ചെന്നൈയിൽ തന്‍റെ വരാനിരിക്കുന്ന ഇന്ത്യൻ 2 ചിത്രത്തിന്‍റെ പ്രമോഷൻ തിരക്കിലായ കമല്‍ നാഗ് അശ്വിന്‍റെ സംവിധാനത്തിൽ വന്ന ചിത്രത്തിലെ തന്‍റെ റോളിനെക്കുറിച്ച് സംസാരിച്ചു.
ഹൈദരാബാദ്: കൽക്കി 2898 എഡി ചിത്രം ആഗോളതലത്തില്‍ വന്‍ പ്രതികരണമാണ് സൃഷ്ടിക്കുന്നത്. ചിത്രത്തില്‍ തമിഴ് സൂപ്പർ താരം കമൽഹാസൻ അഭിനയിച്ച പ്രതിനായക വേഷം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ചെന്നൈയിൽ തന്‍റെ വരാനിരിക്കുന്ന ഇന്ത്യൻ 2 ചിത്രത്തിന്‍റെ പ്രമോഷൻ തിരക്കിലായ കമല്‍ നാഗ് അശ്വിന്‍റെ സംവിധാനത്തിൽ വന്ന ചിത്രത്തിലെ തന്‍റെ റോളിനെക്കുറിച്ച് സംസാരിച്ചു.
"കൽക്കിയിൽ, കുറച്ച് മിനിറ്റുകൾ മാത്രം പ്രത്യക്ഷപ്പെടുന്ന ഒരു ചെറിയ വേഷമാണ് ഞാൻ ചെയ്തത്, സിനിമയിലെ എന്‍റെ ഭാഗം ശരിക്കും ആരംഭിച്ചതേയുള്ളൂ, രണ്ടാം ഭാഗത്തിൽ എനിക്ക് കൂടുതൽ ചെയ്യാനുണ്ട്. അതിനാൽ, ഒരു ആരാധകനെന്ന നിലയിൽ ഞാൻ ഈ സിനിമ കണ്ടു ശരിക്കും അത്ഭുതപ്പെട്ടു" ഇന്ത്യന്‍ എക്സ്പ്രസിനോട് കമല്‍ പറഞ്ഞു.
“ഇന്ത്യൻ സിനിമ ആഗോള രംഗത്തേക്ക് നീങ്ങുന്നതിന്‍റെ പല സൂചനകളും കാണുന്നുണ്ട്, കൽക്കി 2898 എഡി അതിലൊന്നാണ്. നാഗ് അശ്വിൻ മതപരമായ പക്ഷപാതമില്ലാതെ മിത്തോളജി വിഷയം ശ്രദ്ധയോടെ കൈകാര്യം ചെയ്തു. ലോകമെമ്പാടും ജപ്പാൻ, ചൈന, ഗ്രീക്ക് നാടുകളിലെ പുരാണങ്ങളാണ് ഇന്ത്യൻ പൈതൃകവുമായി അടുപ്പം കാണിക്കുന്നുള്ളൂ. അതിൽ നിന്ന് കഥകൾ തിരഞ്ഞെടുത്ത് എല്ലാം ഒരുമിച്ച് കൊണ്ടുവന്ന് വളരെ ക്ഷമയോടെയാണ് അശ്വിൻ അത് നിർവ്വഹിച്ചിരിക്കുന്നത്" കമല്‍ കൂട്ടിച്ചേര്‍ത്തു.
ചിത്രത്തിലെ അമിതാഭ് ബച്ചന്‍റെ ഗംഭീര പ്രകടനത്തെ കമൽ പ്രശംസിച്ചു. "അദ്ദേഹത്തെ മുതിർന്ന നടനെന്നോ പുതിയ നടനെന്നോ വിളിക്കണോ എന്ന് എനിക്കറിയില്ല. അത്ര നന്നായി അദ്ദേഹം സിനിമ ചെയ്തിട്ടുണ്ട്.''
കമൽഹാസൻ കൽക്കി 2898 എഡിയിൽ ഒപ്പിടാൻ ഒരു വർഷമെടുത്തുവെന്നാണ് നിര്‍മ്മാതാക്കള്‍ തന്നെ വ്യക്തമാക്കിയത്. അടുത്തിടെ മുംബൈയിൽ നടന്ന ചിത്രത്തിന്‍റെ പ്രീ-റിലീസ് ചടങ്ങിൽ നിർമ്മാതാവ് അശ്വിനി ദത്തിന്‍റെ മകൾ സ്വപ്ന ദത്ത് പറഞ്ഞു, "എക്കാലത്തെയും ഏറ്റവും ബുദ്ധിമുട്ടുള്ള കാസ്റ്റിംഗിൽ ഒരാൾ കമൽ സാറിനായിരുന്നു. അദ്ദേഹത്തിന്‍റെ കാസ്റ്റിംഗ് ഏറെ വിഷമം ഉള്ളതായിരുന്നു”.
“ഞങ്ങൾ ഷൂട്ട് തുടരുകയായിരുന്നു പക്ഷേ, 'യാസ്കിൻ, യാസ്കിൻ എപ്പോഴാണ് വരുന്നത്? സിനിമ മുഴുവനും യാസ്‌കിൻ ആണ്, എന്നാൽ യാസ്കിൻ എവിടെ?’ ഈ രണ്ട് സൂപ്പർഹീറോകളേക്കാൾ തുല്യനും സത്യസന്ധനും അല്ലെങ്കിൽ ശക്തനുമായ ഈ വ്യക്തിയെ നിങ്ങൾ എങ്ങനെ അവതരിപ്പിക്കും? അതാരാണ്? പിന്നെ ഞങ്ങൾക്ക് കമൽ സാറിനെ കുറിച്ച് മാത്രമേ ചിന്തിക്കാൻ കഴിഞ്ഞുള്ളൂ. ഇത് മനസിലാക്കാൻ ഞങ്ങൾക്ക് ഒരു വർഷമെടുത്തു.” സ്വപ്ന കൂട്ടിച്ചേര്‍ത്തു.
സുപ്രീം ലീഡര്‍ യാസ്‌കിൻ എന്ന വേഷത്തിലാണ് കമല്‍ കല്‍ക്കിയില്‍ എത്തുന്നത്. ഏതാനും മിനുട്ടുകള്‍ ഉള്ള ഈ നെഗറ്റീവ് വേഷം ശക്തമായ സ്ക്രീന്‍ പ്രസന്‍സാണ് ചിത്രത്തില്‍ ഉണ്ടാക്കുന്നത്.
'കൽക്കി 2898 എഡി'യിലെ ശ്രീകൃഷ്ണന്‍ മഹേഷ് ബാബുവാണോ?; ഒടുവില്‍ അതിന് ഉത്തരമായി
'ഗോഡ് ബ്ലെസ് യു മാമേ' കിടിലന്‍ സ്വാഗില്‍ ഗുഡ് ബാഡ് അഗ്ലി അജിത്ത്