ISL Final 2022 : 'ഇന്നത്തെ രാവ് നമുക്ക് ആഹ്ളാദത്തിന്‍റേതാവട്ടെ'; ബ്ലാസ്റ്റേഴ്സിന് വിജയാശംസയുമായി മമ്മൂട്ടി

By Web Team  |  First Published Mar 20, 2022, 1:56 PM IST

ഇന്ന് രാത്രി 7.30ന് ഗോവ ഫറ്റോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിലാണ് ഫൈനല്‍


ഐഎസ്എല്‍ കലാശപ്പോരാട്ടത്തിന് (ISL Fibal) ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് (Kerala Blasters FC) വിജയാശംസകള്‍ നേര്‍ന്ന് മമ്മൂട്ടി (Mammootty). കാൽപ്പന്തിൻ്റെ ഇന്ത്യൻ നാട്ടങ്കത്തിൽ കേരള ദേശം പോരിനിറങ്ങുമ്പോൾ ലോകമെങ്ങുമുള്ള മലയാളികളെപ്പോലെ ഞാനും ഒപ്പമുണ്ട്. ഇന്നത്തെ രാവ് നമുക്ക് ആഹ്ലാദത്തിന്റേതാകട്ടെ... പതിനൊന്ന് ചുണക്കുട്ടികളുടെ പടയോട്ടത്തിനായി കാത്തിരിക്കുന്നു.. കേരള ബ്ലാസ്റ്റേഴ്സ് ടീമിന് വിജയാശംസകൾ..., ബ്ലാസ്റ്റേഴ്സ് ടീം അംഗങ്ങളുടെ ചിത്രത്തിനൊപ്പം മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ഹൈദരാബാദ് എഫ്സിയുമായുള്ള ബ്ലാസ്റ്റേഴ്സിന്‍റെ ഫൈനല്‍ മത്സരം ഇന്ന് രാത്രി 7.30ന് ഗോവ ഫറ്റോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിലാണ്. ഇരു ടീമുകളും ലീഗിലെ ആദ്യ കിരീടമാണ് ലക്ഷ്യമിടുന്നത്. പുതിയ പരിശീലകന് കീഴില്‍, പുതിയ താരങ്ങളുമായി ആദ്യ മത്സരത്തില്‍ തോല്‍വിയോടെ തുടങ്ങിയ ബ്ലാസ്റ്റേഴ്‌സ് പിന്നെ തോല്‍വിയറിയാതെ മുന്നേറുകയായിരുന്നു. ലീഗിന്‍റെ ഒരുഘട്ടത്തില്‍ ടേബിള്‍ ടോപ്പര്‍ വരെയായിരുന്നു ബ്ലാസ്റ്റേഴ്സ് എഫ്സി. ടീം നന്നായി കളിക്കുന്നു, ജയിക്കുന്നു എന്നതിനപ്പുറം ഓരോ താരത്തിനും ഒരേ പ്രാധാന്യവും വിജയിക്കാനുള്ള ആത്മവിശ്വാസവും നല്‍കിയുള്ള കോച്ച് ഇവാന്‍ വുമോമനോവിച്ചിന്റെ തന്ത്രങ്ങള്‍ തന്നെയാണ് വിജയത്തിന് പിന്നിലെന്ന് സംശയമില്ല.

Latest Videos

undefined

അതേസമയം ബ്ലാസ്‌റ്റേഴ്‌സിനെ ആശങ്കപ്പെടുത്തുന്നത് പരിക്കാണ്. നിര്‍ണായക സമയത്ത് രണ്ട് സൂപ്പര്‍ താരങ്ങള്‍ പരിക്കിന്റെ പിടിയിലാണ്. ബ്ലാസ്റ്റേഴ്‌സിന്റെ  മുന്നോട്ടുള്ള കുതിപ്പില്‍ മുഖ്യപങ്കുവഹിച്ച അഡ്രിയാന്‍ ലൂണയും സഹല്‍ അബ്ദു സമദും. ഇരുവരും കളിക്കുമോ എന്നുള്ള കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. സഹല്‍ ഫിറ്റാണെന്നും ഇന്നലെ പരിശീലനം ആരംഭിച്ചെന്നുമാണ് പരിശീലകന്‍ പറഞ്ഞത്. ലൂണ മെഡിക്കല്‍ സംഘത്തോടൊപ്പം തുടരുകയാണെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. 

