കാതലിക്കാ നേരമില്ലൈ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളാകുന്നത് ജയം രവിയും നിത്യ മേനനുമാണ്.
ജയം രവി നായകനാകുന്ന ഒരു ചിത്രമാണ് കാതലിക്കാ നേരമില്ലൈ, നിത്യാ മേനനാണ് നായികയായി എത്തുന്നത്. സംവിധാനം കിരുത്തിഗ ഉദനിധിയാണ്. നിത്യാ മേനോന്റെ പേരാണ് ആദ്യം ചിത്രത്തില്‍ ഉപയോഗിക്കുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജയം രവി.
നിത്യ മേനന്റെയും തന്റെയും കഥാപാത്രത്തിന് ചിത്രത്തില്‍ തുല്യ പ്രധാന്യമാണ് എന്ന് അഭിമുഖത്തില്‍ പറയുന്നു ജയം രവി. നിത്യാ മേനോന്റെ പേര് ചിത്രത്തില്‍ ആദ്യം ഉപയോഗിച്ചതിന് അതിനാലാണ്. ഒരു വനിതാ സംവിധായികയുയേതാണ് ആ ചിത്രം എന്നതിനാല്‍ പുതിയ കാഴ്‍ചപ്പാടുമാണ് നല്‍കുന്നതെന്ന് പറയുന്നു ജയം രവി.
undefined
ജയം രവി നായകനായി വരാനിരിക്കുന്ന ചിത്രമാണ് ബ്രദര്‍. ജയം രവി പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബ്രദര്‍. ബ്രദറിന്റെ പ്രധാന പ്രമേയം സഹോദരി- സഹോദര ബന്ധമാണെന്ന് ജയം രവി വെളിപ്പെടുത്തി. സഹോദരിയായി ഭൂമികയാണ് ബ്രദറില്‍ ഉണ്ടാകുക. സഹോദരിയായ റോജയോടുള്ള ബന്ധമാണ് ചിത്രത്തില്‍ തനിക്ക് ഭൂമികയോട് അനുഭവപ്പെട്ടത്. തന്റെ കാഴ്‍ചപ്പാടില്‍ ഒരു മാറ്റം വരുത്തുന്ന സഹോദരിയാണ് ഭൂമികയുടേത്. നിയമ വിദ്യാര്‍ഥിയായിട്ടാണ് ബ്രദറില്‍ നായകനായ താൻ വേഷമിടുന്നത് എന്നും ജയം രവി പറയുകയും ചെയ്‍തിരുന്നു. ചിത്രത്തിന് ക്ലീൻ യു സര്‍ട്ടിഫിക്കറ്റാണ്.
സംവിധായകൻ എം രാജേഷ് കോമഡി സിനിമകള്‍ക്ക് പേരെടുത്തയാളാണെന്ന് ജയം രവി ചൂണ്ടിക്കാട്ടിയിരുന്നു. കുടുംബ ബന്ധങ്ങള്‍ക്കും പ്രധാന്യം നല്‍കുന്ന ചിത്രങ്ങളാണ് രാജേഷിന്റേതെന്നും ജയം രവി വ്യക്തമാക്കുന്നു. ബ്രദറിലും അങ്ങനെയാണ്. തന്റെ ആരാധകര്‍ കാത്തിരിക്കുന്ന തരത്തിലുള്ള കഥാപാത്രമായിരിക്കും ബ്രദറിലേത് എന്നും കുറച്ച് കാലമായി ഇത്തരമൊരു സിനിമ ചെയ്‍തിട്ടെന്നും മനോഹരമായ ഡാൻസ് രംഗങ്ങളും തനിക്ക് ഉണ്ടെന്നും ജയം രവി വ്യക്തമാക്കി. ഇത് തീര്‍ത്തും വാണിജ്യ സിനിമയാണെന്നും പറയുന്നു ജയം രവി. പ്രിയങ്ക മോഹനാണ് നായികയായി എത്തുക. ജയം രവി നായകനാകുന്ന പുതിയ ചിത്രത്തില്‍ ശരണ്യ പൊൻവണ്ണൻ, വിടിവി ഗണേഷ്, നാട്ടി സീത, അച്യുത്, റാവു രമേഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ ഛായാഗ്രാഹണം വേകാനന്ദ് സന്തോഷും സംഗീതം ഹാരിസ് ജയരാജും ആണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക