നടൻ സൽമാൻ ഖാന്റെ ആരാധകൻ ടിക്കറ്റുകള്‍ കിട്ടാത്തതിനാൽ ചെയ്‍തത്.
ബോളിവുഡ് പ്രേക്ഷകരുടെ പ്രിയങ്കരനായ ഒരു താരമാണ് സല്‍മാൻ. സല്‍മാന്റെ ആരാധകൻ തിയറ്റര്‍ നിര്‍മിച്ചതിന്റെ കഥയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നിലവില്‍ പ്രചരിക്കുന്നത്. വിക്രം അഗര്‍വാളാണ് തിയറ്റര്‍ നിര്‍മിച്ചത്. ഉത്തര്‍പ്രദേശിലാണ് അങ്ങനെ ഒരു സംഭവമുണ്ടായത്.
സല്‍മാന്റെ ബജ്രംഗി ഭായ്‍ജാൻ എന്ന സിനിമ പ്രദര്‍ശനത്തിനെത്തിയ കാലം. ചിത്രം വൻ ഹിറ്റായി മാറി. സമ്പന്നനായ വിക്രം അഗര്‍വാളിനും സല്‍മാന്റെ ചിത്രം സുഹൃത്തുകളും കുടുംബാംഗങ്ങളുമായി പോയി കാണണം. അദ്ദേഹത്തിന് വേണ്ടത് 45 ടിക്കറ്റാണ്. ടിക്കറ്റ് കിട്ടിയില്ല. ഇത് പിന്നീടുള്ള ദിവസങ്ങളിലും ആവര്‍ത്തിച്ചു. ഒടുവില്‍ നാലാം ദിവസമാണ് അദ്ദേഹത്തിന് സിനിമ കാണാനായത്. അദ്ദേഹത്തിനും ആ സിനിമ ഇഷ്‍ടപ്പെട്ടു. ഇങ്ങനെ ഒരു സിനിമ കാണാൻ ടിക്കറ്റിനായി ആള്‍ക്കാര്‍ കാത്തുനിന്നതില്‍ നിന്ന് ആശയമുണ്ടായി. പദ്രൗനയില്‍ ഒരു തിയറ്റര്‍ നിര്‍മിക്കുക. അങ്ങനെ നാല് സ്‍ക്രീനുകളുള്ള ഒരു തിയറ്റര്‍ സമുച്ചയം നിര്‍മിച്ചു. 2021ല്‍ നിര്‍മിച്ച തിയറ്ററുകളില്‍ ഇന്ന് സിനിമകളില്‍ വിജയകരമായി പ്രദര്‍ശിപ്പിക്കുകയും പുതിയ സല്‍മാൻ ചിത്രങ്ങള്‍ക്കായി കാത്തിരിക്കുകയും ചെയ്യുന്നു.
undefined
ടൈഗര്‍ 3യാണ് സല്‍മാൻ ഖാന്റേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയതും ശ്രദ്ധയാകര്‍ഷിച്ചതും. ടൈഗര്‍ 3 ഒരു ആക്ഷൻ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തിന് ഇന്ത്യൻ ബോക്സ് ഓഫീസ് കളക്ഷനില്‍ മികച്ച നേട്ടമുണ്ടാക്കാനായി എന്നായിരുന്നു റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ ടൈഗര്‍ 3 454 കോടി രൂപ ആകെ നേടിയപ്പോള്‍ 339.5 കോടി ഇന്ത്യയില്‍ മാത്രം നേടി.
ടൈഗറിന് മികച്ച അഡ്വാന്‍സ് ബുക്കിംഗുമായിരുന്നു. സല്‍മാന്റെ ടൈഗര്‍ 3 ഒരു ദിവസം മുന്നേ യുഎഇയില്‍ റിലീസ് ചെയ്‍തിരുന്നു. അതിനാല്‍ നിരവധി പേര്‍ ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഇന്ത്യയിലെ റിലീസിനു മുന്നേ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചത് മികച്ച ഒരു പരസ്യമായി. ഷാരൂഖ് ഖാന്റെ അതിഥി വേഷത്തിന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നത് പ്രതിസന്ധിയിലാക്കുകയും ചെയ്‍തു. ചിത്രത്തിലെ സ്പോയിലറുകള്‍ ഒരിക്കലും വെളിപ്പെടുത്തരുതെന്ന് സല്‍മാൻ ഖാൻ സാമൂഹ്യ മാധ്യമത്തിലൂടെ അഭ്യര്‍ഥിക്കുകയും ചെയ്‍തിരുന്നു. ഹൃത്വിക് റോഷനും അതിഥി വേഷത്തിലുണ്ട്. റിലീസിന് മുന്നേയുള്ള ഹൈപ്പ് സല്‍മാന്റെ ചിത്രത്തിന് സ്വീകാര്യത നല്‍കി എന്നാണ് വ്യക്തമാകുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക