Latest Videos

'ഒരു കുഞ്ഞ്, ഒരു അമ്മ, രണ്ട് അച്ഛന്മാര്‍': ചിരിപ്പിച്ച് ബാഡ് ന്യൂസിന്‍റെ ട്രെയിലര്‍

By Web TeamFirst Published Jun 29, 2024, 10:36 AM IST
Highlights

2019-ൽ പുറത്തിറങ്ങുന്ന ഗുഡ് ന്യൂസ് എന്ന ചിത്രത്തിന്‍റെ നിർമ്മാതാക്കളുടെ പുതിയ ചിത്രമാണിത്. 

ദില്ലി: ബോളിവുഡ് കോമഡി എന്‍റര്‍ടെയ്നര്‍ ബാഡ് ന്യൂസിന്‍റെ ട്രെയിലർ പുറത്തിറങ്ങി. തൃപ്തി ദിമ്രി, വിക്കി കൗശല്‍ ഇങ്ങനെ വലിയ താരനിര അണിനിരക്കുന്ന ചിത്രമാണ് ബാഡ് ന്യൂസ്. ആനന്ദ് തിവാരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹിരൂ യാഷ് ജോഹർ, കരൺ ജോഹർ, അപൂർവ മേത്ത, അമൃതപാൽ സിംഗ് ബിന്ദ്ര, ആനന്ദ് തിവാരി എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം ജൂലൈ 19ന് തിയേറ്ററുകളിലെത്തും.

2019-ൽ പുറത്തിറങ്ങുന്ന ഗുഡ് ന്യൂസ് എന്ന ചിത്രത്തിന്‍റെ നിർമ്മാതാക്കളുടെ പുതിയ ചിത്രമാണിത്. കരീന കപൂർ ഖാൻ, കിയാര അദ്വാനി, അക്ഷയ് കുമാർ, ദിൽജിത് ദോസഞ്ച് എന്നിവരായിരുന്നു ഇതിൽ അഭിനയിച്ചിരുന്നത്. ഐവിഎഫ് ചികിത്സയ്ക്കായി ഒരേ ആശുപത്രി സന്ദർശിക്കുന്ന രണ്ട് ദമ്പതികളെ ചുറ്റിപ്പറ്റിയാണ് കഥ. 

അതേ രീതിയില്‍ ഗര്‍ഭം തന്നെയാണ് പുതിയ ചിത്രമായ  ബാഡ് ന്യൂസിന്‍റെ കഥ തന്തുവും എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ഗര്‍ഭിണിയായ തൃപ്തി ദിമ്രി തന്‍റെ ഗര്‍ഭസ്ഥ ശിശുവിന്‍റെ പിതാവായി രണ്ടുപേരെ സംശയിക്കുന്നു.  വിക്കി കൗശലും, ആമി വിര്‍ക്കുമാണ് അവര്‍. അതിനെ തുടര്‍ന്നുണ്ടാകുന്ന ഡിഎന്‍എ ടെസ്റ്റും തുടര്‍ന്നുള്ള രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. 

ചിത്രത്തിന്‍റെ ട്രെയിലറില്‍ വിക്കി കൗശലിന്‍റെ ഭാര്യ കത്രീനയുടെ എന്‍ട്രിയും ഉണ്ടെന്നതാണ് രസകരം. എന്നാല്‍ അത് താരമായിട്ടല്ല. ഒരു ഫോട്ടോയിലാണ് താരം എത്തുന്നത്. ട്രെയിലറിലെ ഒരു കോമഡി സീനിൽ, കത്രീന കൈഫിന്‍റെ ഒരു ഫോട്ടോയുണ്ട്, അതിൽ കത്രീന സബ്യസാചി മുഖർജി രൂപകൽപ്പന ചെയ്ത ഒരു ഫ്ലോറല്‍ ലെഹംഗ സെറ്റ് ധരിച്ചാണ് എത്തിയിരിക്കുന്നത്. അനുമാലിക്കിന്‍റെ പഴയ ചലച്ചിത്ര ഗാനങ്ങള്‍ ട്രെയിലറില്‍ റീമിക്സായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

മീരാ നന്ദന്‍ ഗുരുവായൂരില്‍ വിവാഹിതയായി

'ഒരു ചുവട് പിന്നോട്ട് വച്ചത് കുതിക്കാന്‍': 'കൽക്കി 2898 എഡി' 500 കോടി വാരാന്ത്യത്തിലേക്കോ !

click me!