Latest Videos

'കൂലി'യില്‍ രജനി എത്തുന്നത് ഈ ലുക്കില്‍? ചിത്രീകരണം ജൂലൈയിലെന്ന് ലോകേഷ് കനകരാജ്

By Web TeamFirst Published Jun 26, 2024, 7:11 PM IST
Highlights

38 വര്‍ഷങ്ങള്‍ക്ക് ശേഷം സത്യരാജും രജനികാന്തും ഒരുമിച്ച് സ്ക്രീനില്‍ എത്തുന്ന ചിത്രം കൂടിയാണ് കൂലി

രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ പ്രഖ്യാപന സമയത്തേ പ്രേക്ഷകശ്രദ്ധ നേടിയ സിനിമയാണ് കൂലി. വന്‍ വിജയം നേടിയ ലിയോയ്ക്ക് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കും ഇത്. വേട്ടൈയന് ശേഷം രജനികാന്ത് നായകനാവുന്ന ചിത്രവും. ഇപ്പോഴിതാ ലോകേഷ് കനകരാജ് എക്സില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്.

രജനിക്കൊപ്പമുള്ള ഒരു ചിത്രമാണ് ലോകേഷ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മുന്നിലുള്ള കണ്ണാടിയില്‍ നോക്കുന്ന രജനികാന്തും അത് പിന്നില്‍ നിന്ന് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുന്ന ലോകേഷുമാണ് ചിത്രത്തില്‍. കൂലിക്ക് വേണ്ടിയുള്ള ലുക്ക് ടെസ്റ്റ് എന്നാണ് ലോകേഷ് ചിത്രത്തിന് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. കറുത്ത നിറത്തിലുള്ള ഫുള്‍ സ്ലീവ് ഷര്‍ട്ടിന്‍റെ കൈകള്‍ തെറുത്ത് വച്ച്, സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ഗെറ്റപ്പുമായി കസേരയില്‍ ഇരിക്കുന്ന രജനികാന്തിനെ ചിത്രത്തില്‍ കാണാം. ഒരു കൂളിംഗ് ഗ്ലാസും അദ്ദേഹം വച്ചിട്ടുണ്ട്. കൂലിയില്‍ രജനിയുടേതായി വരാനിരിക്കുന്ന ഗെറ്റപ്പ് എന്ന തരത്തിലാണ് ആരാധകര്‍ ഇതിനെ സ്വീകരിച്ചിരിക്കുന്നത്. കാലയിലേതിന് സമാനത തോന്നുന്ന ലുക്കിലാണ് ചിത്രത്തില്‍ രജനി. അതേസമയം ഹെയര്‍സ്റ്റൈലില്‍ വ്യത്യാസമുണ്ട്.

Look test for 🔥
On floors from July pic.twitter.com/ENcvEx2BDj

— Lokesh Kanagaraj (@Dir_Lokesh)

 

38 വര്‍ഷങ്ങള്‍ക്ക് ശേഷം സത്യരാജും രജനികാന്തും ഒരുമിച്ച് സ്ക്രീനില്‍ എത്തുന്ന ചിത്രം കൂടിയാണ് കൂലി. 1986 ല്‍ പുറത്തെത്തിയ മിസ്റ്റര്‍ ഭരത് എന്ന ചിത്രത്തിലാണ് രജനികാന്തും സത്യരാജും അവസാനമായി ഒരുമിച്ചെത്തിയത്. അതേസമയം ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന വേട്ടൈയന്‍ ആണ് രജനികാന്തിന്‍റേതായി അടുത്ത് തിയറ്ററുകളിലെത്തുന്ന ചിത്രം. അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, റാണ ദഗുബാട്ടി, മഞ്ജു വാര്യര്‍, റിതിക സിംഗ്, ദുഷറ വിജയന്‍, കിഷോര്‍, രോഹിണി, റാവു രമേശ്, ഷാജി ചെന്‍, രമേശ് തിലക്, രക്ഷന്‍, ജി എം സുന്ദര്‍ തുടങ്ങി വന്‍ താരനിരയാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്. 

ALSO READ : പൊട്ടിച്ചിരിപ്പിക്കാന്‍ കൃഷ്‍ണ ശങ്കറും ടീമും; 'പട്ടാപ്പകല്‍' സ്‍നീക്ക് പീക്ക് വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!