'മനഃപൂർവമായ ആക്രമണം ഇതാദ്യമല്ല, ആരോപണങ്ങളിൽ എത്രമാത്രം കഴമ്പുണ്ടെന്ന് പ്രേക്ഷകർ വിലിയിരുത്തട്ടെ'

By Web TeamFirst Published Dec 20, 2023, 7:04 PM IST
Highlights

മനഃപൂർവമായ ആക്രമണം താൻ നേരിടുന്നത് ഇത് ആദ്യമായി അല്ലെന്നും പ്രേക്ഷകരെ തനിക്ക് വിശ്വാസമാണെന്നും ജീത്തു. 

ഥയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉയരുന്നതിനിടെ നാളെ മോഹൻലാൽ ചിത്രം 'നേര്' തിയറ്ററുകളിൽ എത്തുകയാണ്. സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള എഴുത്തുകാരൻ ദീപക് ഉണ്ണിയുടെ ഹർജി ഹൈക്കോടതി തള്ളിയിട്ടുണ്ട്. ഇതിന് പിന്നാലെ ചിത്രം ഡിസംബർ 21ന് തിയറ്ററിൽ എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിക്കുകയും ചെയ്തിരുന്നു. ഈ അവസരത്തിൽ സംവിധായകൻ ജീത്തു ജോസഫിന്റെ പോസ്റ്റ് ശ്രദ്ധനേടുന്നു. 

സിനിഫൈൽ എന്ന സിനിമാ ​ഗ്രൂപ്പിൽ ആണ് ജീത്തു ജോസഫിന്റെ കുറിപ്പ്. നേര് നാളെ റിലീസ് ചെയ്യുകയാണെന്നും ഇതുവരെ തന്ന പിന്തുണ മുന്നോട്ടും ഉണ്ടാകണമെന്ന് ജീത്തു പറഞ്ഞു. ചിത്രത്തിന് എതിരെ ഉയരുന്ന ആരോപണങ്ങളിൽ എത്രമാത്രം കഴമ്പ് ഉണ്ടെന്ന് പ്രേക്ഷകർ സിനിമ കണ്ട് വിലയിരുത്തട്ടെ എന്നും സംവിധായകൻ വ്യക്തമാക്കി. മനഃപൂർവമായ ആക്രമണം താൻ നേരിടുന്നത് ഇത് ആദ്യമായി അല്ലെന്നും പ്രേക്ഷകരെ തനിക്ക് വിശ്വാസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Latest Videos

'നേര്' അറിയാൻ ഒരുപകൽ ദൂരം; റിലീസ് തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി, ചിത്രം നാളെ എത്തും

"നാളെ നേര് റിലീസാണ്. ഇതുവരെ കൂടെ നിന്നത് പോലെ തന്നെ മുന്നോട്ടും സപ്പോർട്ട് ഉണ്ടാവുമല്ലോ. പിന്നേ, നേരിന്റെ കഥയുടെ അവകാശം പറഞ്ഞു ചിലർ രംഗത്ത് വന്നത് എല്ലാവരും അറിഞ്ഞു കാണുമല്ലോ. പല ഓൺലൈൻ ചാനലുകളും നേരിന്റെ കഥയാണെന്ന് പറഞ്ഞ് ആ വ്യക്തിയുടെ കഥ ആളുകളിലേക്ക് എത്തിക്കുന്നതും കാണാൻ ഇടയായി. പ്രേക്ഷകർ സിനിമ കണ്ട് വിലയിരുത്തട്ടെ ഇത്തരം ആരോപണങ്ങളിൽ എത്രമാത്രം കഴമ്പ് ഉണ്ടെന്ന്.. അത് മാത്രമേ എനിക്ക് പറയാൻ ഉള്ളു.. മനഃപൂർവമായ ആക്രമണം ഞാൻ നേരിടുന്നത് ഇത് ആദ്യമായി അല്ല. എനിക്ക് വിശ്വാസം എന്റെ പ്രേക്ഷകരെയാണ്.. പ്രേക്ഷകർ ഞാൻ നൽകുന്ന വിശ്വാസം എനിക്ക് തിരിച്ചും തരുന്നുണ്ട്. നിങ്ങൾക്ക് ഇഷ്ടപെടുന്ന ചിത്രം തന്നെയാവും നേര്. Watch and Support", എന്നാണ് ജീത്തു ജോസഫ് കുറിച്ചത്. പിന്നാലെ നിരവധി പേർ പിന്തുണയുമായി രം​ഗത്ത് എത്തിയിട്ടുണ്ട്. 

എംജിആറിന് മുന്നിൽ ആടിപ്പാടി ധ്യാനും പ്രണവും; 'വർഷങ്ങൾക്ക് ശേഷം' ഫസ്റ്റ് ലുക്ക് എത്തി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

click me!