'തോന്നല്‍', ആദ്യ സംവിധാന സംരഭവുമായി അഹാന കൃഷ്‍ണ

By Web Team  |  First Published Oct 13, 2021, 12:32 PM IST

അഹാന കൃഷ്‍ണ സംവിധാനം ചെയ്യുന്ന തോന്നലിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു.


ഒട്ടേറെ വേറിട്ട കഥാപാത്രങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാണ് അഹാന കൃഷ്‍ണ (Ahana Krishna). അഹാന കൃഷ്‍ണ സംവിധായികയാകുകയാണ്. അഹാന കൃഷ്‍ണ തന്നെയാണ് ഇക്കാര്യം കഴിഞ്ഞ ദിവസം അറിയിച്ചത്. ഇപോഴിതാ അഹാന കൃഷ്‍ണ തന്റെ ആദ്യ സംവിധാന സംരഭത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്.

Latest Videos

undefined

 സംഗീതം ഗോവിന്ദ് വസന്ദയും ഛായാഗ്രഹണം നിമിഷ് രവിയുമാണ് നിര്‍വ്വഹിക്കുക. തോന്നല്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ആറ് മാസത്തോളമായി ഇത് തന്റെ മനസിലുണ്ടെന്ന് അഹാന പറയുന്നു. ഇപോള്‍ പാകമായി പുറത്തുവരുന്നു. ഒക്ടോബര്‍ 30ന് ആണ് തന്റെ ആദ്യ സംവിധാന സംരഭം പുറത്തുവരുന്നുമെന്ന് അഹാന കൃഷ്‍ണ പറയുന്നു.

ദ ട്രൈബ് കണ്‍സെപ്റ്റ്‍സാണ് തന്റെ ആദ്യ സംരഭം എത്തിക്കുന്നതെന്നും അഹാന കൃഷ്‍ണകുമാര്‍ പറയുന്നു

ഹനിയ നഫീസയാണ് ഗായിക. ഷര്‍ഫുവാണ് ഗാനരചന. രാജീവ് രവിയുടെ സംവിധാനത്തിലുള്ള ചിത്രം 'ഞാന്‍ സ്റ്റീവ് ലോപ്പസി'ല്‍ 'അഞ്‍ജലി' എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അഹാന സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.  ചിത്രം സാമ്പത്തിക വിജയം നേടിയില്ലെങ്കിലും ഒരു വിഭാഗം പ്രേക്ഷകരുടെ പ്രിയചിത്രമായി മാറി. അഹാനയുടെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട്  ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ലൂക്ക, പതിനെട്ടാം പടി, പിടികിട്ടാപ്പുള്ളി എന്നീ ചിത്രങ്ങളിലും അഹാനയുടേതായി പുറത്തെത്തി. ഇതില്‍ ലൂക്കയുടെ ഛായാഗ്രഹണം  നിമിഷ് രവി ആയിരുന്നു. നാന്‍സി റാണി, അടി എന്നിവയാണ് അഹാന അഭിനയിച്ചതില്‍ പുറത്തുവരാനുള്ള ചിത്രങ്ങള്‍. 
 

click me!