Latest Videos

ഡാഡ ഫെയിം ഗണേശ് ബാബുവിന്റെ സംവിധാനത്തില്‍ ജയം രവി ഇനി നായകനാകും

By Web TeamFirst Published Jun 19, 2024, 12:56 PM IST
Highlights

ജയം രവി ഗണേശ് ബാബുവിന്റെ സംവിധാനത്തില്‍ നായകനാകുന്നു.

കാതലിക്കാ നേരമില്ലൈ എന്ന ഒരു ചിത്രമാണ് ജയം രവി നായകനായി റിലീസാകാനുള്ളത്.  ഡാഡ എന്ന തമിഴ് ഹിറ്റിന്റെ സംവിധായകൻ ഗണേശ് ബാബുവിന്റെ പുതിയ ഒരു ചിത്രത്തില്‍ ജയം രവി നായകനാകുമെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്നുമാണ് റിപ്പോര്‍ട്ട്. കാതലിക്കാ നേരമില്ലൈയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ജയം രവിയുടെ കാതലിക്കാ നേരമില്ലൈയുടെ സംവിധാനം കിരുത്തിഗ ഉദനിധിയാണ്.  ലാലും വിനോദിനിയും വിനയ് റായ്‍യും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുമ്പോള്‍ ഗായകൻ മനോയും വേറിട്ട കഥാപാത്രമാകുന്നു. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഗാവമികാണ്. എ ആര്‍ റഹ്‍മാനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

ജയം രവി നായകനായി എത്തിയ ചിത്രം സൈറണിന് വലിയ വിജയം നേടാനായിരുന്നില്ല. അനുപമ പരമേശ്വരനാണ് ജയം രവി ചിത്രത്തില്‍ നായികയായി എത്തുന്നത്. കീര്‍ത്തി സുരേഷ് പൊലീസ് ഓഫീസറാകുന്ന ചിത്രം എന്ന ഒരു പ്രത്യേകതയും സൈറണുണ്ടായിരുന്നു. സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ആന്റണി ഭാഗ്യരാജാണ്.

ജയം രവി നായകനായി മുമ്പെത്തിയ ചിത്രം ഇരൈവൻ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ജയം രവിയും നയൻതാരയും ഒന്നിച്ച ചിത്രം നെറ്റ്ഫ്ലിക്സിലും വിജയകരമായി പ്രദര്‍ശിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഐ അഹമ്മദാണ് ഇരൈവന്റെ സംവിധാനം. സുധൻ സുന്ദരമും ജയറാം ജിയുമാണ് ചിത്രത്തിന്റെ നിര്‍മാണം. തിരക്കഥയും ഐ അഹമ്മദാണ്. നയൻതാര നായികയായി എത്തിയ പുതിയ ചിത്രമായ ഇരൈവനില്‍ നരേൻ, ആശിഷ് വിദ്യാര്‍ഥി, അശ്വിൻ കുമാര്‍, ഉദയ് മഹേഷ്, ജോര്‍ജ് വിജയ്, അഴകൻ പെരുമാള്‍, കുമാര്‍ നടരാജൻ, വിനോദ് കിഷൻ, സുജാത ബാബു, രാഹുല്‍ ബോസ്, സഞ്‍ജന തിവാരി എന്നിവരും മറ്റ് നിര്‍ണായക വേഷങ്ങളില്‍ എത്തിയപ്പോള്‍ ഛായാഗ്രാഹണം ഹരി കെ വേദാന്ദാണ് നിര്‍വഹിച്ചത്. സഞ്‍ജിത് ഹെഗ്‍ഡെയും ഖരേസ്‍മ രവിചന്ദ്രനും ചിത്രത്തിനായി ആലപിച്ച ഒരു ഗാനം യുവൻ ശങ്കര്‍ രാജയുടെ സംഗീത സംവിധാനത്തില്‍ റിലീസിന് മുന്നേ ഒരു വലിയ ഹിറ്റായി മാറിയിരുന്നു.

Read More: തങ്കലാനില്‍ ഹോളിവുഡ് നടൻ ഡാനിയേലും, ഫസ്റ്റ് ലുക്ക് പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!