വീട് വൃത്തിയാക്കുന്നതും തുണികൾ അലക്കുന്നതും ബോറൻ പണി തന്നെയാണ്. എന്നാൽ വൃത്തിയാക്കൽ പണി എളുപ്പമാക്കാൻ കഴിയുന്ന പലതരം സ്മാർട്ട് ഉപകരണങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ഇത് ഉപയോഗിച്ച് ജോലികൾ എളുപ്പത്തിൽ ചെയ്ത് തീർക്കാനാകും.
വീട് വൃത്തിയാക്കുന്നതും തുണികൾ അലക്കുന്നതും ബോറൻ പണി തന്നെയാണ്. എന്നാൽ വൃത്തിയാക്കൽ പണി എളുപ്പമാക്കാൻ കഴിയുന്ന പലതരം സ്മാർട്ട് ഉപകരണങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ഇത് ഉപയോഗിച്ച് ജോലികൾ എളുപ്പത്തിൽ ചെയ്ത് തീർക്കാനാകും. അതേസമയം പലരും വൃത്തിയാക്കാനോ മാറ്റാനോ മടിക്കുന്ന ചില വസ്തുക്കളുണ്ട്. അതിലൊന്നാണ് കിടപ്പുമുറിയിൽ ഉപയോഗിക്കുന്ന കിടക്കവിരി. ഇത് മാസങ്ങളോളം മാറ്റാതെ അങ്ങനെ തന്നെ ഉപയോഗിക്കുന്ന നിരവധിപേരുണ്ട്. എന്നാൽ നിങ്ങൾക്കറിയാത്ത ചില പ്രശ്‍നങ്ങളുണ്ട് ഇതിന് പിന്നിൽ. അവ മനസിലാക്കിയാൽ നിങ്ങൾ പിന്നീട് ഒരിക്കലും കിടക്കവിരി മാറ്റാതെ ഉറങ്ങില്ല. അവ എന്തൊക്കെ കാര്യങ്ങളാണെന്ന് അറിഞ്ഞാലോ.
നിങ്ങൾക്ക് അലർജിയുണ്ടെങ്കിൽ
അലർജിയുള്ളവരാണ് നിങ്ങൾ എങ്കിൽ കൃത്യമായ ഇടവേളകളിൽ കിടക്കവിരി മാറ്റി വിരിക്കേണ്ടതുണ്ട്. ഇത് നിങ്ങളുടെ രോഗത്തെ കൂട്ടുകയും തുമ്മൽ, പനി, ശ്വാസം മുട്ടൽ എന്നിവ വരാൻ കാരണമാവുകയും ചെയ്യുന്നു. അതിനാൽ തന്നെ ഇടക്ക് ഇടക്ക് കിടക്കിവിരി മാറ്റി കഴുകിയത് വിരിക്കണം. കിടക്കവിരി കഴുകുമ്പോൾ ചെറുചൂടുവെള്ളത്തിൽ കഴുകുന്നതായിരിക്കും നല്ലത്.
എണ്ണമയമുള്ള ചർമ്മമാണോ നിങ്ങളുടേത്
എണ്ണമയമുള്ള ചർമ്മമുള്ളവരാണ് നിങ്ങളെങ്കിൽ ഇടക്ക് കിടക്കവിരി മാറ്റുന്നത് നല്ലതായിരിക്കും. കാരണം ചർമ്മത്തിൽ എണ്ണമയമുണ്ടെങ്കിൽ അത് നിങ്ങളുടെ കിടക്കവിരിയിൽ പറ്റുകയും അതുകാരണം അഴുക്കടിഞ്ഞ് കൂടുകയും ചെയ്യുന്നു. ഇത് കറയായും കാണപ്പെടാറുണ്ട്. അതിനാൽ തന്നെ കിടക്കവിരികൾ മാസങ്ങളോളം ഉപയോഗിക്കാതെ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കാൻ ശ്രദ്ധിക്കാം.
വളർത്ത് മൃഗങ്ങളെ കിടക്കയിൽ കയറ്റുന്നവർ
വളർത്ത് മൃഗങ്ങളെ കിടക്കയിൽ കയറ്റുമ്പോൾ അവയുടെ രോമങ്ങൾ കൊഴിയാൻ സാധ്യതയുണ്ട്. ഇത് കിടക്കവിരിയിൽ പറ്റിയിരുന്നാൽ പെട്ടെന്ന് അറിയാനും സാധിക്കില്ല. ഇതിലൂടെ അണുക്കൾ പെരുകാനും പലതരം അസുഖങ്ങൾ വരാനും കാരണമാകുന്നു. അതിനാൽ തന്നെ വളർത്ത് മൃഗങ്ങളെ കയറ്റുന്നവർ കിടക്കവിരി അപ്പോൾ തന്നെ മാറ്റാൻ ശ്രദ്ധിക്കണം.
അടുക്കള സിങ്ക് കഴുകുമ്പോൾ ഇത് വൃത്തിയാക്കാൻ മറക്കല്ലേ