'വാപ്പിച്ചിയോടൊപ്പം അഭിനയിക്കാന്‍ എനിക്കും ആ​ഗ്രഹമുണ്ട്, പക്ഷേ'; ദുല്‍ഖര്‍ പറയുന്നു

ദുല്‍ഖര്‍ (Dulquer Salmaan) സിനിമയിലെത്തിയതിനു ശേഷം ആരാധകര്‍ പലപ്പോഴും ഭാവനയില്‍ കാണുന്ന ഒന്നാണ് മമ്മൂട്ടിയുമൊത്ത് (Mammootty) അദ്ദേഹം അഭിനയിക്കുന്ന ഒരു ചിത്രം. ഇത്തരം ഒരു ചിത്രം എന്ന് കാണാനാവുമെന്ന ചോദ്യം ദുല്‍ഖറിനൊപ്പം മമ്മൂട്ടിയും നേരിടാറുണ്ട്. ഇപ്പോഴിതാ ഈ ചോദ്യത്തിന് ഉത്തരം പറയുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. മനോരമ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖറിന്‍റെ പ്രതികരണം. അത്തരം ഒരു ചിത്രം തന്‍റെയും ആഗ്രഹമാണെന്ന് പറയുന്നു ദുല്‍ഖര്‍.

വാപ്പിച്ചിയോടൊപ്പം അഭിനയിക്കാന്‍ എനിക്കും നല്ല ആഗ്രഹമുണ്ട്. പക്ഷേ അത് അദ്ദേഹം കൂടി ചിന്തിക്കണം. തല്‍ക്കാലം ഒരുമിച്ചൊരു ചിത്രം വേണ്ട എന്ന് പറയുന്നതിനു പിന്നില്‍ നല്ല ഉദ്ദേശ്യമാണ്. രണ്ടുപേരും വേറെ വേറെ ചിത്രം ചെയ്യുമ്പോള്‍ രണ്ടു പേര്‍ക്കും സിനിമയില്‍ തനത് വ്യക്തിത്വവും കരിയറും ഉണ്ടാവുമെന്നതിനാലാണ് ആ ചിന്ത. പക്ഷേ എപ്പോഴെങ്കിലും ഒരിക്കലെങ്കിലും സ്ക്രീനില്‍ അദ്ദേഹവുമായി ഒരുമിക്കാന്‍ എനിക്കും ആഗ്രഹമുണ്ട്, ദുല്‍ഖര്‍ പറയുന്നു. ഭീഷ്‍മ പര്‍വ്വത്തില്‍ സൗബിന്‍ ഷാഹിര്‍ അവതരിപ്പിച്ച കഥാപാത്രത്തെ ദുല്‍ഖര്‍ അവതരിപ്പിച്ചിരുന്നെങ്കിലെന്ന ആരാധകരില്‍ ചിലര്‍ ഉയര്‍ത്തിയ ആഗ്രഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് ദുല്‍ഖറിന്‍റെ മറുപടി ഇങ്ങനെ- ഭീഷ്‍മയിലെ അജാസ് അലിയെ സൗബിന്‍ നല്ല അസ്സലായി ചെയ്‍തിട്ടുണ്ടല്ലോ. ഞാനത് ശരിക്കും ആസ്വദിച്ചു. 

അതേസമയം ദുല്‍ഖറിന്‍റെ ഏറ്റവും പുതിയ ചിത്രം സല്യൂട്ട് (Salute) ഡയറക്ട് ഒടിടി റിലീസ് ആയി സോണി ലിവിലൂടെ കഴിഞ്ഞ ദിവസം പ്രദര്‍ശനത്തിന് എത്തിയിരുന്നു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്‍തിരിക്കുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറിന്‍റെ രചന ബോബി- സഞ്ജയ് ആണ്. ഒരു റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തില്‍ ദുല്‍ഖര്‍ ആദ്യമായാണ് നായകനാവുന്നത്. അരവിന്ദ് കരുണാകരന്‍ ഐപിഎസ് എന്ന പൊലീസ് ഓഫീസറായാണ് ദുല്‍ഖര്‍ സ്ക്രീനിലെത്തുന്നത്. ബോബി- സഞ്ജയ് ആണ് തിരക്കഥ. 

click me!