സംവിധായകൻ മോഹൻലാല്‍ എന്നതിനാല്‍ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്.
സംവിധായകൻ മോഹൻലാല്‍ എന്നതിനാല്‍ ശ്രദ്ധയാകര്‍ഷിച്ച ചിത്രമാണ് ബറോസ്. നായകനായി എത്തുന്നതും മോഹൻലാലാണ്. മാര്‍ച്ച് 28നാണ് മോഹൻലാലിന്റെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ റിലീസ് എന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പോസ്റ്റ് പ്രൊഡക്ഷൻ വര്‍ക്കുകള്‍ അവസാനിക്കാത്തതിനാല്‍ ചിത്രത്തിന്റെ റിലീസ് നീളുമെന്നും മെയ് ആറിനായിരിക്കും പ്രദര്‍ശനത്തിന് എത്തുക എന്നുമാണ് അനൗദ്യോഗികമായ റിപ്പോര്‍ട്ട്
മലയാളത്തിന്റെ എക്കാലത്തെയും പ്രിയങ്കരനായ താരത്തിന്റെ സംവിധാന അരങ്ങേറ്റം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ ഇന്ത്യൻ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണ് ബറോസ്. 2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ബറോസ് ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24ന് ആയിരുന്നു. മോഹൻലാല്‍ നായകനായി എത്തുന്ന ബറോസ് ചിത്രത്തിന്റ പോസ്റ്റ് പ്രൊഡക്ഷൻ ജോലികള്‍ ഹോളിവുഡില്‍ നടക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. സംവിധാനത്തിനൊപ്പം ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് മോഹൻലാല്‍ അവതരിപ്പിക്കുന്നത് എന്നത് പ്രേക്ഷകര്‍ക്ക് കൗതുകമുണര്‍ത്തുന്ന ഒന്നാണ്.
undefined
മോഹൻലാലിന്റെ ബറോസ് ഒരു ത്രിഡി ചിത്രമായിട്ടാണ് പ്രദര്‍ശനത്തിന് എത്തുക. മലയാളത്തിലെ ഒരു എപ്പിക് ഫാന്റസി ചിത്രമായിരിക്കും ബറോസ്. മായ, സീസര്‍, ഗുരു സോമസുന്ദരം തുടങ്ങിയിവരും ബറോസില്‍ നിര്‍ണായക വേഷത്തില്‍ എത്തുന്നു. ചിത്രം ഒരുങ്ങുന്നത് ജിജോ പുന്നൂസ് എഴുതിയ ബറോസ്: ഗാര്‍ഡിയൻ ഓഫ് ദ ഗാമാസ് ട്രെഷര്‍ എന്ന നോവലിനെ ആസ്‍പദമാക്കിയാണ്. നിര്‍മാണം ആന്റണി പെരുമ്പാവൂരാണ്.
സംഗീതം നിര്‍വഹിക്കുന്നത് ലിഡിയൻ നാദസ്വരമാണ്. സംവിധായകനായി മോഹൻലാലിന്റെ ബറോസിന്റെ പശ്ചാത്തല സംഗീതം മാര്‍ കിലിയനുമാണ്. മലയാളത്തിലെ ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്ന സന്തോഷ് ശിവനാണ് എന്നതും പ്രതീക്ഷ പകരുന്ന കാര്യമാണ്. ഔദ്യോഗികമായി റിലീസ് വൈകാതെ പ്രഖ്യാപിക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക