അനുഷ്ക ഷെട്ടിയുടെ ഘാട്ടി 2025 ഏപ്രിൽ 18 ന് റിലീസ് ചെയ്യും. കൃഷ് ജഗർലമുടി സംവിധാനം ചെയ്യുന്ന ചിത്രം യുവി ക്രിയേഷൻസാണ് നിർമ്മിക്കുന്നത്. ആദിവാസി യുവതിയുടെ വേഷത്തിലാണ് അനുഷ്ക എത്തുന്നത്.
ഹൈദരാബാദ്: അനുഷ്‌ക ഷെട്ടിയുടെ അടുത്ത ചിത്രമായ ഘാട്ടിയിലെ ഫസ്റ്റ് ലുക്ക് അനുഷ്കയുടെ ജന്മദിനമായ നവംബർ 7 നാണ് പുറത്തിറങ്ങിയത് പിന്നാലെ വന്‍ പ്രതീക്ഷാണ് ചിത്രത്തില്‍ വന്നിരിക്കുന്നത്. 2010 ല്‍ വന്‍ വിജയമായ വേദത്തിന് ശേഷം സംവിധായകൻ കൃഷ് ജഗർലമുടിയും അനുഷ്‌കയും ഒന്നിക്കുന്ന ചിത്രത്തിന്‍റെ റിലീസ് ഡേറ്റാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
തെലുങ്കിലെ പ്രമുഖ ബാനറായ യുവി ക്രിയേഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. 'ഇര, ക്രിമിനല്‍, ഇതിഹാസം' ഘാട്ടി ഇനി രാജ്ഞി ഭരിക്കും' എന്ന ക്യാപ്ഷനോടെയാണ് നേരത്തെ ഫസ്റ്റ്ലുക്ക് ഇറക്കിയത്. പുതിയ അപ്ഡേറ്റ് പ്രകാരം ചിത്രം ഏപ്രില്‍ 18, 2025നാണ് റിലീസാകുക. ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപന ടീസറും പുറത്തിറക്കിയിട്ടുണ്ട്.
ഫസ്റ്റ് ലുക്കിൽ ഞെട്ടിപ്പിക്കുന്ന വേഷത്തിലാണ് അനുഷ്ക എത്തിയിരുന്നത്. തലയിൽ നിന്നും കൈകളിൽ നിന്നും രക്തം ഒലിച്ചിറങ്ങുന്ന അനുഷ്ക പുക വലിക്കുന്നതായി കാണാം. ഒരു ആദിവാസി യുവതിയുടെ ലുക്കിലാണ് അനുഷ്ക എത്തുന്നത്. ഒരു ലേഡി ഗ്യാങ്ങ് സ്റ്റര്‍ കഥയാണ് ഘാട്ടിയെന്ന് നേരത്തെ സൂചനകള്‍ ഉണ്ടായിരുന്നു.
അതേ സമയം കഴിഞ്ഞ ദിവസം അനുഷ്ക അഭിനയിക്കുന്ന മലയാള ചിത്രം കത്തനാറിലെ അനുഷ്ക ഷെട്ടിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. നില എന്ന റോളാണ് അനുഷ്കയ്ക്ക് എന്നാണ് കത്തനാര്‍ അണിയറക്കാര്‍ പുറത്തുവിട്ട ക്യാരക്ടര്‍ പോസ്റ്റര്‍ വെളിവാക്കുന്നത്.
undefined
'ഘാട്ടി' തെലുങ്കിന് പുറമേ തമിഴ്, മലയാളം, ഹിന്ദി ഭാഷകളില്‍ പുറത്തിറങ്ങും. നാഗവല്ലി വിദ്യാസാഗര്‍ ആണ് ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിക്കുന്നത്. വലിയൊരു ഇടവേളയ്ക്ക് ശേഷമുള്ള അനുഷ്കയുടെ തിരിച്ചുവരവ് ചിത്രമാണ് ഘാട്ടി, ഇര, കുറ്റവാളി, ഇതിഹാസം എന്നാണ് ചിത്രത്തിന്‍റെ ടാഗ് ലൈന്‍.
'താഴത്തില്ലെടാ' : ഇങ്ങനെയാണെങ്കില്‍ ഇന്ത്യയില്‍ ഇനി ഷോ ചെയ്യില്ല, ഗായകന്‍ ദിൽജിത് ദോസഞ്ച്
31 കാരി നൂരുമായി പിരിഞ്ഞോ 84 കാരനായ ഹോളിവുഡ് താരം അൽ പാച്ചിനോ; പക്ഷെ കഴിഞ്ഞ ദിവസം ട്വിസ്റ്റ് !