പൊലീസിനെ അഭിനന്ദിച്ചപ്പോള്‍ എതിർത്തവര്‍ക്ക് 'കണ്ണൂര്‍ സ്ക്വാഡ്' മറുപടി നല്‍കി കൃഷ്ണ പ്രഭ

By Web TeamFirst Published Dec 1, 2023, 8:17 PM IST
Highlights

കേസില്‍ അഞ്ച് ദിവസത്തിനുള്ളില്‍ പ്രതികളെ പിടിച്ച കേരള പൊലീസിന് സോഷ്യല്‍മീഡിയയില്‍ ഏറെ അഭിനന്ദനമാണ് ലഭിക്കുന്നത്. 

കൊല്ലം: ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നുപേരെ കേരള പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്. കേസില്‍ പിടിയിലായിരിക്കുന്നത് ചാത്തന്നൂര്‍ സ്വദേശി പത്മകുമാറും കുടുംബവും എന്നാണ് പൊലീസ് നല്‍കുന്ന വിവരം. കൊല്ലം ചാത്തന്നൂര്‍ കവിതാലയത്തില്‍ പത്മകുമാര്‍ (52) ഭാര്യ, മകള്‍ എന്നിവരാണ് ഇപ്പോള്‍ പൊലീസിന്‍റെ കസ്റ്റഡിയിലുള്ളത്. ഇവരെ തമിഴ്നാട് തെങ്കാശി പുളിയറയില്‍ നിന്നാണ്  പൊലീസ് ഇന്ന് കസ്റ്റഡിയിലെടുത്തത്.

കേസില്‍ അഞ്ച് ദിവസത്തിനുള്ളില്‍ പ്രതികളെ പിടിച്ച കേരള പൊലീസിന് സോഷ്യല്‍മീഡിയയില്‍ ഏറെ അഭിനന്ദനമാണ് ലഭിക്കുന്നത്. ഇതില്‍ ശ്രദ്ധേയമായ ഒരു പോസ്റ്റ് നടി കൃഷ്ണ പ്രഭയുടെതാണ്. കഴിഞ്ഞ ദിവസം ഓയൂരിൽ കാണാതായ പെൺകുട്ടിയെ കണ്ടുകിട്ടിയപ്പോൾ കേരള പൊലീസ് അഭിനന്ദിച്ച് പോസ്റ്റ് ഇട്ടപ്പോൾ പലരും എതിർത്ത് മറുപടി ഇട്ടിരുന്നുവെന്നും. അവര്‍ക്ക് മറുപടി എന്ന രീതിയിലാണ് കൃഷ്ണ പ്രഭയുടെ പോസ്റ്റ്. 

Latest Videos

അന്ന് വിമര്‍ശനം വന്നപ്പോള്‍ കേരള പൊലീസ് പ്രതികളെ പിടിക്കുമെന്നും പറഞ്ഞിരുന്നു. പ്രതികളെ പിടിച്ചിട്ടുണ്ട്. കണ്ണൂർ സ്‌ക്വാഡിന്റെ ക്ലൈമാക്സിൽ മമ്മൂക്ക പറഞ്ഞ ഡയലോഗ് ഒന്നൂടെ ഓർമ്മിപ്പിക്കുന്നു എന്നാണ് കൃഷ്ണ പ്രഭ പറയുന്നത്. ഒപ്പം ആ ഡയലോഗും കൃഷ്ണ പ്രഭ എഴുതുന്നു. 

"നാട്ടിൽ എന്ത് പണിയും നടത്തിയിട്ട് രക്ഷപ്പെടാം എന്നൊരു വിചാരമുണ്ട്.. പുറകെ ഓടും സാറേ.. ഓടിച്ചിട്ട് പിടിക്കും കേരള പൊലീസ്.. ഓടിയ വഴിയിലൂടെ തിരിച്ചുകൊണ്ടുവരികയും ചെയ്യും.." എന്ന ഡയലോഗിനൊപ്പം കേരള പൊലീസിന് സല്യൂട്ട് എന്ന് കൂടി എഴുതിയാണ് കൃഷ്ണ പ്രഭ പോസ്റ്റ് അവസാനിപ്പിക്കുന്നത്. 

അതേ സമയം കൊല്ലത്തെ ആറ് വയസുകാരിയെ തട്ടിപ്പോയ കേസിൽ നി‍ർണായകമായി കുട്ടിയുടെ ആദ്യമൊഴി. തട്ടിക്കൊണ്ടുപോയശേഷം കണ്ടുകിട്ടിയപ്പോൾ തന്നെ കുട്ടി ഒരു 'കശണ്ടിയുള്ള മാമൻ' സംഘത്തിലുണ്ടായിരുന്നു എന്നാണ്. ഇന്ന് പ്രതികളെ പിടികൂടുമ്പോൾ കുട്ടിയുടെ ആദ്യമൊഴി കിറുകൃത്യമാണെന്നും കാണാം. കുട്ടിപറഞ്ഞ കശണ്ടിയുള്ള മാമനാണ് പിടിയിലായ ചാത്തന്നൂർ സ്വദേശി പത്മകുമാർ. 

പ്രതിയുടെ രേഖാചിത്രവും അച്ചെട്ടായെന്നത് കുറ്റവാളികളെ പിടികൂടാൻ പൊലീസിന് സഹായകമായി. ഈ കേസിൽ ഏറ്റവും നിർണായകമാണ് പ്രതിയായ പത്മകുമാറിനെ കുട്ടി തിരിച്ചറിഞ്ഞു എന്നത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പത്മകുമാറിനെ കേന്ദ്രീകരിച്ചാകും അന്വേഷണം ഇനി മുന്നോട്ടുപോകുക.

ജിഗര്‍തണ്ട ഡബിൾ എക്സ് ഒടിടി റിലീസ് തീയ്യതി പുറത്ത്; എവിടെ കാണാം, എല്ലാം അറിയാം

മന്‍സൂര്‍ അലിഖാന്‍റെ തൃഷയ്ക്കെതിരായ വിവാദ പരാമർശം: കേസില്‍ ട്വിസ്റ്റായി തൃഷയുടെ തീരുമാനം

Asianet News Live

click me!