ദുബായിലെ വീട്ടില്‍ കൃഷ്ണ കീര്‍ത്തനം ഭജന സംഘടിപ്പിച്ച് എ ആര്‍ റഹ്മാന്‍ - വീഡിയോ വൈറല്‍

By Web TeamFirst Published Dec 11, 2023, 9:14 AM IST
Highlights

അദ്ദേഹത്തിന്റെ വീടിന്റെ സ്വീകരണമുറിയിൽ വച്ചാണ് പരിപാടി അവതരിപ്പിച്ചത്. എആർ റഹ്മാനൊപ്പം മറ്റുചിലരും പരിപാടിക്ക് എത്തിയതായി വീഡിയോയില്‍ കാണാം. 

ദുബായ്: വിഖ്യാത സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്‍‌ തന്‍റെ ദുബായ് വസതിയില്‍ കൃഷ്ണ കീര്‍ത്തന അര്‍ച്ചന സംഘടിപ്പിച്ചു.വിദേശ ഗായകര്‍ അടക്കം കൃഷ്ണ കീര്‍ത്തനങ്ങള്‍ പാടുമ്പോള്‍ അത് അസ്വദിക്കുന്ന റഹ്മാനെയും അത് തന്‍റെ മൊബൈലില്‍ പകര്‍ത്തുന്ന റഹ്മാനെയും വൈറലാകുന്ന വീഡിയയോയില്‍‌ കാണാം. 

വളരെ സന്തോഷത്തില്‍ ഭജനയിലെ ഗാനങ്ങള്‍ റഹ്മാന്‍ അസ്വദിക്കുന്നത് വീഡിയോയില്‍ കാണാം. അദ്ദേഹത്തിന്റെ വീടിന്റെ സ്വീകരണമുറിയിൽ വച്ചാണ് പരിപാടി അവതരിപ്പിച്ചത്. എആർ റഹ്മാനൊപ്പം മറ്റുചിലരും പരിപാടിക്ക് എത്തിയതായി വീഡിയോയില്‍ കാണാം.  ഇസ്കോണ്‍ ഭക്തരാണ് നാമസങ്കീര്‍ത്തനം ആലപിച്ചത്. 

வாவ்❤️ pic.twitter.com/EleJZWiEhr

— Jagadish (@scbjagadish)

Latest Videos

അടുത്തിടെ, ചെന്നൈയെയും ആന്ധ്രാപ്രദേശിനെയും സാരമായി ബാധിച്ച മൈചോങ് ചുഴലിക്കാറ്റ് വീശിയടിച്ചപ്പോള്‍ അതില്‍ ട്വീറ്റുകള്‍ ഒന്നും ചെയ്യാതെ പിപ്പ എന്ന അടുത്തിടെ ഇറങ്ങിയ ചിത്രത്തിലെ ഗാനം പ്രമോട്ട് ചെയ്തതിന് സോഷ്യല്‍ മീഡിയയില്‍ റഹ്മാന്‍ ഏറെ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. 

അതേ സമയം പിപ്പ എന്ന ചിത്രത്തിലെ ഗാനത്തിന്‍റെ പേരില്‍ ന്‍ എആര്‍ റഹ്മാന്‍ വിവാദത്തിലായിരുന്നു. ചിത്രത്തില്‍ ഉപയോഗിച്ച ബംഗ്ല ദേശീയവാദി കവി നസ്റൂള്‍ ഇസ്ലാമിന്‍റെ കവിത സംഗീതം നല്‍കി വികൃതമാക്കിയെന്നാണ് കവിയുടെ കുടുംബം ആരോപിച്ചത്. പിന്നീട് അണിയറക്കാര്‍ ഇതില്‍ മാപ്പ് പറഞ്ഞിരുന്നു. 

ഇഷാന്‍ ഖട്ടറും, മൃണാള്‍ ഠാക്കൂറും പ്രധാന വേഷത്തില്‍ എത്തിയ പിപ്പ നവംബര്‍ 10നാണ് റിലീസായത്. ആമസോണ്‍ പ്രൈം വഴി ഒടിടി റിലീസായാണ് ചിത്രം എത്തിയത്. എയര്‍ലിഫ്റ്റ് എന്ന ഹിറ്റ് ചിത്രം ഒരുക്കിയ രാജകൃഷ്ണ മേനോന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 'കരാർ ഓയ് ലൗഹോ കോപത്' എന്ന ബംഗ്ലാ കവി നസ്റൂള്‍ ഇസ്ലാമിന്‍റെ കവിതയാണ് ചിത്രത്തില്‍ എആര്‍ റഹ്മാന്‍റെ സംഗീതത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. 

കവിയുടെ ചെറുമകനായ ഖാസി അനിർബൻ കവിതയില്‍ വരുത്തിയ മാറ്റങ്ങളിൽ ഞെട്ടിയെന്നാണ് പറഞ്ഞത്. ഈ ഗാനത്തെ അനീതിയെന്ന് വിശേഷിപ്പിച്ച ഇദ്ദേഹം. സിനിമയിൽ ഗാനം ഉപയോഗിക്കുന്നതിന് തന്‍റെ അമ്മ അഥവ കവിയുടെ അമ്മ സമ്മതം നൽകിയെങ്കിലും ട്യൂണുകളിൽ മാറ്റം വരുത്താൻ അമ്മ സമ്മതിച്ചിരുന്നില്ലെന്ന് കൂട്ടിച്ചേര്‍ത്തു. 

അക്ഷയ് കുമാറിനും, ഷാരൂഖിനും, അജയ് ദേവ്ഗണിനും കേന്ദ്ര സര്‍ക്കാറിന്‍റെ കാരണം കാണിക്കൽ നോട്ടീസ്

ബിന്നിയുടെയും നൂബിന്റെയും ലക്ഷ്വറി വില്ല; പക്ഷെ സ്വന്തമല്ല, ആ രഹസ്യം അവര്‍ തന്നെ പറഞ്ഞു.!

click me!