
കുവൈത്ത് സിറ്റി: കുവൈത്തിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 419 പേര്‍ അറസ്റ്റിൽ. രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് ജനറൽ ഡിപ്പാർട്ട്‌മെന്റ് നടത്തിയ സുരക്ഷാ ഓപ്പറേഷനുകളിലാണ് ഇത്രയും പേര്‍ പിടിയിലായത്. 2025 ഏപ്രിൽ ആറ് മുതൽ എട്ട് വരെയുള്ള കാലയളവിലുമായിരുന്നു ഈ പരിശോധനാ ക്യാമ്പയിനുകൾ നടന്നത്.
രാജ്യത്തെ നിയമലംഘകരെ പിടികൂടാൻ ലക്ഷ്യമിട്ടുള്ള സമഗ്ര സുരക്ഷാ പദ്ധതിയുടെ ഭാഗമായി ഇത്തരം ഫീൽഡ് പരിശോധനകൾ തുടരുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും എല്ലാവരും പാലിക്കേണ്ടതിന്റെ പ്രാധാന്യം മന്ത്രാലയം വ്യക്തമാക്കി. സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും എന്തെങ്കിലും ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം പൊതു ജനങ്ങളോട് അഭ്യർത്ഥിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യുൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam