ചെറിയ വേഷങ്ങളിൽ നിന്ന് തുടങ്ങി നായകനായും സംവിധായകനായും വളർന്ന ആർ.ജെ. ബാലാജി, ഇന്ത്യൻ 2 ലെ ഒരു വേഷം നിരസിച്ചു.
ചെന്നൈ: തമിഴ് സിനിമയിൽ ചെറിയ വേഷങ്ങളിൽ തുടങ്ങി നിരവധി വിജയചിത്രങ്ങൾ നൽകി ഇപ്പോൾ നായകനായും സംവിധായകനായും വ്യക്തിമുദ്ര പതിപ്പിച്ച ശ്രദ്ധേയനായ വ്യക്തിയാണ് ആർ.ജെ. ബാലാജി. റേഡിയോ ജോക്കിയായി എന്‍റര്‍ടെയ്മെന്‍റ് ലോകത്തേക്ക് കടന്നുവന്ന ഇദ്ദേഹം പിന്നീട് അവതാരകനായി തിളങ്ങി സിനിമ രംഗത്തേക്ക് എത്തുകയായിരുന്നു. ബാലജിയുടെ സിനിമ കരിയറിലെ യഥാർത്ഥ വഴിത്തിരിവ് നാനും റൗഡി താൻ എന്ന ചിത്രമായിരുന്നു.
ഈ ചിത്രത്തിൽ പ്രധാന നടനായ വിജയ് സേതുപതിയുടെ സുഹൃത്തായി എത്തിയ ഹാസ്യ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. ആർ.ജെ. പ്രശസ്ത സുന്ദർ സി സംവിധാനം ചെയ്ത് 2013-ൽ പുറത്തിറങ്ങിയ തീയ വേലൈ സെയ്യനും കുമാരു എന്ന ചിത്രത്തിലൂടെയാണ് ബാലാജി സിനിമാ യാത്ര ആരംഭിച്ചത്. തുടർന്ന് വള്ളിനം, വായെ മൂടി പേസവും, വടകറി, ഇത് എന്ന മായം, ആക്ഷൻ തുടങ്ങിയ സിനിമകളിലും ബാലാജി അഭിനയിച്ചു. എന്നിരുന്നാലും, നാനും റൗഡി താന്‍ ആയിരുന്നു ബാലജിയുടെ കരിയറിലെ ഒരു പ്രധാന വഴിത്തിരിവ്.
തമിഴ് സിനിമയിൽ ശ്രദ്ധേയമായ പ്രകടനം തുടരുന്ന അദ്ദേഹം 2019 ലെ എൽകെജി എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചു. അതിനുശേഷം, അദ്ദേഹം നിരവധി സിനിമകളിൽ നായകനായി അഭിനയിച്ചു.
ഇന്ത്യൻ 2വിൽ ഒരു ചെറിയ വേഷം വാഗ്ദാനം ചെയ്തെങ്കിലും അത് സ്വീകരിക്കാൻ തയ്യാറായില്ലെന്നാണ് ആര്‍ജെ ബാലാജി ഇപ്പോള്‍ വെളിപ്പെടുത്തിയത്. ചെന്നൈയില്‍ നടന്ന ഫാന്‍ മീറ്റിലാണ് താരം ഇത് വെളിപ്പെടുത്തിയത്.
ഇന്ത്യന്‍ 2 വിലേക്ക് വിളിച്ച സമയത്ത് താന്‍ സ്വര്‍ഗ്ഗവാസല്‍ എന്ന സിനിമയുടെ ജോലിയിലായിരുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. “ഒരു നിർമ്മാതാവ് എന്നിൽ വലിയ വിശ്വാസം അർപ്പിക്കുകയും ആ സിനിമ നിർമ്മിക്കുന്നതിന് ഗണ്യമായ നിക്ഷേപം നടത്തുകയും ചെയ്തു. ഇത്തരമൊരു സാഹചര്യത്തിൽ മറ്റൊരു പ്രോജക്ടിൽ ഒരു ചെറിയ വേഷം ചെയ്യുന്നത് എനിക്ക് ഉചിതമായിരിക്കില്ല എന്ന് ഞാന്‍ കരുതി. കടുവയുടെ വാലായി പിന്തുടരുന്നതിനേക്കാൾ എലിയുടെ തലയായി നയിക്കുന്നതാണ് നല്ലതെന്ന് ഞാൻ വിശ്വസിക്കുന്നു ”അവസരം നിരസിക്കാനുള്ള തന്‍റെ തീരുമാനം ആര്‍ജെ ബാലാജി വിശദീകരിച്ചു.
'ഇന്ത്യന്‍ 2' ന്‍റെ ക്ഷീണം മാറ്റാന്‍ കമല്‍ ഹാസന്‍; പിറന്നാള്‍ ദിനത്തില്‍ ആ പ്രഖ്യാപനം