ഫാന്‍സിന് അല്‍പ്പം നിരാശയുണ്ടായാലും, ആ കാര്യത്തില്‍ ഒരു വീട്ടുവീഴ്ച വേണ്ടെന്ന് ജൂനിയര്‍ എന്‍ടിആറും.!

By Web TeamFirst Published Jan 24, 2024, 9:19 AM IST
Highlights

ജൂനിയര്‍ എന്‍ടിആറിന്‍റേതായി പുറത്തെത്താനിരിക്കുന്ന ചിത്രം ദേവര പാര്‍ട്ട് 1 ആണ്. ചിത്രത്തിന്‍റെ ഗ്ലിംപ്സ് വീഡിയോ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. 

ഹൈദരാബാദ്: കരിയര്‍ ആരംഭിച്ചിട്ട് രണ്ട് പതിറ്റാണ്ട് ആയെങ്കിലും മലയാളി സിനിമാപ്രേമികളില്‍ വലിയൊരു വിഭാഗം ജൂനിയര്‍ എന്‍ടിആറിനെക്കുറിച്ച് അറിഞ്ഞത് ജയതാ ഗാരേജ് എത്തിയതോടെ ആവും. ജൂനിയര്‍ എന്‍ടിആറിനൊപ്പം ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് മോഹന്‍ലാല്‍ ആണെന്നതുകൊണ്ടായിരുന്നു ഇത്. ചിത്രം കേരളത്തിലും നന്നായി ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ആര്‍ആര്‍ആര്‍ പ്രൊമോഷന്‍ സമയത്ത് നല്‍കിയ ഒരു വാക്ക് പാലിച്ചിരിക്കുകയാണ് അദ്ദേഹം. മലയാളി സിനിമാപ്രേമികളെ ഏറെ ആഹ്ളാദിപ്പിക്കുന്ന ഒരു കാര്യമാണ് അത്.

ജൂനിയര്‍ എന്‍ടിആറിന്‍റേതായി പുറത്തെത്താനിരിക്കുന്ന ചിത്രം ദേവര പാര്‍ട്ട് 1 ആണ്. ചിത്രത്തിന്‍റെ ഗ്ലിംപ്സ് വീഡിയോ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ചിത്രം റിലീസ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന അഞ്ച് ഭാഷകളിലും- തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലും ഈ വീഡിയോ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു.

Latest Videos

ജനത ഗാരേജ് സംവിധായകന്‍ കൊരട്ടല ശിവ തന്നെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്.ചിത്രത്തിന്‍റെ ആദ്യ ഭാഗം ഏപ്രില്‍ 5 ന് തിയറ്ററുകളിലെത്തുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചത്. എന്നാല്‍ ഇപ്പോള്‍ ദേവരയുടെ റിലീസ് മാറ്റിയിരിക്കുന്നു എന്നാണ് വിവരം. 

ദേവര 2024 ഏപ്രിൽ 5 ന് റിലീസ് ചെയ്യില്ലെന്നാണ് ചിത്രവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പിങ്ക്വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. “വളരെയേറെ വിഎഫ്എക്സ് ആവശ്യമായ ചിത്രമാണ് ദേവര. അതിനാല്‍ തന്നെ മികച്ച ഔട്ട്‌പുട്ട് പ്രതീക്ഷിച്ചതിലും കൂടുതൽ സമയമെടുക്കുന്നുണ്ട്. വിഷ്വലുകളുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന് നിർമ്മാതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. എൻ‌ടി‌ആർ ജൂനിയറും ആർ‌ആർ‌ആറിന് ശേഷമുള്ള അടുത്ത പടം എന്ന നിലയില്‍ ക്വാളിറ്റിയില്‍ ഒരു കുറവും ആഗ്രഹിക്കുന്നില്ല. കൂടാതെ ഒരു വലിയ സിനിമാറ്റിക് അനുഭവം നൽകാൻ അദ്ദേഹം ആഗ്രഹിക്കുന്നു. 2024 ന്റെ രണ്ടാം പകുതിയിലായിരിക്കും ചിത്രം റിലീസ് ചെയ്യുക” - പിങ്ക്വില്ല റിപ്പോര്‍ട്ടില്‍ പറയുന്നു. 

വിഎഫ്‌എക്‌സ് ജോലികള്‍ ദ്രുതഗതിയിൽ നടക്കുമ്പോഴും ദേവരയ്ക്കായി ഏകദേശം 20 ദിവസത്തെ ഷൂട്ട് കൂടി ബാക്കിയുണ്ട്. ദേവരയിലെ പ്രതിനായക വേഷം ചെയ്യുന്ന സെയ്ഫ് അലി ഖാന്റെ പരിക്ക് കാരണം ഇത് അൽപ്പം നീണ്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. എന്തായാലും ജൂനിയര്‍ എന്‍ടിആര്‍ ഫാന്‍സിന് അല്‍പ്പം നിരാശയുണ്ടാക്കുന്നതാണ് വാര്‍ത്ത. ജാന്‍വി കപൂറാണ് ചിത്രത്തിലെ നായിക. അനിരുദ്ധ് രവിചന്ദ്രന്‍ ആണ് ദേവരയുടെ സംഗീതം. 

പ്രഭു ആവശ്യപ്പെട്ടു ടൊവിനോ ചിത്രം 'നടികര്‍ തിലകത്തിന്‍റെ' പേര് മാറ്റി; പുതിയ പേര് പ്രഖ്യാപിച്ചു

വിവേകാനന്ദൻ വൈറലാണ് ചിത്രത്തിനെതിരെ കേസ്; ശക്തമായി നേരിടുമെന്ന് നിർമ്മാതാവ്

click me!