മേജര്‍ രവിയുടെ ഓപ്പറേഷൻ റാഹത്തിന്റെ ടീസര്‍ പുറത്ത്, നായകനായി ശരത് കുമാര്‍

By Web TeamFirst Published Jul 14, 2024, 6:39 PM IST
Highlights

ഉദ്വേഗം നിറയുന്ന ഓപ്പറേഷൻ റാഹത്തിന്റെ ടീസര്‍ പുറത്ത്.

ശരത് കുമാര്‍ നായകനായി വരാനിരിക്കുന്ന ചിത്രമാണ് ഓപ്പറേഷൻ റാഹത്ത്. സംവിധാനം നിര്‍വഹിക്കുന്നത് മേജര്‍ രവിയാണ്. ആക്ഷൻ ത്രില്ലറായിരിക്കും ഓപ്പറേഷൻ റാഹത്ത്. ശരത് കുമാറിന്റെ പാൻ ഇന്ത്യൻ ചിത്രമായ ഓപ്പറേഷൻ റാഹത്തിന്റെ ഉദ്വേഗം നിറച്ച ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്.

നടൻ ശരത് കുമാറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നാണ് ആകാംക്ഷയുളവാക്കി ഓപ്പറേഷൻ റാഹത്തിന്റെ ടീസര്‍ പുറത്തുവിട്ടത്. ടീസര്‍ നല്‍കുന്ന സൂചന ഗംഭീര ചിത്രമായിരിക്കും മേജര്‍ രവിയുടെ ഓപ്പറേഷൻ റാഹത്തെന്നാണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് അര്‍ജുൻ രവിയാണ്. തിരക്കഥ എഴുതുന്നത് കൃഷ്‍ണകുമാര്‍ കെയാണ്.

Latest Videos

ആഷ്ലിൻ മേരി ജോയ് ആണ് ചിത്രത്തിന്റെ നിര്‍മാണം. സംഗീതം രഞ്‍ജിൻ രാജാണ്. തീവ്രവാദത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ആക്ഷൻ ചിത്രം ഓപ്പറേഷന്‍ റാഹത്തിന്റെ വസ്ത്രാലങ്കാരം വി സായ് ബാബു, ചീഫ് അസോസിയേറ്റ്: ബെന്നി തോമസ്‌, അസോസിയേറ്റ് ഡയറക്ടർ പരീക്ഷിത്ത് ആർ എസ്,കലാസംവിധാനം ഗോകുല്‍ ദാസ്‌, മേക്കപ്പ് റോണക്സ്‌ സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രവീണ്‍ ബി മേനോന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍:അഗ്രാഹ് പി, കാസ്റ്റിംഗ് ഡയറക്ടര്‍: രതീഷ്‌ കടകം, പിആര്‍ഒ ആതിര ദില്‍ജിത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: അനൂപ്‌ സുന്ദരന്‍, പബ്ലിസിറ്റി ഡിസൈന്‍ സുഭാഷ് മൂണ്‍മാമ എന്നിവരാണ്.

ശരത് കുമാര്‍ നായകനായി ചിത്രങ്ങളില്‍ ഒടുവില്‍ ഹിറ്റ് ലിസ്റ്റാണ് പ്രദര്‍ശനത്തിന് എത്തിയത്. സൂര്യ കതിറും കെ  കാര്‍ത്തികേയനുമാണ് സംവിധാനം നിര്‍വഹിച്ചത്. ഛായാഗ്രാഹണം കെ രാംചരണാണ്.  ശരത് കുമാര്‍ പൊലീസ് ഓഫീസറായിട്ടായിരുന്നു ചിത്രത്തില്‍ എത്തിയപ്പോള്‍ വിജയ് കനിഷ്‍കയും വേഷമിട്ടപ്പോള്‍ സംവിധായകനായ ഗൗതും വാസുദേവ് മേനോനും സമുദ്രക്കനിയും രാമചന്ദ്ര രാജുവും ഷാജി ചെന്നും, ഐശ്വര്യ ദത്തയും അനുപമ കുമാറും മറ്റ് കഥാപാത്രങ്ങളായി.

Read More: അടുത്തയാഴ്‍ച മുതല്‍ ഇന്ത്യൻ 2വിനൊപ്പം തിയറ്ററുകളില്‍ ധനുഷും, ഞെട്ടിക്കാൻ രായൻ എത്തുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!