അൻപോട് കണ്‍മണിയുമായി അര്‍ജുൻ അശോകൻ, സംവിധാനം ലിജു തോമസ്

By Web TeamFirst Published Dec 10, 2023, 12:23 PM IST
Highlights

അൻപോട് കണ്‍മണിയുടെ ചിത്രീകരണത്തിന് തുടക്കമായി.

മലയാളത്തിന്റെ യുവ നടൻമാരില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന താരമാണ് അര്‍ജുൻ അശോകൻ. അര്‍ജുൻ അശോകൻ നായകനാകുന്ന പുതിയ ചിത്രമാണ് അൻപോട് കണ്‍മണി. സംവിധാനം ലിജു തോമസാണ്. അൻപോട് കണ്‍മണിയുടെ ചിത്രീകരണം തുടങ്ങിയിരിക്കുകയാണ്.

പൂജാ ചടങ്ങളോടെയാണ് ചിത്രീകരണം തുടങ്ങിയത്. അനഘ നാരായണൻ നായികയായി വേഷമിടുന്ന ചിത്രത്തില്‍ അൽത്താഫും ഉണ്ണി രാജയും മറ്റ് പ്രധാന കഥാപാത്രങ്ങളാകുന്നു. ഛായാഗ്രാഹണം സരിൻ രവീന്ദ്രനാണ്. സംഗീതം സാമുവേല്‍ എബിയും അര്‍ജുൻ അശോകൻ ചിത്രം കണ്ണൂര്‍ ലോക്കേഷനായി ഒരുങ്ങുമ്പോള്‍ നിര്‍മാണം ക്രിയേറ്റീവ്ഫിഷും അസോസിയേറ്റ് ഡയറക്ടർ പ്രദീപ് പ്രഭാകർ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ സനീപ് ദിനേഷ് എന്നിവരുമാണ്.

Latest Videos

ആസിഫ് അലിയും ബിജു മേനോനും ഒന്നിച്ച 'കവി ഉദ്ദേശിച്ചത്' എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം ലിജു തോമസ് സംവിധാനം ചെയ്യുന്നതാണ് അൻപോട് കണ്‍മണി. 'രമണിചേച്ചിയുടെ നാമത്തില്‍' എന്ന ഹ്രസ്വ ചിത്രത്തിലൂടെയാണ് ലിജു ജോമസ് പ്രേക്ഷകരുടെ ചര്‍ച്ചയില്‍ ആദ്യം ഇടംനേടുന്നത്.  'രമണിചേച്ചിയുടെ നാമത്തിലൂടെ' ലിജു തോമസ് സംവിധായകനെന്ന നിലയില്‍ പേരെടുക്കുകയും പിന്നീട് ആസിഫ് അലിയെ നായകനാക്കി 'കവി ഉദ്ദേശിച്ചത്' എന്ന ഫീച്ചര്‍ ചിത്രമെടുക്കുകയും ചെയ്‍തിനാല്‍ അൻപോട് കണ്‍മണിയിലും പ്രേക്ഷകര്‍ പ്രതീക്ഷയിലാണ്.  ബിജു മേനോനും ആസിഫ് അലിക്കുമൊപ്പം ചിത്രത്തില്‍ നരേനും അഞ്ജു കുര്യനും അൻപോട് കണ്‍മണിയില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.

അര്‍ജുൻ അശോകൻ വേഷമിട്ടതില്‍ ഒടുവിലെത്തിയ ചിത്രം ഒറ്റയാണ്. ആസിഫ് അലി നായകനായ ഒറ്റ സംവിധാനം ചെയ്‍തത് റസൂല്‍ പൂക്കുട്ടിയായിരുന്നു. ഛായാഗ്രാഹണം അരുണ്‍ വര്‍മയുമായിരുന്നു, ഇന്ദ്രജിത്തിനും ആദില്‍ ഹുസൈനുമൊപ്പം ആസിഫ് ചിത്രത്തില്‍ രണ്‍ജി പണിക്കര്‍, ജയപ്രകാശ്, ജയകൃഷ്‍ണൻ, ഭാവന, ദേവി നായര്‍, മംമ്‍ത മോഹൻദാര്‍, ശ്യാമപ്രസാദ് എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു.

Read More: എ സര്‍ട്ടിഫിക്കറ്റ്, സലാര്‍ ഞെട്ടിക്കും, ഇതാ ആ നിര്‍ണായക അപ്‍ഡേറ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!