തമിഴകത്തും ഒന്നാമത് മലയാളി നായിക, താരങ്ങളുടെ ജനപ്രീതിയില്‍ മാറ്റമുണ്ടോ?, പട്ടിക പുറത്തുവിട്ടു

By Web Team  |  First Published May 14, 2024, 5:38 PM IST

ആരാണ് തമിഴകത്ത് ഒന്നാമതുള്ള നടി?.


തമിഴകത്ത് ഒന്നാം സ്ഥാനത്ത് നയൻതാര. ജനപ്രീതിയില്‍ ഏപ്രിലിലും നയൻതാരയാണ് ഒന്നാമതെന്നാണ് താരങ്ങളുടെ പട്ടിക പുറത്തുവിട്ട ഓര്‍മാക്സിന്റെ റിപ്പോര്‍ട്ട് . സമീപകാലത്ത് നയൻതാര നായികയായി എത്തിയ സിനിമകള്‍ വൻ വിജയമായില്ലെങ്കിലും ജനപ്രീതി നിലനിര്‍ത്താനായിട്ടുണ്ട്. തമിഴ് നായികമാരില്‍ രണ്ടാമത് എത്തിയ താരം  തൃഷയാണെന്നാണ് ഓര്‍മാക്സിന്റെ പട്ടിക വ്യക്തമാക്കുന്നത്.

തെന്നിന്ത്യൻ നടിയായ തൃഷ നിരവധി സിനിമകളിലാണ് നായികയായി ചിത്രീകരണം പുരോഗമിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സംവിധായകൻ മഗിഴ്‍ തിരുമേനിയുടെ വരാനിരിക്കുന്ന ചിത്രം വിഡാ മുയര്‍ച്ചിയില്‍ തൃഷ നായികയാകുന്നതിനാല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാനാകുകയും ജനപ്രീതിയില്‍ മുന്നിലെത്താനും സാധിച്ചു. അജിത്ത് നായകനാകുന്നു എന്ന പ്രത്യേകതയുള്ള ചിത്രമാണ് വിഡാ മുയര്‍ച്ചിയെന്നതില്‍ ചര്‍ച്ചയാകുകയും ചെയ്യുന്നു.  അജിത്ത് നായകനാകുന്ന വിഡാ മുയര്‍ച്ചിയുടെ ഒടിടി റൈറ്റ്‍സ് നെറ്റ്‍ഫ്ലിക്സ് നേടിയപ്പോള്‍ ഓഡിയോ റൈറ്റ്‍സ് സോണി മ്യൂസിക് സൗത്തും സാറ്റലൈറ്റ് റൈറ്റ്‍സ് സണ്‍ ടിവിയുമാണ് എന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

Latest Videos

തമിഴകത്ത് ജനപ്രീതിയില്‍ മുന്നിലുള്ള നായിക താരങ്ങളില്‍ മൂന്നാം സ്ഥാനത്ത് സാമന്ത ആണ്. നാലാം സ്ഥാനത്ത് മലയാളത്തിന്റെ പ്രിയ താരം കീര്‍ത്തി സുരേഷാണെന്നാണ് ഓര്‍മാക്സിന്റെ റിപ്പോര്‍ട്ട്. കീര്‍ത്തി സുരേഷ് വേഷമിട്ടതില്‍ സൈറാണ് ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. ജയം രവി നായകനായി എത്തിയ ചിത്രത്തില്‍ നടി കീര്‍ത്തി സുരേഷ് പൊലീസ് കഥാപാത്രമായിരുന്നു എന്ന ഒരു പ്രത്യേകതയുമുണ്ട്.

തൊട്ടു പിന്നില്‍ തമന്നയാണ്. ആറാം സ്ഥാനത്ത് പ്രിയങ്ക മോഹനും താരങ്ങളില്‍ ജനപ്രീതിയില്‍ ഏഴാമത് ജ്യോതികയും എത്തിയിരിക്കുന്നു. എട്ടാമത് സായ് പല്ലവിയാണ് തമിഴ് താരങ്ങളില്‍ എത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. രശ്‍മിക മന്ദാന ഒമ്പതാം സ്ഥാനത്തും താരങ്ങളില്‍ ജനപ്രീതിയില്‍ അനുഷ്‍ക ഷെട്ടി തമിഴ്‍നാട്ടില്‍ പത്താമതും എത്തിയിരിക്കുന്നുവെന്നാണ് ഓര്‍മാക്സ് മീഡിയയുടെ റിപ്പോര്‍ട്ട്.

undefined

Read More: രജനികാന്ത് നായകനായി വേട്ടൈയൻ, ആവേശത്തിരയിലേറ്റി ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!