'അഷ് ഏഞ്ചല' അഷിക അശോകൻ വിവാഹിതയായി: 'തികച്ചും അപ്രതീക്ഷിതം' എന്ന് സോഷ്യല്‍ മീഡിയ താരം

നടി അഷിക അശോകൻ വിവാഹിതയായി. അടുത്ത സുഹൃത്തായ പ്രണവ് ആണ് വരൻ. വിവാഹ വിശേഷങ്ങളും ഹണിമൂൺ പ്ലാനുകളും അഷിക പങ്കുവെക്കുന്നു.

Actress Social media star Ashika Ashokans Unexpected wedding to Pranav details here

കൊച്ചി: കഴിഞ്ഞ ദിവസമാണ് നടിയും മോഡലുമായ അഷിക അശോകൻ വിവാഹിതയായത്. കുടുംബ സുഹൃത്തായ പ്രണവ് ആണ് വരൻ. മലപ്പുറം വളാഞ്ചേരി സ്വദേശിയായ പ്രണവ് ആർക്കിടെക്റ്റ് ആണ്. വിവാഹച്ചടങ്ങുകളെല്ലാം പെട്ടെന്നാണ് അറേഞ്ച് ചെയ്തതെന്നും ഒരുപാട് പേരെ ക്ഷണിച്ചിരുന്നില്ലെന്നും അഷിക പറയുന്നു. തികച്ചും അപ്രതീക്ഷിതമായാണ് പ്രണവുമായുള്ള വിവാഹം സംഭവിച്ചതെന്നും താരം കൂട്ടിച്ചേർത്തു.

''എല്ലാം പെട്ടെന്ന് അറേഞ്ച് ചെയ്തതാണ്. ഒരുപാട് പേരെയൊന്നും വിളിക്കാൻ പറ്റിയില്ല. കുറച്ചുപേരൊക്കെ ഷൂട്ടിലായതിനാൽ വരാനും പറ്റിയിട്ടില്ല. പക്ഷേ, കുറച്ച് നന്നായി നടത്തണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. എല്ലാവർക്കും ഇഷ്ടമായി എന്നാണ് കരുതുന്നത്. ഓരോരുത്തരുടെയും മുഖത്തെ ചിരി കാണുമ്പോൾ അത് മനസിലാകും. പണ്ട് മുതൽ തന്നെ അറിയുന്ന ആളാണ് പ്രണവ്. ഞങ്ങളുടെ കുടുംബാംഗം തന്നെയാണ്. ഹണിമൂൺ ഒന്നും ഇതുവരെ പ്ലാൻ ചെയ്തിട്ടില്ല. ഇനി അതിനെക്കുറിച്ചെല്ലാം ആലോചിക്കണം'', അഷിക പറഞ്ഞു.

Latest Videos

'ചിലത് പ്ലാന്‍ ചെയ്യുന്നതിനൊക്കെ അപ്പുറമായിരിക്കും' എന്ന ക്യാപ്ഷൻ നൽകിയാണ് അഷിക ഇൻസ്റ്റഗ്രാമിൽ വിവാഹത്തിന്റെ വീഡിയോ  പങ്കുവെച്ചത്. പിന്നാലെ ചടങ്ങുകളുടെ നിരവധി ചിത്രങ്ങളും വീഡിയോകളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. സെലിബ്രിറ്റികളും ഇൻഫ്ളുവൻസർമാരും അടക്കം നിരവധി പേരാണ് അഷികക്ക് ആശംസകൾ അറിയിച്ച് കമന്റുകൾ ചെയ്യുന്നത്.

ഇൻസ്റ്റഗ്രാം റീലുകളിലൂടെയും യൂട്യൂബ് വീഡിയോകളിലൂടെയും ഹ്രസ്വ ചിത്രങ്ങളിലൂടെയും ബോൾഡ് ഫോട്ടോഷൂട്ടിലെയും പ്രേക്ഷകര്‍ക്ക് പരിചിതയാണ് അഷ് ഏഞ്ചല എന്നറിയപ്പെടുന്ന അഷിക അശോകൻ. പുന്നഗൈ സൊല്ലും, സെൻട്രിതാഴ് എന്നീ തമിഴ് സിനിമകളിലും അഷിക പ്രധാനവേഷങ്ങൾ ചെയ്തിട്ടുണ്ട്. മലയാളത്തിൽ മിസിങ്ങി ഗേൾസ്, വിവേകാനന്ദൻ വൈറലാണ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. ഇന്ദ്രജിത്തിന്റെ ധീരം ആണ് അഷികയുടേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന സിനിമ.

അത് ചിലര്‍ സൃഷ്ടിക്കുന്ന വ്യാജവാർത്തകൾ: തുറന്ന് പറഞ്ഞ് പ്രേക്ഷകരുടെ 'വിക്രം വേദ' സുരഭിയും ശ്രീകാന്തും

'നെഗറ്റീവ് എനിക്ക് ഉയർന്ന് പറക്കാനുള്ള പ്രചോദനം, ഇത് അപാര തൊലിക്കട്ടിയാ മക്കളേ'; രേണു സുധി
 

vuukle one pixel image
click me!