ഇവരുടെ പ്രേമം കൊണ്ട് നഷ്ടമായത് കോടികള്‍, വിഘ്നേഷ് രഹസ്യ നീക്കം നടത്തി, അസഭ്യം പറഞ്ഞു: ആരോപണവുമായി ധനുഷ്

By Web Team  |  First Published Dec 13, 2024, 8:32 AM IST

നാനും റൗഡി താൻ സിനിമയുടെ പരാജയത്തിന് നയൻതാരയും വിഘ്നേഷും കാരണമാണെന്ന് ധനുഷ്. സിനിമയുടെ ദൃശ്യങ്ങൾ വിവാഹ ഡോക്യുമെന്ററിക്ക് ഉപയോഗിക്കാൻ ശ്രമിച്ചെന്നും ആരോപണം.


ചെന്നൈ: നയൻതാരയ്ക്കും വിഗ്നേഷ് ശിവനും എതിരെ രൂക്ഷമായ ആരോപണങ്ങളുമായി ധനുഷ്. മദ്രാസ് ഹൈക്കോടതിയില്‍ നയന്‍താരയ്ക്ക് ഏതിരെ നല്‍കിയ സിവില്‍ക്കേസില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് രൂക്ഷപരാമർശങ്ങൾ ഉള്‍പ്പെട്ടിരിക്കുന്നത്.   നാനും റൌഡി താൻ സിനിമ പരാജയപ്പെട്ടത് ഇരുവരുടെയും പ്രണയം കാരണമാണെന്ന് ധനുഷ് പറഞ്ഞു. 

4 കോടി ബജറ്റിൽ ആണ്‌ സിനിമ തുടങ്ങിയത്. നയൻതാരയും വിഗ്നേഷ് തമ്മിലുള്ള പ്രണയം തുടങ്ങിയതോടെ ചിത്രീകരണം വൈകി. സെറ്റിൽ ഇരുവരും വൈകി വരുന്നത് പതിവായി. വിഗ്നേഷ് സെറ്റിലെ മറ്റെല്ലാവരെയും അവഗണിച്ച് നയൻതാരയ്ക്ക് പിന്നാലെ കൂടി.  നയൻ താര ഉൾപ്പെട്ട രംഗങ്ങൾ വീണ്ടും വീണ്ടും ചിത്രീകരിച്ചു.

Latest Videos

ഒട്ടും പ്രൊഫഷണൽ അല്ലാത്ത പെരുമാറ്റം ആയിരുന്നു ഇരുവരുടെയും. ഇതുകാരണം നിശ്ചയിച്ച ബജറ്റിൽ ചിത്രം പൂർത്തിയായില്ല. അതേ സമയം ഇരുവരുടെയും വിവാഹ ഡോക്യുമെന്‍ററിക്കായി സിനിമയുടെ  ദൃശ്യങ്ങൾ രഹസ്യമായി വിട്ടുനൽകണമെന്ന്   വിഘ്‌നേഷ് ആവശ്യപ്പെട്ടുവെന്ന് ധനുഷ് ആരോപിച്ചു.  

ധനുഷിന്‍റെ നിർമാണക്കമ്പനി വണ്ടര്‍ബാര്‍ ഡയരക്ടറെ ഫോണിൽ വിളിച്ചാണ് ആവശ്യം ഉന്നയിച്ചത് 
ധനുഷ് അറിയാതെ ഒന്നും ചെയ്യാനാകില്ലെന്ന് കമ്പനി മറുപടി നൽകി. ആവശ്യം നിരസിച്ചപ്പോള്‍ വിഗ്നേഷ് അസഭ്യം പറഞ്ഞെന്നും ധനുഷ് സത്യവാങ്മൂലത്തില്‍ പറഞ്ഞു. 

undefined

അതേ സമയം കഴിഞ്ഞ ദിവസം നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ ഡോക്യുമെന്‍ററി നയന്‍താര: ബിയോണ്ട് ദി ഫെയറിടെയിലിനെതിരെ നടന്‍ ധനുഷ് നല്‍കിയ ഹര്‍ജിയില്‍ മറുപടി ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ജനുവരി എട്ടിനകം നയൻതാര, ഭർത്താവ് വിഘ്നേഷ് ശിവൻ, നെറ്റ്ഫ്ലിക്‌സ് എന്നിവര്‍ മറുപടി നൽകണമെന്നാണ് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. 

നാനും റൗഡി താൻ ചിത്രത്തിൻ്റെ അണിയറ ദൃശ്യങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചു പകർപ്പവകാശം ലംഘിച്ചെന്ന് കാണിച്ചാണ് ധനുഷ് മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. നവംബര്‍ 27നാണ് ഡോക്യുമെന്‍ററി തര്‍ക്കത്തില്‍ ധനുഷ്, നയന്‍താരയ്ക്കെതിരെ ഹര്‍ജി നല്‍കിയത്. 

ഡോക്യുമെന്‍ററി വിവാദം: ധനുഷിൻ്റെ ഹർജിയില്‍ നയൻതാര മറുപടി നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

'ധനുഷിനെതിരായ ആരോപണം ഡോക്യുമെന്‍ററിക്കുള്ള പിആര്‍ ആയിരുന്നില്ലേ'? വിമർശനങ്ങളോട് ആദ്യമായി പ്രതികരിച്ച് നയൻതാര

click me!