പുഷ്പ 2-വിന്‍റെ സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദും ചിത്രത്തിന്‍റെ നിർമ്മാതാക്കളും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍.
ചെന്നൈ: ഇന്ത്യന്‍ സിനിമ ലോകം കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2. എന്നാല്‍ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളും ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദും തമ്മില്‍ അത്ര സ്വരചേര്‍ച്ചയില്‍ അല്ലെന്നത് നേരത്തെ വന്ന വാര്‍ത്തയാണ്. ചിത്രത്തിന്‍റെ പാശ്ചത്തല സംഗീതം ഇപ്പോള്‍ ചെയ്യുന്നത് സംഗീത സംവിധായകന്‍ തമന്‍ അടക്കം ഒരു ടീം ആണെന്നാണ് വിവരം. ഇത് ഔദ്യോഗികമായി പുഷ്പ 2 അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല.
എന്നാല്‍ ചെന്നൈയില്‍ ഞായറാഴ്ച നടന്ന ചിത്രത്തിലെ ഗാനത്തിന്‍റെ ലോഞ്ചിംഗില്‍ ദേവി ശ്രീ പ്രസാദ് താനും നിര്‍മ്മാതാവും അത്ര സുഖത്തില്‍ അല്ലെന്ന കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ചിത്രത്തിന്‍റെ അണിയറക്കാരെ അഭിസംബോധന ചെയ്യുന്ന ഘട്ടത്തിലാണ് നേരിട്ടല്ലാതെ ഈ അഭിപ്രായ വ്യത്യാസം ദേവി ശ്രീ പ്രസാദ് പറഞ്ഞത്.
undefined
“രവി ശങ്കർ സർ, ഞാൻ പാട്ടോ പശ്ചാത്തല സംഗീതമോ കൃത്യസമയത്ത് നൽകിയില്ലെന്ന് പറഞ്ഞ് നിങ്ങൾ എന്നെ കുറ്റപ്പെടുത്തുന്നു. നിങ്ങൾ എന്നെ സ്നേഹിക്കുന്നുവെന്ന് എനിക്കറിയാം. സ്നേഹമുള്ളിടത്ത് പരാതികളും ഉണ്ടാകും. പക്ഷേ, സ്നേഹത്തെക്കാള്‍ കൂടുതൽ പരാതികൾ നിങ്ങൾക്കുണ്ടെന്ന് ഞാൻ കരുതുന്നു" എന്നാണ് ദേവി ശ്രീ പ്രസാദ് പറയുന്നത്.
അതേ സമയം പുഷ്പ 2വിന്‍റെ പാശ്ചത്തല സംഗീതം നിര്‍മ്മാതക്കളായ മൈത്രി മൂവി മേക്കേഴ്‌സ്, ഏറെ സംഗീതസംവിധായകരായ തമൻ, അജനീഷ് ലോകനാഥ്, സാം സിഎസ് എന്നിവരെ ഉപയോഗിച്ചാണ് ചെയ്യിക്കുന്നത് എന്ന അഭ്യൂഹം ശക്തമാണ്. അതേ സമയം തന്നെ മൈത്രി മൂവി മേക്കേഴ്‌സ് നിര്‍മ്മിക്കുന്ന അജിത്ത് കുമാര്‍ ചിത്രം 'ഗുഡ് ബാഡ് അഗ്ലി' ചിത്രത്തിന്‍റെ പാശ്ചത്തല സംഗീതം ചെയ്യുന്നതില്‍ നിന്നും ദേവി ശ്രീ പ്രസാദിനെ മാറ്റിയെന്നും വിവരമുണ്ട്.
അജിത്തിന്‍റെ ഗുഡ് ബാഡ് അഗ്ലിയില്‍ നിന്ന് സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദിനെ പുറത്താക്കി ?
'പുഷ്പ 2' പത്താം നാൾ റിലീസ്; കൊച്ചിയെ ആവേശത്തിലാഴ്ത്താൻ അല്ലു അർജുൻ