തിയറ്ററിൽ കൂപ്പുകുത്തി, ചിത്രം ഇനി ഒടിടിയില്‍, ഞെട്ടിക്കാൻ ആസിഫ് അലിയുടെ ആ കഥാപാത്രം, അഭിപ്രായം മാറും?

By Web Team  |  First Published Oct 12, 2024, 3:54 PM IST

ആസിഫ് അലി ചിത്രം ഇനി ഒടിടിയില്‍ പ്രദര്‍ശനത്തിന്.


ആസിഫ് അലി നായകനായി വന്ന ചിത്രമാണ് ലെവല്‍ ക്രോസ്. സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അര്‍ഫാസ് അയൂബാണ്. ഷറഫുദ്ദീനും പ്രധാന കഥാപാത്രമായി ചിത്രത്തിലുണ്ട്. അമലാ പോള്‍ നായികയായ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചുവെന്നതാണ് പുതിയ റിപ്പോര്‍ട്ട്.

ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തുക എന്നാണ് നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 13ന് സ്‍ട്രീമിംഗ് തുടങ്ങും എന്നാണ് ചിത്രത്തിന്റെ അപ്‍ഡേറ്റ്. ആസിഫ് അലിയുടെ ഒരു മികച്ച കഥാപാത്രമായിരുന്നു ലെവല്‍ ക്രോസിലേത്. തിയറ്ററില്‍ വിജയിക്കാനായില്ലെങ്കിലും ഒരു മികച്ച ചിത്രം എന്ന അഭിപ്രായം ലെവല്‍ ക്രോസിനുണ്ടായിരുന്നു.

Latest Videos

undefined

ആസിഫ് അലിയുടെ കിഷ്‍കിന്ധാ കാണ്ഡം സിനിമ അടുത്തിടെ വൻ വിജയമായി മാറിയിരുന്നു. നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കിഷ്‍കിന്ധാ കാണ്ഡം 50 കോടി ക്ലബിലെത്തിയെന്ന് ട്രേഡ് അനലിസ്റ്റുകളായ സാക്നില്‍ക്കിന്റെ കളക്ഷൻ റിപ്പോര്‍ട്ടിലും ശരിവയ്‍ക്കുന്നു. ആസിഫ് അലി സോളോ നായകനായ ചിത്രം ഇത്തരം ഒരു നേട്ടത്തില്‍ എത്തുന്നത് ആദ്യമായിട്ടാണ് എന്നാണ് റിപ്പോര്‍ട്ട്. നേരത്തെ 2018 ആഗോളതലതലത്തില്‍ 177 കോടി നേടിയിട്ടുണ്ടെങ്കിലും മറ്റ് യുവ നടൻമാരും കഥാപാത്രങ്ങളായി നിര്‍ണായകമായിരുന്നു.

ആസിഫിന്റെ കിഷ്‍കിന്ധാ കാണ്ഡം സിനിമയുടെ സംവിധാനം നിര്‍വഹിച്ചത് ദിൻജിത്ത് അയ്യത്താൻ ആണ്. ആസിഫിനൊപ്പം കിഷ്‍കിന്ധാ കാണ്ഡം എന്ന സിനിമയില്‍ വിജരാഘവൻ, അപര്‍ണ ബാലമുരളി, അശോകൻ, ജഗദീഷ്, മേജര്‍ രവി, നിഴല്‍ഗള്‍ രവി നിഷാൻ, ഷെബിൻ ബെൻസണ്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്ന ബാഹുല്‍ രമേഷാണ്. തിരക്കഥ എഴുതിയിരിക്കുന്നതും ബാഹുല്‍ രമേഷാണ്. നിര്‍മാണം ജോബി ജോര്‍ജ് തടത്തിലാണ്, 126 മിനിറ്റാണ് ത്രില്ലര്‍ ഴോണറിലുള്ള ചിത്രത്തിന്റെ ദൈര്‍ഘ്യം, സംഗീതം നിര്‍വഹിച്ചിരിക്കുന്നത് മുജീബ് മജീദാണ്.

Read More: സ്ഥാനങ്ങളിൽ മാറ്റമുണ്ടോ?, കേരളത്തിൽ ഒന്നാമൻ ആര്?, മമ്മൂട്ടിയോ മോഹൻലാലോ?, അട്ടിമറിച്ചോ വിജയും രജനിയും?, അതോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!