ഒരു അഡാര്‍ ലവ് എന്ന സിനിമ ഹിന്ദിയിലും വൻ ഹിറ്റ്.
കണ്ണിറുക്കല്‍ പാട്ടിലൂടെ രാജ്യമൊട്ടാകെ ശ്രദ്ധ നേടിയ ചിത്രമാണ് ഒരു അഡാര്‍ ലവ്. ഒമര്‍ ലുലുവാണ് ചിത്രം സംവിധാനം ചെയ്‍തത്. സിനിമ തുടങ്ങിയതു മുതല്‍ ഫോട്ടോകളടക്കമുള്ളവ ഓണ്‍ലൈനില്‍ തരംഗമായി മാറിയിരുന്നു. ഇപോഴിതാ ഒരു അഡാര്‍ ലവിന്റെ ഹിന്ദി ഡബിന് റെക്കോര്‍ഡ് കാഴ്‍ചക്കാരെ കിട്ടിയതിനെ കുറിച്ചാണ് പുതിയ വാര്‍ത്ത.
ചിത്രത്തിന്റെ ഹിന്ദി ഡബ് ഏപ്രില്‍ 29ന് ആണ് യുട്യൂബില്‍ റിലീസ് ചെയ്‍തത്. ഇപോള്‍ ചിത്രം കണ്ടിരിക്കുന്നത് അഞ്ച് കോടി ആള്‍ക്കാരാണെന്ന് സംവിധായകൻ ഒമമര്‍ ലുല അറിയിക്കുന്നു. പത്ത് ലക്ഷം ലൈക്‍സും ലഭിച്ചിട്ടുണ്ട്. ഒരു മലയാം സിനിമയുടെ ഹിന്ദി ഡബിന് ഇതാദ്യമായാണ് പത്ത് ലക്ഷം ലൈക്സ് ലഭിക്കുന്നത് എന്ന് ഒമര്‍ ലുലു പറയുന്നു.
undefined
മലയാളത്തിൽ നിന്ന് ഹിന്ദിയില്ലേക്ക് ഡബ് ചെയ്‍ത ഒരു സിനിമക്ക് ചരിത്രത്തിൽ ആദ്യമായി 10 ലക്ഷം ലൈക്സ് ലഭിച്ചിരിക്കുന്നു. പലരും കളിയാക്കിയ ഇപ്പോഴും കളിയാക്കുന്ന കുറച്ച് പുതുമുഖങ്ങളെ വെച്ച് ഞാന്‍ സംവിധാനം ചെയ്‍ത 'ഒരു അഡാറ് ലവിന്റെ' ഹിന്ദി ഡബിന് അങ്ങനെ ഒരു മില്ല്യൺ ലൈക്ക്,എന്റെ കരിയറിnzയും ആദ്യത്തെ ഒരു മില്ല്യൺ ലൈക്കാണ്. നിങ്ങളെ ആരൊക്കെ കളിയാക്കിയാലും ട്രോളിയാലും ഒന്നും കാര്യമാക്കണ്ട നിങ്ങൾ ആത്മാർത്ഥമായി ചെയ്‍ത പ്രവർത്തി ആണെങ്കിൽ ലോകത്തിന്റെ ഏതെങ്കിലും കോണിൽ നിന്നും വിജയം നിങ്ങളെ തേടി വരും. അന്തിമ വിജയം കർമ്മത്തിന്റെയാണ് എന്നാണ് ഒമര്‍ ലുലു പറയുന്നത്.
പ്രിയാ വാര്യര്‍, റോഷൻ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. മാണിക്യ മലരായ പൂവേ എന്ന ഗാനം വൻ ഹിറ്റായി മാറി. പ്രണയ ചിത്രമായിട്ടായിരുന്നു ഒരു അഡാര്‍ ലവ് എത്തിച്ചത്. പ്ലസ് ടു പഠനകാലത്തെ ജീവിതമായിരുന്നു സിനിമയില്‍ പറഞ്ഞത്.