കിംഗ് ഓഫ് കൊത്തക്ക് ശേഷം വീണ്ടും ദുല്‍ഖര്‍, ലക്കി ഭാസ്‍കർ ബോക്സ് ഓഫീസിൽ വാഴുമോ, വീഴുമോ?

By Web Team  |  First Published Oct 12, 2024, 1:52 PM IST

കിംഗ് ഓഫ് കൊത്തയ്‍ക്കുണ്ടായ വിമര്‍ശനങ്ങള്‍ക്ക് താരത്തിന്റെ മറുപടിയാകുമോയെന്നതാണ് ആകാംക്ഷ.


മലയാളത്തിന്റെ പ്രിയപ്പെട്ട ഒരു താരമായ ദുല്‍ഖര്‍ ഭാഷാഭേദമന്യേ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്.  നടൻ ദുല്‍ഖറിന്റേ ഒരു വർഷത്തിനു ശേഷം ലക്കി ഭാസ്‍കര്‍ പ്രദര്‍ശനത്തിന് എത്തുകയാണ്.  2023ല്‍ ഓണത്തിന് എത്തിയ മലയാള ചിത്രം ആയ കിംഗ് ഓഫ് കൊത്തക്ക് ശേഷം ഇപ്പോഴാണ് ഒന്ന് ദുൽഖർ നായകനായ ചിത്രമായി റിലീസിന് തയ്യാറാവുന്നത്. ഒക്ടോബർ 31 ന് ദുൽഖർ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്‍കർ റിലീസ് ചെയ്യാനൊരുങ്ങുമ്പോൾ ആരാധകരുടെയും സിനിമാ പ്രേമികളുടേയും മനസ്സിൽ മുഴങ്ങുന്നത്, ഇത്തവണ ദുൽഖർ ബോക്സ് ഓഫീസിൽ വാഴുമോ അതോ വീഴുമോ എന്ന ചോദ്യമാണ്. നേരത്തെ റിലീസ് സമയത് ഏറെ നെഗറ്റീവ് കമന്റുകൾ ഏറ്റു വാങ്ങിയ ചിത്രമായിരുന്നിട്ടു കൂടി ബോക്സ് ഓഫീസിൽ ലാഭം നേടിയ ചിത്രമായിരുന്നു കിംഗ് ഓഫ് കൊത്ത. ലക്കി ഭാസക്‍ര്‍ സിനിമയില്‍ പ്രതീക്ഷയുമുണ്ട് താരത്തിന്റെ ആരാധകര്‍. ലക്കി ഭാസ്‍കര്‍ സിനിമ മറുഭാഷയിലാണെങ്കിലും താരത്തിന് പ്രധാനമാണ്.
 
ലക്കി ഭാസ്‍കര്‍ എത്തുമ്പോള്‍ ദുൽഖർ ചിത്രത്തിന് ലഭിക്കുന്ന പ്രേക്ഷക പ്രതികരണം എന്തായിരിക്കും എന്നറിയാനാണ് കാത്തിരിക്കുന്നത്. വീണ്ടും ഒരു ദുൽഖർ ചിത്രം വിമർശനങ്ങൾ ഏറ്റു വാങ്ങുമോ?. ബോക്സ് ഓഫീസിൽ എത്ര വലിയ വിജയത്തിലേക്ക് ഈ പാൻ ഇന്ത്യൻ ചിത്രത്തിന് കുതിക്കാനാകും?, എന്നതൊക്കെ അറിയാൻ കൗതുകത്തോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. മുപ്പത്തിയാറോളം വിവിധ ചിത്രങ്ങളിൽ വേഷമിട്ട ദുൽഖർ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി തന്നെ പത്തിന് മുകളിൽ ചിത്രങ്ങൾ ചെയ്ത് കഴിഞ്ഞു. ഇതിൽ ബഹുഭൂരിപക്ഷവും വലിയ വിജയങ്ങളുമാണ്.

ദുൽഖറിന് ഇന്ത്യയിലുടനീളമുള്ള ഈ ജനപ്രീതി ലക്കി ഭാസ്കറിനെയും തുണക്കുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. കിംഗ് ഓഫ് കൊത്തയിലൂടെ ഏറ്റു വാങ്ങിയ വിമർശനങ്ങൾക്ക് ഒരു ഗംഭീര വിജയത്തിലൂടെ മറുപടി നല്കാൻ ദുൽഖറിന് സാധിക്കുമോ എന്നതും ആരാധകരുടെ മനസ്സിലെ പ്രധാന ചോദ്യങ്ങളിലൊന്നാണ്. യുവ പ്രേക്ഷകരുടെ അമ്പരപ്പിക്കുന്ന പിന്തുണയുള്ള ഈ താരത്തിന്, ലക്കി ഭാസ്‍കറിലൂടെ കുടുംബ പ്രേക്ഷകരെയും ആകർഷിക്കാൻ സാധിക്കുമോ എന്നതും കാത്തിരുന്ന് കാണേണ്ട കാഴ്ചയാണ്. ഒക്ടോബര്‍ 31നാണ് ചിത്രത്തിന്റെ റിലീസ്.

Latest Videos

undefined

ദുല്‍ഖര്‍ നായകനാകുന്ന ലക്കി ഭാസ്‍കര്‍ സംവിധാനം ചെയ്യുന്നത് വെങ്കട് അറ്റ്‍ലൂരി ആണ്. ചിത്രത്തിന്റെ നിര്‍മാണം സിതാര എന്റർടെയിൻമെന്റസിന്റെ ബാനറില്‍ ആണ്.  മീനാക്ഷി ചൗധരിയാണ് നായികയായി എത്തുന്നത്. ഒരു സാധാരണക്കാരണക്കാരന്റെ കഥ പറയുന്നതാണ് ചിത്രം എന്നാണ് റിപ്പോര്‍ട്ട്.

Read More: സ്ഥാനങ്ങളിൽ മാറ്റമുണ്ടോ?, കേരളത്തിൽ ഒന്നാമൻ ആര്?, മമ്മൂട്ടിയോ മോഹൻലാലോ?, അട്ടിമറിച്ചോ വിജയും രജനിയും?, അതോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!