'പാവപ്പെട്ടവർ ജീവിച്ചു പൊക്കോട്ടെ', സീരിയല്‍ വിവാദത്തില്‍ പ്രേം കുമാറിനോട് ധര്‍മ്മജൻ ബോള്‍ഗാട്ടി

By Web Team  |  First Published Nov 27, 2024, 11:13 AM IST

പ്രേം കുമാറിന് തലയില്‍ കൊമ്പൊന്നുമില്ലല്ലോയെന്ന് ചോദിക്കുന്നു ധര്‍മ്മജൻ ബോള്‍ഗാട്ടി.


സീരിയലുകള്‍ എൻഡോസള്‍ഫാനെ പോലെ സമൂഹത്തിന് മാരകമാണ് എന്ന് പ്രേം കുമാര്‍ അഭിപ്രായപ്പെട്ടിരുന്നു. സീരിയലുകള്‍ക്ക് സെൻസറിംഗ് ആവശ്യമാണ് എന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്റെ ചുമതലയും ഉള്ള താരം അഭിപ്രായപ്പെട്ടിരുന്നു. സീരിയലുകള്‍ എല്ലാത്തിനെയും അടച്ചാക്ഷേപിക്കുന്നില്ലെന്നും താരം വ്യക്തമാക്കിയിരുന്നു. ഇതില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സിനിമാ നടൻ ധര്‍മ്മജൻ.

ചില മലയാളം സീരിയലുകള്‍ എൻഡോസള്‍ഫാൻ പോലെ മോശമാണ് എന്ന് പ്രേം കുമാര്‍ പറഞ്ഞതായിരുന്നു ചര്‍ച്ചയായിരുന്നു. കലാകാരന് അതിരുകളില്ലാത്ത ആവിഷ്‍കാര സ്വാതന്ത്യമുണ്ടാകണമെന്ന് താൻ ആഗ്രഹിക്കുന്നു. സിനിമയില്‍ സെൻസറിംഗ് ഉണ്ട് നിലവില്‍. സീരിയലുകള്‍ക്ക് അങ്ങനെ സെൻസറിംഗ് ഇല്ല. അതില്‍ ചില പ്രായോഗിക പ്രശ്‍നങ്ങളുമുണ്ട്. അന്നത്ത് ചിത്രീകരിക്കുന്നത് അതേ ദിവസം തന്നെ പ്രദര്‍ശിപ്പിക്കുകയാണ് എന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. അതിനിടെ സെൻസറിംഗിന് സമയമില്ല എന്ന് പറയുന്നതായും നടൻ പ്രേം കുമാര്‍ വ്യക്തമാക്കി.

Latest Videos

undefined

സീരിയലുകള്‍ കുടുംബ സദസ്സിലേക്കാണ് എത്തുന്നത്. ഇതാണ് ജീവിതമെന്ന് കുട്ടികള്‍ കരുതും. ഇങ്ങനെയൊക്കെയാണ ബന്ധങ്ങളെന്നൊക്കെയാകുംകുട്ടികള്‍ കരുതുക. അങ്ങനെയുളള കാഴ്‍ചപ്പാട് ഉണ്ടാകുന്ന തലമുറയെ കുറിച്ചുള്ള ആശങ്കയാണ് ഞാൻ നിങ്ങളോട് പങ്കുവയ്‍ക്കുന്നത്. കലാകാരൻമാര്‍ക്ക് ആ ഉത്തരവാദിത്തം വേണമെന്നും വാര്‍ത്താ സമ്മേളനത്തില്‍ പ്രേം കുമാര്‍ വ്യക്തമാക്കി.

പ്രേം കുമാറിന്റെ പ്രസ്‍താവനയോട് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ധര്‍മ്മജൻ ബോള്‍ഗാട്ടി. ഇതിനികം ഞാൻ മൂന്ന് ടെലിവിഷൻ സീരിയലുകള്‍ എഴുതിയിട്ടുണ്ട്. എനിക്ക് അത് അഭിമാനം ആണ്. സീരിയലിനെ എൻഡോസള്‍ഫാനെന്ന പറഞ്ഞ പ്രേംകുമാർ സീരിയലിലൂടെ എത്തിയ ആളാണ്.  ഒരു സ്ഥാനം കിട്ടിയതില്‍ തലയിൽ ഒരു കൊമ്പൊന്നും  ഇല്ലല്ലോ? പാവപ്പെട്ടവർ ജീവിച്ചു പൊക്കോട്ടെ ചേട്ടായെന്നും പറയുന്നു ധര്‍മ്മജൻ ബോള്‍ഗാട്ടി. നിരവധി പേരാണ് കുറിപ്പിന് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. രണ്ടുപേരുടെയും പ്രസ്‍താവനകള്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

Read More: മമ്മൂട്ടി- ടൊവിനോ തോമസ് ചിത്രത്തിന് എന്ത് സംഭവിച്ചു?, മറുപടിയുമായി ബേസില്‍ ജോസഫ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!