലെ 'ഗരുഡ' എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജുവാണ് ചിത്രത്തിലെ ശ്രദ്ധേയ സാന്നിധ്യം.