'എവിടെ പോകും എവിടെ അവസാനിക്കും എന്നത് എന്റെ കയ്യിലല്ല ', ജിഷിനുമായുള്ള ബന്ധമെന്തെന്ന് അമേയ നായർ

By Web Team  |  First Published Nov 28, 2024, 4:34 PM IST

സീരിയൽ താരം ജിഷിൻ മോഹനുമായുള്ള ബന്ധത്തെക്കുറിച്ച് നടി അമേയ നായർ തുറന്ന് സംസാരിച്ചു. 


തിരുവനന്തപുരം: കുറച്ച് ദിവസം മുമ്പ് സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ വൈറലായത് സീരിയൽ താരങ്ങളായ ജിഷിൻ മോഹന്റെയും അമേയ നായരുടെയും കപ്പിൾ റീൽ വീഡിയോയും ഫോട്ടോസുമായിരുന്നു. ഞാന്‍ നിന്നെ കണ്ട ആ ദിവസം ഏറെ ഇഷ്ടപ്പെടുന്നു എന്നാണ് അമേയയ്ക്കൊപ്പമുള്ള റീൽ‌ വീഡിയോ പങ്കിട്ട് ജിഷിൻ കുറിച്ചത്. ഇപ്പോഴിതാ അതിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് നടി അമേയ നായർ. ഓൺലൈൻ‌ മലയാളി എന്റർടെയ്ൻ‌മെന്റ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജിഷിനുമായി ചേർത്ത് വന്ന വിവാദങ്ങളോട് അമേയ പ്രതികരിച്ചത്.

സൗഹൃദത്തിനും മുകളിൽ ഒരു അടുപ്പവും ഇഷ്ടവും ജിഷിനോട് ഉണ്ടെന്നും ഇല്ലെന്ന് പറഞ്ഞാൽ കള്ളമാകുമെന്നുമാണ് അമേയ പറഞ്ഞത്. വിവാദങ്ങളെ പൂർണ്ണമായും തള്ളി കളയുന്നില്ല. എന്നാൽ കേട്ട വിവാദങ്ങൾ എല്ലാം ശരിയുമല്ല. ജിഷിനെ എനിക്ക് അറിയില്ല, എന്റെ ഫ്രണ്ടാണ് എന്ന് പറഞ്ഞാൽ അത് കള്ളമാകും. കള്ളം പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. ഞാൻ വളരെ സ്ട്രെയ്റ്റ് ഫോർവേഡാണ്. കന്യാദാനം സീരിയലിലാണ് ഞാൻ ജിഷിൻ ചേട്ടനൊപ്പം ആദ്യമായി വർക്ക് ചെയ്യുന്നത്. ഒരു വർഷമായി ഞങ്ങൾ പരിചയപ്പെട്ടിട്ട്. ഇതിന് മുമ്പ് പൂക്കാലം വരവായി സീരിയലിന്റെ സെറ്റിൽ വെച്ച് കണ്ടിട്ടുണ്ട്. പക്ഷെ സംസാരിച്ചിരുന്നില്ല.

Latest Videos

undefined

അന്നൊക്കെ പുള്ളിയെ കുറിച്ച് മോശം കാര്യങ്ങളാണ് ഞാൻ കൂടുതൽ കേട്ടത്. പുള്ളി എല്ലാവരോടും പെട്ടന്ന് ഫ്രണ്ട്ലിയാകും. പിന്നീട് ജിഷിൻ ചേട്ടന്റെ ബ്രദർ മരിച്ചു. അന്ന് ഞാൻ അദ്ദേഹത്തിന് നല്ല മെന്റൽ സപ്പോർട്ട് കൊടുത്ത് നിന്നു. ഞങ്ങളുടേത് പ്രണയമാണെന്ന് ഞാൻ ഒരിക്കലും പറയില്ല. വിവാഹം കഴിക്കാനും തീരുമാനിച്ചിട്ടില്ല. 

ഇതൊക്കെ സോഷ്യൽമീഡിയ ഉണ്ടാക്കിയതാണ്. സൗഹൃദത്തിനും മുകളിൽ ഒരു അടുപ്പവും ഇഷ്ടവും ഞങ്ങൾക്കിടയിലുണ്ട്. പക്ഷെ വിവാഹം, ദാമ്പത്യം എന്നതിലേക്ക് എത്തിയിട്ടില്ല. ഞങ്ങൾ ടീനേജിലല്ല. എനിക്കും അദ്ദേഹത്തിനും ജീവിതത്തിൽ ഡ്രോ ബാക്സ് ഉണ്ടായിട്ടുണ്ട്.

അതുകൊണ്ട് ചാടിക്കേറി വിവാഹം കഴിക്കാവുന്ന അവസ്ഥയി‌ലല്ല. ഞങ്ങൾ പരസ്പരം നന്നായി മനസിലാക്കുന്നുണ്ടെന്ന് മനസിലായപ്പോൾ കൂടുതൽ ഫ്രണ്ട്ഷിപ്പായി. ഞങ്ങൾ ഒരുമിച്ച് സിനിമയ്ക്ക് പോകാറുണ്ട്. ഒന്നും ആരുടെ മുന്നിലും ഞങ്ങൾ ഒളിപ്പിക്കുന്നില്ല. പിന്നെ ഫ്യൂച്ചർ ആർക്കും പ്രഡിക്ട് ചെയ്യാൻ പറ്റില്ലല്ലോ. ഇത് എവിടെ പോകും എവിടെ അവസാനിക്കും എന്നത് എന്റെ കയ്യിലല്ല എന്നും അമേയ പറയുന്നു.

പേരിലെ 'വാല് വെട്ടി' ഐശ്വര്യയുടെ എന്‍ട്രി; വിവാഹ മോചനം അടുത്തോ എന്ന് സോഷ്യല്‍ മീഡിയ

'ഞാന്‍ നിന്നെ കണ്ട ആ ദിവസം ഏറെ ഇഷ്ടപ്പെടുന്നു', ജിഷിനും അമേയയും പ്രണയത്തിൽ? സംശയത്തിൽ ആരാധകർ

click me!