തെന്നിന്ത്യയിലെ വമ്പൻ താരം മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം എന്ന് റിപ്പോര്‍ട്ട്.
മമ്മൂട്ടിയും മോഹൻലാല്‍ ഒന്നിക്കുന്ന ചിത്രത്തിന് തുടക്കമായതിന്റെ ആവേശത്തിലാണ് ആരാധകര്‍. ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ കൊളംബോയാണ്. കൊളംബോയിലാണ് മോഹൻലാലും മമ്മൂട്ടിയും ഉള്ളത്. ചിത്രത്തിന്റെ പുതിയ ഒരു അപ്‍ഡേറ്റാണ് സിനിമയുടെ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.
കുഞ്ചാക്കോ ബോബൻ മമ്മൂട്ടിയുടെയും മോഹൻലാലിന്റെ ചിത്രത്തില്‍ ഉണ്ടാകും എന്നത് നേരത്ത വ്യക്തമായതാണ്. ചിത്രീകരണം ഏകദേശം 150 ദിവസമായിരിക്കും. നയൻതാരയായിരിക്കും ആ ചിത്രത്തില്‍ നായികയെന്ന വാര്‍ത്തയാണ് പുതുതയായി ചര്‍ച്ചയാകുന്നത്. മഹേഷ് നാരായണനാണ് മമ്മൂട്ടി ചിത്രം സംവിധാനം ചെയ്യുന്നത്. ആന്റണി പെരുമ്പാവൂരും ആന്റോ ജോസഫുമാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനം വൈകാതെ ഉണ്ടാകും. ചിത്രത്തില്‍ ഫഹദുണ്ടെന്നും വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു.
undefined
ഡീ ഏജിംഗ് ടെക്‍നോളജി ഉപയോഗിക്കാനും ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ക്ക് പദ്ധതിയുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഫ്ലാഷ്ബാക്ക് ചിത്രീകരിക്കാനാണ് ഡീ ഏജിംഗ് ചിത്രത്തില്‍ ഉപയോഗിക്കുക. മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ഫ്ലാഷ്‍ബാക്ക് രംഗങ്ങളും ഉണ്ടാകും എന്നും സൂചിപ്പിക്കുകയാണ് ഒടിടിപ്ലേ. റിപ്പോര്‍ട്ടനുസരിച്ച് സംഭവിച്ചാല്‍ ഡീ ഏജിംഗ് ആദ്യമായി മലയാളത്തിലും അത്ഭുതമാകും.
മലയാളത്തിന്റെ മോഹൻലാല്‍ നായകനായ ചിത്രമായി ഒടുവില്‍ എത്തിയത് മലൈക്കോട്ടൈ വാലിബൻ ആണ്. മോഹൻലാല്‍ മലൈക്കൈട്ടൈ വാലിബൻ സിനിമയുടെ സംവിധാനം നിര്‍വഹിച്ചത് ലിജോ ജോസ് പെല്ലിശ്ശേരിയാണ്. വൻ ഹൈപ്പോടെ എത്തിയ ചിത്രം തിയറ്ററില്‍ പരാജയമായിരുന്നു. മോഹൻലാലിനു പുറമേ സോണാലി കുല്‍ക്കര്‍ണിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുമ്പോള്‍ മറ്റ് കഥാപാത്രങ്ങളായി കഥ നന്ദി, ഡാനിഷ് സെയ്‍ത്, മണികണ്ഠൻ ആര്‍ ആചാരി, ഹരിപ്രശാന്ത് വര്‍മ, രാജീവ് പിള്ള, സുചിത്ര നായര്‍ എന്നിവരും മലൈക്കോട്ടൈ വാലിബനിലുണ്ടായിരുന്നു. ഷിബു ബേബി ജോണായിരുന്നു നിര്‍മാണം. മധു നീലകണ്ഠനായിരുന്നു ഛായാഗ്രാഹണം നിര്‍വഹിച്ചത്. പ്രശാന്ത് പിള്ളയായിരുന്നു ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്.
Read More: നടി കീര്‍ത്തി സുരേഷിന്റെ വരൻ ആരാണ്?, അറിയേണ്ടതെല്ലാം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക