ഇതാണ് സിഗോണിയം റെഡ് സ്പോട്ട് ട്രൈകളർ 

ഇൻഡോർ പ്ലാന്റുകളിൽ തന്നെ പുറത്തും വളർത്താൻ കഴിയുന്ന ചെടികളുണ്ട്. അത്തരത്തിലൊരു ചെടിയാണ് സിഗോണിയം റെഡ് സ്പോട്ട് ട്രൈകളർ. സിഗോണിയം ഇനത്തിൽപ്പെട്ട ചെടിയാണിത്.

 This is the Syngonium Red Spot Tricolor

വീടിന്റെ മുറ്റത്ത് പൂന്തോട്ടം ഒരുക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. പലതരം നിറങ്ങളും, പൂക്കളും ഇലകളുമുള്ള ചെടികളുണ്ട്. ഒട്ടുമിക്ക വീടുകളിലും ഇന്ന് ഇൻഡോർ പ്ലാന്റുകളാണ് വളർത്തുന്നത്. ഇൻഡോർ പ്ലാന്റുകളിൽ തന്നെ പുറത്തും വളർത്താൻ കഴിയുന്ന ചെടികളുണ്ട്. അത്തരത്തിലൊരു ചെടിയാണ് സിഗോണിയം റെഡ് സ്പോട്ട് ട്രൈകളർ. സിഗോണിയം ഇനത്തിൽപ്പെട്ട ചെടിയാണിത്. സിഗോണിയം തന്നെ പലയിനത്തിലാണ് ഉള്ളത്. പെയിന്റ് ചെയ്തതുപോലെയുള്ള നിറമാണ് ഇതിന്റെ ഇലകൾക്ക്. 

പിങ്ക്, ക്രീം, പച്ച എന്നീ നിറങ്ങളിലാണ് സിഗോണിയമുള്ളത്. വളരെ ചെറിയ രീതിയിൽ മാത്രമാണ് ഇതിന് പരിചരണം വേണ്ടത്. അതുകൊണ്ട് തന്നെ തുടക്കക്കാർക്ക് എളുപ്പത്തിൽ വളർത്താൻ കഴിയുന്ന ചെടിയാണ് സിഗോണിയം റെഡ് സ്പോട്ട് ട്രൈകളർ. നേരിട്ടുള്ള സൂര്യപ്രകാശമടിച്ചാൽ ഇലകൾ കരിഞ്ഞ് പോകാൻ സാധ്യത ഉള്ളതുകൊണ്ട് തന്നെ വെയിലേൽക്കാത്ത സ്ഥലത്ത് വേണം ഈ ചെടി വളർത്തേണ്ടത്. മണ്ണിൽ എപ്പോഴും ഈർപ്പമുണ്ടെന്ന് ഉറപ്പ് വരുത്തണം. മണ്ണ് ഡ്രൈയായി തുടങ്ങുമ്പോൾ മാത്രമേ വെള്ളമൊഴിക്കാൻ പാടുള്ളു. വെള്ളം അമിതമായാൽ ചെടി നശിച്ചുപോകാൻ കാരണമാകും. 

Latest Videos

നല്ല നീർവാർച്ചയുള്ള മണ്ണിലാണ് സിഗോണിയം റെഡ് സ്പോട്ട് ട്രൈകളർ വളർത്തേണ്ടത്. ചെടി വളരുന്ന സമയത്ത് ലിക്വിഡ് രാസവളങ്ങളാണ് ഉപയോഗിക്കേണ്ടത്. പെരിലൈറ്റ് , ചകിരിച്ചോറ്, ഓർക്കിഡ് ബാർക്സ് എന്നിവയും വളമായി ഉപയോഗിക്കാവുന്നതാണ്. 

അടുക്കളയിൽ തടികൊണ്ടുള്ള കട്ടിങ് ബോർഡാണോ ഉപയോഗിക്കുന്നത്? എങ്കിൽ ഉടനെ മാറ്റിക്കോളൂ

vuukle one pixel image
click me!