25 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു ഹർജി.
ചെന്നൈ : തമിഴ്നാട് ഉപമുഖ്യമന്ത്രിയും സിനിമാ താരവുമായ ഉദയനിധി സ്റ്റാലിന് ആശ്വാസം. അഡ്വാൻസ് വാങ്ങിയ ശേഷം അഭിനയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി 'എയ്ഞ്ചൽ' സിനിമയുടെ നിർമാതാവ് ആർ.ശരവണൻ നൽകിയ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. 25 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു ഹർജി.
2018ൽ സിനിമയിൽ അഭിനയിക്കുന്നതിനായി 30 ലക്ഷം രൂപ ഉദയനിധിക്ക് നൽകിയെന്നും കോവിഡിന് ശേഷംഎംഎൽഎ ആയതോടെ താരം ഒഴിഞ്ഞുമാറിയെന്നുമായിരുന്നു പരാതി. എംഎൽഎ ആയശേഷം താരം മാരി സെൽവരാജിന്റെ 'മാമന്നൻ' തന്റെ അവസാന ചിത്രമായി പ്രഖ്യാപിച്ചുവെന്നും തന്റെ സിനിമയിൽ അഭിനയിക്കാൻ തയ്യാറായില്ലെന്നുമാണ് പരാതി. മന്ത്രിയായശേഷം ഉദയനിധി അഭിനയം മതിയാക്കിയിരുന്നു.
undefined