ധ്യാന്‍ ശ്രീനിവാസന്റെ ഡിറ്റക്ടീവ് ഉജ്ജ്വലൻ; ചിത്രം മെയ് 16ന് തിയറ്ററുകളിൽ

മിസ്റ്ററി കോമഡി ത്രില്ലറായി അവതരിപ്പിക്കുന്ന ചിത്രമാണ് ഡിറ്റക്ടീവ് ഉജ്ജ്വലനില്‍, 

dhyan sreenivasan movie detective ujjwalan release on may 16th

മെയ് റിലീസിന് ഒരുങ്ങി ഡിറ്റക്ടീവ് ഉജ്ജ്വലൻ. മിന്നൽ മുരളിക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ഈ രണ്ടാമത്തെ ചിത്രം മെയ് 16ന് ആണ് തീയേറ്ററുകളിലേക്ക് എത്തുന്നത്. ഒട്ടേറെ കൗതുകങ്ങളുമായി ഒരുങ്ങുന്ന ചിത്രം കൂടിയാണ് 'ഡിറ്റക്ടീവ് ഉജ്ജ്വലന്‍'. 

മിസ്റ്ററി കോമഡി ത്രില്ലറായി അവതരിപ്പിക്കുന്ന ഡിറ്റക്ടീവ് ഉജ്ജ്വലനില്‍ നായകനായെത്തുന്നത് ധ്യാന്‍ ശ്രീനിവാസനാണ്. സിജു വില്‍സന്‍, കോട്ടയം നസീർ , നിര്‍മല്‍ പാലാഴി, ഡോ. റോണി ഡേവിഡ് രാജ്, സീമ ജി. നായര്‍, എന്നിവരും അമീന്‍ നിഹാല്‍, നിബ്രാസ്, ഷഹബാസ് തുടങ്ങി ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. പട്ടാമ്പി, ഷൊര്‍ണൂര്‍, കൊല്ലങ്കോട്, നെന്മാറ എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നിരിക്കുന്നത്. 

Latest Videos

വീക്കെന്‍റ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയാ പോള്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാഹുല്‍ ജി., ഇന്ദ്രനീല്‍ ജി.കെ. എന്നിവരാണ്. വിദ്യാഭ്യാസകാലഘട്ടം മുതല്‍ ഒന്നിച്ചവരാണ് ഇരുവരും. പ്രേം അക്കുടി, ശ്രായന്തി എന്നിവരാണ് ഛായാഗ്രാകര്‍. ഇവര്‍ ഭാര്യാ ഭര്‍ത്താക്കന്മാരാണ്. സായ് പല്ലവി അഭിനയിച്ച ഗാർഗി എന്ന തമിഴ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ച ഇവരുടെ ആദ്യ മലയാള ചിത്രമാണിത്.

സുരാജ് വെഞ്ഞാറമൂട് - ഷറഫുദീൻ കോമ്പോ; പടക്കളത്തിലെ പാട്ടെത്തി

കലാസംവിധാനം - കോയ, മേക്കപ്പ് - ഷാജി പുൽപ്പള്ളി, കോസ്റ്റ്യും - ഡിസൈൻ - നിസ്സാർ റഹ്മത്ത്, ചീഫ് അസോസിയേയേറ്റ് ഡയറക്ടർ - രതീഷ്.എം. മൈക്കിൾ, വീക്കെന്റ് ബ്ലോഗ്ബസ്റ്റാർ മാനേജർ - റോജിൻ, പ്രൊഡക്ഷൻ മാനേജർ - പക്കുകരീത്തറ, പ്രൊഡക്ഷൻ കൺട്രോളർ - ജാവേദ് ചെമ്പ്, പ്രൊജക്ട് ഡിസൈനേഴ്സ് - സെഡിൻ പോൾ - കെവിൻ പോൾ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- മാനുവൽ ക്രൂസ് ഡാർവിൻ, പിആർഒ ശബരി, ഡിജിറ്റൽ മാർക്കറ്റിംഗ് -ഒബ്സ്ക്യൂറ എന്റെർറ്റൈന്മെന്റ്സ് എന്നിവരാണ് അണിയറ പ്രവർത്തകർ. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

vuukle one pixel image
click me!