നടൻ അജിത്ത് വരാനിരിക്കുന്ന ചിത്രമായ ഗുഡ് ബാഡ് അഗ്ലിയുടെ ചിത്രീകരണം പൂർത്തിയാക്കി.
ചെന്നൈ: നടൻ അജിത്ത് വരാനിരിക്കുന്ന ചിത്രമായ ഗുഡ് ബാഡ് അഗ്ലിയുടെ ചിത്രീകരണം പൂർത്തിയാക്കി. ഇത് പ്രഖ്യാപിച്ച് സംവിധായകന്‍ പുറത്തുവിട്ട ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കൂടുതല്‍ ചെറുപ്പമായ അജിത്തിന്‍റെ ചിത്രങ്ങള്‍ ഇതിനകം വൈറലായിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഷൂട്ടിംഗിന്‍റെ അവസാന ദിവസത്തെ നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു, അജിത്തിന്‍റെ പുതിയ ലുക്കാണ് ശരിക്കും ആരാധകരെ ഞെട്ടിച്ചത്. അജിത്തിന് ഡീ ഏജ് ടെക്നോളജിയൊന്നും ആവശ്യമില്ലെന്നാണ് പലരും കമന്‍റിട്ടത്. ഗുഡ് ബാഡ് അഗ്ലി സംവിധായകന്‍ ആദിക് രവിചന്ദ്രന്‍ തന്നെയാണ് ആദ്യമായി ചിത്രങ്ങള്‍ പുറത്തുവിട്ടത്.
ഏറ്റവും പുതിയ ചിത്രങ്ങളിൽ, അജിത്ത് ക്ലീൻ ഷേവ് ചെയ്ത ലുക്കിലാണ് വരുന്നത്. താടിയും മീശയുമില്ലാതെ അജിത്തിനെ കാണാൻ തുടങ്ങിയിട്ട് കുറച്ചു നാളായി പുതിയ ലുക്കിൽ ഒരു പുതുമയുണ്ടെന്നാണ് അദ്ദേഹത്തിന്‍റെ ആരാധകര്‍ പറയുന്നത്. അടുത്തകാലത്തായി തടിയുള്ള അജിത്തിനെയാണ് കണ്ടതെങ്കില്‍ പുതിയ ചിത്രങ്ങളില്‍ അജിത്ത് നന്നായി മെലിഞ്ഞതായി കാണപ്പെടുന്നുണ്ട്.
A befitting reply 2 all those who doubted his Superstardom citing his aged look,body weight,lack of commitment to movies. As a born champ he will let none,I repeat,NONE to write him off. True 2 his reputation, he rises like a phoenix every time he falls. pic.twitter.com/kgPR9k31Gp
— Vijay (@vijaymani83)undefined
വിഡാമുയാർച്ചി എന്ന സിനിമയാണ് നടൻ അജിത് കുമാറിന്‍റെ അടുത്തതായി പുറത്ത് എത്താനുള്ള ചിത്രം. ചിത്രം പൊങ്കലിന് എത്തും എന്നാണ് വിവരം. അതേ സമയം അടുത്തകാലത്ത് ട്രെന്‍റായ 'കടവുളേ...അജിത്തേ' എന്ന് തന്നെ വിളിക്കരുത് എന്ന് അജിത്ത് പത്രകുറിപ്പ് ഇറക്കിയിരുന്നു. ഡിസംബർ 10 ന് അജിത് കുമാർ തന്‍റെ പിആര്‍ സുരേഷ് ചന്ദ്ര മുഖേന, തമിഴിലും ഇംഗ്ലീഷിലും പുറത്തിറക്കിയ ഒരു പത്രക്കുറിപ്പിൽ ഇത്തരം വിളികള്‍ ഒരിക്കലും ഉപയോഗിക്കരുത് എന്നാണ് പറയുന്നത്.
അതേ സമയം ഗുഡ് ബാഡ് അഗ്ലി ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ഒന്നാണ് എന്നാണ് വിവരം. മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളായാണ് ചിത്രത്തില്‍ അജിത്ത് എത്തുന്നത് എന്നാണ് വിവരം. ചിത്രത്തിന്‍റെ ഗാനങ്ങള്‍ ദേവി ശ്രീ പ്രസാദും, പാശ്ചത്തല സംഗീതം ജിവി പ്രകാശ് കുമാറുമാണ്. പുഷ്പ 2 നിര്‍മ്മിച്ച മൈത്രി മൂവി മേക്കേര്‍സ് നിര്‍മ്മിക്കുന്ന ആദ്യ തമിഴ് ചിത്രമാണ് ഇത്.
'അജിത്ത് ആരാധകര്‍ക്ക് റിംഗ് ടോണാക്കാം', ഇതാ ഗുഡ് ബാഡ് അഗ്ലിയുടെ അപ്‍ഡേറ്റ്
'അസ്വസ്ഥയുണ്ടാക്കുന്നു, അലോസരപ്പെടുത്തുന്നു, ഇനി ആവര്‍ത്തിക്കരുത്': രൂക്ഷമായി പ്രതികരിച്ച് അജിത്ത്