ആകെ നേടിയത് 86 കോടിയോളം, ടെലിവിഷൻ പ്രീമിയറിന് നേര്, മോഹൻലാലിന്റെ വിജയമോഹൻ ഉടൻ എത്തും

By Web Team  |  First Published Mar 23, 2024, 4:32 PM IST

ടെലിവിഷനില്‍ മോഹൻലാലിന്റെ നേര് എത്തുന്നു.


മോഹൻലാലിന്റേതായി വൻ വിജയമായി മാറിയ ചിത്രമാണ് നേര്. മോഹൻലാല്‍ നായകനായി ഒരു സാധാരണ ചിത്രം എന്ന നിലയിലായിരുന്നു നേര് പ്രദര്‍ശനത്തിന് എത്തിയത്. സംവിധായകൻ ജീത്തു ജോസഫിന്റെ പുതിയ ചിത്രത്തില്‍ മോഹൻലാല്‍ നായകനായി എത്തിയപ്പോള്‍ പ്രതീക്ഷയ്‍ക്കപ്പുറത്തെ വിജയം നേടുന്നതാണ് പിന്നീട് കാണാനായത്. തിയറ്ററുകളില്‍ സൂപ്പര്‍ഹിറ്റായ നേര് ഉടൻ ടെലിവിഷനിലും ആഗോള പ്രീമിയറായി എത്തും എന്നതാണ് പുതിയ റിപ്പോര്‍ട്ട്.

ആഗോള ബോക്സ് ഓഫീസില്‍ 86 കോടിയോളം നേടിയ മോഹൻലാലിന്റെ എക്കാലത്തെയും ഒരു സൂപ്പര്‍ഹിറ്റായ നേര് ഏഷ്യാനെറ്റിലാണ് വൈകാതെ സംപ്രേഷണം ചെയ്യുക എന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. പ്രീമിയര്‍ തിയ്യതിക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ഛായാഗ്രാഹണം നിര്‍വഹിച്ചത് സതീഷ് കുറുപ്പായിരുന്നു. സംഗീതം വിഷ്‍ണു ശ്യാമും നിര്‍വഹിച്ചു.

Latest Videos

undefined

സംവിധായകൻ ജീത്തു ജോസഫിന്റെ ഒരു ചിത്രത്തില്‍ മോഹൻലാല്‍ നായകനായി എത്തുമ്പോഴുള്ള  ഗ്യാരണ്ടി നേരും ശരിവച്ചു എന്നതാണ് വിജയത്തി്നറെ യാഥാര്‍ഥ്യം. സസ്‍പെൻസുകളൊന്നും അധികമില്ലാത്ത ഒരു ചിത്രമാണെന്ന് സംവിധായകൻ ജീത്തു ജോസഫ് മുൻകൂറായി വെളിപ്പെടുത്തിയിരുന്നു. ഒരു ഇമോഷണല്‍ കോര്‍ട്ട് റൂം ചിത്രം പ്രതീക്ഷിച്ചാല്‍ നേര് നിരാശപ്പെടുത്തില്ല എന്നുമാണ് ജീത്തു ജോസഫ് നേരത്തെ വ്യക്തമാക്കിയത്. ജീത്തു ജോസഫിന്റെ വാക്കുകള്‍ വിശ്വസിച്ച് ചിത്രം കാണാൻ എത്തിയ പ്രേക്ഷകര്‍ നിരാശരരായില്ല എന്നത് പിന്നീട് സംഭവിച്ചത്.

മോഹൻലാലും വലിയ ആത്മവിശ്വാസത്തോടെയായിരുന്നു തന്റെ ചിത്രം നേരിനെ പ്രേക്ഷകര്‍ക്ക് റിലീസിന് പരിചയപ്പെടുത്തിയത്. നേരില്‍ മോഹൻലാലിന്റെ സ്വാഭാവിക പ്രകടനം തന്നെ കാണാനാകുന്നു. വക്കീല്‍ വിജയമോഹനായി റിയലിസ്റ്റിക്കായിട്ടാണ് മോഹൻലാല്‍ ചിത്രത്തില്‍ ഉള്ളത് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായങ്ങളില്‍ നിന്ന് വ്യക്തമായത്. തീരെ ആത്മവിശ്വാസമില്ലാത്ത വക്കീല്‍ കഥാപാത്രം ചിത്രത്തില്‍ പിന്നീട് വിജയത്തിലേക്ക് എത്തുന്നതുമായിരുന്നു നേരിലുണ്ടായത്.

Read More: പ്രതീക്ഷ കാക്കുമോ പ്രഭാസിന്റെ ഭൈരവ?, ഇതാ നിര്‍മാതാവിന്റെ മറുപടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

tags
click me!