കാര്‍ത്തിക് സുബ്ബരാജിന്‍റെ സൂര്യ ചിത്രത്തില്‍ ജോയിന്‍ ചെയ്‍ത് ജോജു

By Web Team  |  First Published Jun 29, 2024, 9:36 PM IST

ഇന്‍സ്റ്റ​ഗ്രാമിലൂടെ ജോജു തന്നെയാണ് ഇക്കാര്യം അറിയിച്ചത്


സൂര്യ ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രമാണ് കങ്കുവ. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ഈ ഫാന്‍റസി ആക്ഷന്‍ ചിത്രം ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ഒന്നാണ്. കങ്കുവയ്ക്ക് ശേഷം എത്തുന്ന സൂര്യ ചിത്രവും ആരാധകരെ ആവേശം കൊള്ളിക്കുന്ന ഒന്നാണ്. സംവിധായകനാണ് അതിന് കാരണം. പേട്ടയും ജി​ഗര്‍തണ്ടയുമൊക്കെ ഒരുക്കിയ കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അത്. മലയാളത്തില്‍ നിന്ന് രണ്ട് പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ജയറാമും ജോജു ജോര്‍ജുമാണ് അത്. ഇപ്പോഴിതാ ചിത്രത്തില്‍ ജോയിന്‍ ചെയ്തിരിക്കുകയാണ് ജോജു.

ഇന്‍സ്റ്റ​ഗ്രാമിലൂടെ ജോജു തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഒരു കാര്‍ത്തിക് സുബ്ബരാജ് ചിത്രത്തില്‍ രണ്ടാം തവണയാണ് ജോജു അഭിനയിക്കുന്നത്. ജ​ഗമേ തന്തിരമാണ് ആദ്യം അഭിനയിച്ച ചിത്രം. വലിയ പ്രേക്ഷകശ്രദ്ധ നേടിയ ജിഗര്‍തണ്ട ഡബിള്‍ എക്സിന് ശേഷം കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ടൈറ്റില്‍ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. 

Latest Videos

പൂജ ഹെഗ്ഡെ നായികയാവുന്ന ചിത്രത്തില്‍ കരുണാകരനും സുജിത്ത് ശങ്കറും കഥാപാത്രങ്ങളായി എത്തുന്നുണ്ട്. മാര്‍ച്ച് 28 ന് പ്രഖ്യാപിച്ച ചിത്രമാണ് ഇത്. ലവ് ലാഫ്റ്റര്‍ വാര്‍ എന്നാണ് ചിത്രത്തിന്‍റെ ടാഗ് ലൈന്‍. പൊന്നിയില്‍ സെല്‍വനിലെ പ്രേക്ഷകശ്രദ്ധ നേടിയ ആഴ്വാര്‍കടിയന്‍ നമ്പിക്ക് ശേഷം ജയറാമിന് പ്രതിഭ തെളിയിക്കാന്‍ സാധിക്കുന്ന റോള്‍ ആയിരിക്കും കാര്‍ത്തിക് സുബ്ബരാജ് ചിത്രത്തിലേതെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. സന്തോഷ് നാരായണനാണ് ചിത്രത്തിന്‍റെ സം​ഗീതം. ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂള്‍ ജൂലൈ രണ്ടാം വാരത്തോടെ അവസാനിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഊട്ടിയില്‍ ആയിരിക്കും ചിത്രത്തിന്‍റെ രണ്ടാം ഷെഡ്യൂള്‍. സൂര്യയുടെ പിറന്നാളായ ജൂലൈ 23 ന് ചിത്രത്തിന്‍റെ പേര് പ്രഖ്യാപിക്കപ്പെടുമെന്നാണ് പ്രതീക്ഷ. 

ALSO READ : വിജയ് ആന്‍റണി നായകന്‍; 'മഴൈ പിടിക്കാത്ത മനിതന്‍' ട്രെയ്‍ലര്‍ എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!