'43 വർഷത്തെ അഭിനയ ജീവതം, ഹെയ്റ്റ് ക്യാപയിനെന്ന കൂടോത്രങ്ങളെ അയാൾ നിസാരമായി വലിച്ച് താഴെയിട്ടിട്ടുണ്ട്'

By Web TeamFirst Published Jan 29, 2024, 8:05 AM IST
Highlights

വാലിബനിൽ അയാളോടൊപ്പം പിന്നിൽ നിൽക്കുന്ന ആളുകളെപോലെ ചതിയുടെ ശമ്പളം വാങ്ങുന്നവരുടെ അസത്യങ്ങളെ മറികടന്ന് കുടുംബങ്ങൾ തിയറ്ററിൽ എത്താൻ തുടങ്ങിയെന്നും പേരടി. 

മോഹൻലാൽ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം മലൈക്കോട്ടൈ വാലിബനെ കുറിച്ച് നടൻ ഹരീഷ് പേരടി കുറിച്ച വാക്കുകൾ ശ്രദ്ധനേടുന്നു. 43 വർഷത്തെ അഭിനയജീവതത്തിലൂടെ പുതിയ ഭാഷയിലെ ഹെയ്റ്റ് ക്യാപയിൻ എന്ന് അറിയപ്പെടുന്ന എത്രയോ കൂടോത്രങ്ങളെ മോഹൻലാൽ നിസാരമായി വലിച്ച് താഴെയിട്ടിട്ടുണ്ടെന്ന് ഹരീഷ് പേരടി പറയുന്നു. വാലിബനിൽ അയാളോടൊപ്പം പിന്നിൽ നിൽക്കുന്ന ആളുകളെപോലെ ചതിയുടെ ശമ്പളം വാങ്ങുന്നവരുടെ അസത്യങ്ങളെ മറികടന്ന് കുടുംബങ്ങൾ തിയറ്ററിൽ എത്താൻ തുടങ്ങിയെന്നും പേരടി പറയുന്നു. 

'43 വർഷത്തെ അഭിനയജീവതത്തിലൂടെ പുതിയ ഭാഷയിലെ ഹെയ്റ്റ് ക്യാപയിൻ എന്ന അറിയപ്പെടുന്ന എത്രയോ കൂടോത്രങ്ങളെ അയാൾ നിസ്സാരമായി വലിച്ച് താഴെയിട്ടിട്ടുണ്ട്..കാരണം അയാളുടെ പേർ മോഹൻലാൽ എന്നാണ്..ഈ സിനിമയും ഇത് തന്നെയാണ് പറയുന്നത്..ലോകം എത്ര വികസിച്ചാലും നമ്മുടെ തലച്ചോറിലെ പകയും പ്രതികാരവും അതുപോലെ നിൽക്കുകയാണെന്ന്..ഈ ചിത്രത്തിൽ അയാളോടൊപ്പം പിന്നിൽ നിൽക്കുന്ന ആളുകളെപോലെ.. ചതിയുടെ ശമ്പളം വാങ്ങുന്നവരുടെ അസത്യങ്ങളെ മറികടന്ന കുടുംബങ്ങൾ തിയ്യറ്ററിൽ എത്താൻ തുടങ്ങി..ഇനി വാലിബന്റെ തേരോട്ടമാണ്..ആ തേരോട്ടത്തിൽ എത്രയും പെട്ടന്ന് നിങ്ങളും പങ്കുചേരുക ..കാരണം ഇത് ലിജോ ജോസ് പല്ലിശ്ശേരി എന്ന പ്രതിഭയുടെ കൈയ്യൊപ്പാണ്..ലോക സിനിമയിലേക്ക് മലയാളത്തിന്റെ കൈയ്യൊപ്പ്..', എന്നാണ് ഹരീഷ് പേരടി കുറിച്ചത്. 

Latest Videos

ഫറോഖ് എസിപി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'എല്‍എല്‍ബി'; ഫെബ്രുവരിയിൽ തിയറ്ററിൽ

ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബന്‍ തിയറ്ററില്‍ എത്തിയത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മലയാളത്തിന്‍റെ മോഹന്‍ലാല്‍ നിറഞ്ഞാടിയപ്പോള്‍ ഒരു വിഭാഗം അതേറ്റെടുക്കുകയും മറ്റൊരു വിഭാഗം നെഗറ്റീവ് റിവ്യൂസുമായി എത്തുകയും ചെയ്തിരുന്നു. ഇതിനിടയിലും ലിജോ ജോസും മോഹന്‍ലാലും ആദ്യമായി ഒന്നിച്ച ചിത്രം ആദ്യദിനം 10 കോടിക്ക് മേലാണ് കളക്ഷന്‍ സ്വന്തമാക്കിയത്. ആഗോള കളക്ഷനായിരുന്നു ഇത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

click me!